ഫോൺപേ ഉപയോഗിച്ച് മൊബൈൽ റീചാർജ് ചെയ്യാൻ പഠിക്കാം

ഫോൺപേ ഉപയോഗിച്ച് മൊബൈൽ റീചാർജ് ചെയ്യാൻ വളരെ എളുപ്പമാണ്


         ഇന്നത്തെ കാലത്ത് സ്വന്തം മൊബൈൽ ഫോൺ റീചാർജ് ചെയ്യുവാൻ കടയിൽ പോകുന്നത് വിരളമാണ് . എന്നാൽ വളരെ കുറച്ചു പേർക്കെങ്കിലും സ്വന്തമായിട്ട് മൊബൈൽ റീചാർജ് ചെയ്യാൻ അറിയാത്തതിനാൽ മറ്റുള്ളവരെ ആശ്രയിക്കെണ്ടുതായി വരുന്നുമുണ്ട് ഇത്തരക്കാർക്ക് എങ്ങനെ സ്വന്തമായി മൊബൈൽ ഫോൺ റീചാർജ് ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. ഫോൺ പേ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് നമ്മളുടെ മൊബൈൽ  റീച്ചാർജ് ചെയ്യുവാൻ  ഇപ്പോഴും ഏറ്റവും എളുപ്പയിട്ടുമായിട്ടുള്ളത്. ഫോൺപേ ഇതുവരെ ഉപയോഗിച്ചിട്ടില്ലത്തവർക്ക് ഇവിടെ ക്ലിക് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. അതിനുശേഷം നമ്മുടെ ബാങ്ക് അക്കൗണ്ട് ഫോൺപേ ആപ്പുമായി ബന്ധിപ്പിക്കുക. തുടർന്ന് UPI ഐഡി സൃഷ്ടിക്കുക അതിനുശേഷം നമ്മുടെ ബാങ്ക് അക്കൗണ്ട് ബാലൻസ് ഫോൺപേ ആപ്പുവഴി പരിശോധിച്ച് റീചാർജ് ചെയ്യാനുള്ള പൈസ ബാങ്ക് അക്കൗണ്ടിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

         അതിനുശേഷം മൊബൈൽ റീചാർജ് എന്ന ഓപ്ഷൻ ക്ലിക് ചെയ്ത് നമ്മുടെ മൊബൈൽ നമ്പറോ അല്ലെങ്കിൽ മറ്റൊരാളുടെയോ വീട്ടിലുള്ളവരുടെയോ മൊബൈൽ നമ്പർ റീചാർജ് ചെയ്യാവുന്നതാണ്.

         റീചാർജ് ചെയ്യാൻ ശ്രമിക്കുമ്പോൾ തന്നെ നമ്മുടെ സിം നെറ്റ്വർക്ക്‌ ഓഫാറുകൾ വിവിധ റീചാർജ് നിരക്കുകൾ തുടങ്ങിയവ നമുക്ക് നേരിട്ട് കണ്ടെത്തി നമുക്ക് അനുയോജ്യമായ താരിഫ് തെരെഞ്ഞെടുക്കാവുന്നതാണ്.

                ഫോൺ പേ ആപ്പിൽ ഇപ്പോൾ മൊബൈൽ റീചാർജ് ചെയ്യുന്നതിന് 50 രൂപയ്ക്ക് മുകളിൽ 1 രൂപയും 100 രൂപയ്ക്ക് മുകളിൽ 2 രൂപയും GST എന്ന് പറഞ്ഞു ഫീസ് എടുക്കുന്നുണ്ട്. എന്നാൽ മറ്റുള്ള UPI ആപ്പുകൾ നിലവിൽ ഇത്തരം ഫീസ് എടുക്കുന്നില്ല. എന്നാൽ മറ്റുള്ള ആപ്പുകളെക്കാൾ എളുപ്പത്തിൽ ഇടപാട് നടത്താനും എടപ്പാടുകൾ പരാജപ്പെടുന്നതിൽ വരുന്ന കുറവും കണക്കിലെടുത്താൽ ഫോൺപേ ഉപയോഗിച്ച് റീചാർജ് ചെയ്യുന്നത് ആയിരിക്കും നല്ലത്.

                 ഫോൺപേ ആപ്പ് ഉപയോഗിച്ച് മൊബൈൽ റീചാർജ് ചെയ്യുന്നത് എങ്ങനെ എന്ന് അറിയുവാൻ താഴെകൊടുത്തിരിക്കുന്ന വീഡിയോ കാണുക.