ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് ഉപയോഗിക്കാവുന്ന മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനാണ് ഫെഡ്മൊബൈൽ ആപ്പ്. ഈ ആപ്ലിക്കേഷൻ മറ്റ് ബാങ്കുകളുടെ മൊബൈൽ ആപ്പുകളുടെ സേവനങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ്. വളരെ ലളിതവും ഉപയോഗിക്കാൻ ഏറ്റവും എളുപ്പത്തിലാണ് ഫെഡ്മൊബൈൽ ആപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്.
ഫെഡ് മൊബൈൽ ആപ്ലിക്കേഷൻ, മറ്റൊരാൾക്ക് പൈസ അയക്കുവാൻ നിരവധി എളുപ്പത്തിലുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട് അതിൽ ഏറ്റവും മികച്ച ഒരു സംവിധാനമാണ് UPI ഉപയോഗിച്ച് പണമയക്കൽ. എന്നാൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർ ഫേസ് എന്ന് വിളിക്കുന്ന upi സംവിധാനം ഫെഡമൊബൈൽ ആപ്പിനുള്ളിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ഫെഡമൊബൈൽ ആപ്പിൽ upi വഴി പേയ്‌മെന്റുകൾ ചെയ്യുവാൻ സാധിക്കുകയോള്ളൂ. വളരെ എളുപ്പത്തിൽ നമുക്ക് ഫെഡമൊബൈൽ ആപ്ലിക്കേഷനിൽ upi രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്. ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഒരു msg അയച്ചാണ് ഇത് സാധ്യനൽകുന്നത്. നിലവിൽ ഗൂഗിൾ പേ, ഫോൺ പേ പോലുള്ള upi അധിഷ്ഠിത ആപ്ലിക്കേഷനുകളിൽ ഫെഡറൽ ബാങ്കുമായി ഫെഡറൽ ബാങ്ക് അക്കൗണ്ട് ബന്ധിച്ചവർക്കും ഫെഡമോബൈലിൽ upi ഉപയോഗിക്കുന്നതിനു തടസ്സമില്ല എന്നുമാത്രമല്ല അതേ upi pin നമ്പർ ഫെഡമൊബൈലിൽ ഉപയോഗിക്കാവുന്നതാണ്.
ഫെഡമൊബൈൽ ആപ്പിലോ മറ്റു upi ആപ്പുകളിലോ ഇതുവരെയും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കാത്തവർക്ക് ഫെഡമൊബൈൽ ആപ്പിൽ upi രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ ATM കാർഡ് വിവരങ്ങൾ നൽകി നിങ്ങളുടെ അക്കൗണ്ട് വിവരങ്ങളാണ് നൽകുന്നത് എന്ന് ഉറപ്പുവരുത്തി മാത്രമേ upi രെജിസ്ട്രേഷൻ സാധ്യമാവുകയുള്ളൂ. ഫെഡമൊബൈൽ ആപ്ലിക്കേഷനിൽ upi രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ എന്ന് അറിയുവാൻ താഴെ കാണുന്ന വീഡിയോ കാണുക.