ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന എല്ലാ സ്മാർട്ട് ഫോണുകളിലും ഫിംഗർ പ്രിന്റ് ലോക്ക് അല്ലെങ്കിൽ ബിയോമെട്രിക് ലോക്ക് സംവിധാനം ഉണ്ട് ഇവ നമ്മുടെ ഫോണിന്റെ സുരക്ഷയ്ക്ക് മാത്രമല്ല ഫോണിൽ നാം ഉപയോഗിക്കുന്ന പല ആപ്പുകളുടെ സുരക്ഷയ്ക്കും അത്യാവശ്യമാണ്. പ്രത്യേകിച്ച് ബാങ്കിംഗ് ആപ്പുകൾ ഫോണിൽ ഉണ്ടെങ്കിൽ അവ തുറക്കുവാൻ ഏറ്റവും നല്ല സംവിധാനം ഫിംഗർ പ്രിന്റ് ലോഗിൻ തന്നെയാണ്. കാരണം ബിയോമേട്രിക് ഉപയോഗിച്ച് വേഗത്തിൽ ബാങ്കിംഗ് ആപ്പുകൾ തുറന്ന് പണമിടപാട് നടത്താനും എന്നാൽ മറ്റൊരാൾക്ക് ആപ്പ് തുറക്കാൻ സാധിക്കില്ല എന്നത് കൊണ്ട് തന്നെയാണ്. ബാങ്ക് ഓഫ് ബറോഡായുടെ മൊബൈൽ ബാങ്കിംഗ് ആപ്പിളിക്കേഷൻ ആയ bob world ആപ്പിൽ ഇത്തരത്തിൽ ബിയോമെട്രിക് ലോഗിൻ ആരംഭിച്ചു കുറച്ചു കാലം മാത്രമാണ് ആയിട്ടുള്ളത്. വേഗത്തിൽ അക്കൗണ്ട് ബാലൻസ് അറിയുവാനും പണമിടപാട് നടത്താനും യൂട്ടിലിട്ടി പെയ്മെന്റുകൾ എല്ലാം ചെയ്യുവാൻ ഉള്ള ആപ്പ് തുറക്കുവാൻ ഇതിലൂടെ സാധിക്കുന്നുണ്ട്. Bob വേൾഡ് ആപ്പിൽ എങ്ങനെയാണ് ബയോമെട്രിക്ക് ലോഗിൻ രജിസ്റ്റർ ചെയ്യുന്നത് എന്ന് അറിയുവാൻ താഴെ കാണുന്ന വീഡിയോ കാണൂ