ബറോഡാ ബാങ്കിന്റെ സ്റ്റേറ്റ്മെന്റ് PDF എങ്ങനെ ഡൌൺലോഡ് ചെയ്ത് പാസ്സ്‌വേർഡ്‌ റിമൂവ് ചെയ്യാം

how to open bank of baroda bank statement | How can I get my Bank of Baroda account statement? | What is the password to open PDF bank statement?

             ബറോഡാ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് അക്കൗണ്ടിലെ ഇടപാട് വിവരങ്ങൾ അല്ലെങ്കിൽ ബാങ്ക് സ്റ്റേറ്റ്മെന്റ് എങ്ങനെ PDF ആയിട്ട് മൊബൈലിൽ ഡൌൺലോഡ് ചെയ്യാം അതിനുശേഷം എങ്ങനെ പാസ്സ്‌വേർഡ്‌ ഉപയോഗിച്ച് pdf ഓപ്പൺ ചെയ്യാം എന്നും അതിനുശേഷം പാസ്സ്‌വേർഡ്‌ എങ്ങനെ റിമൂവ് ചെയ്യാം തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. അതുകൊണ്ട് അവസാനംവരെ കൃത്യമായി വായിക്കുക 


      ബറോഡാ ബാങ്കിൽ ഒരു അക്കൗണ്ട് ഉള്ളവരാണ് നിങ്ങളെങ്കിൽ അക്കൗണ്ട് തുറക്കുമ്പോൾ തന്നെ മൊബൈൽ ആപ്പ് ഉപയോഗിക്കാൻ ഉള്ള അനുമതി ലഭിക്കുന്നതാണ്. ബാങ്കിൽ പോയി അക്കൗണ്ട് തുറന്നവർക്ക് ബാങ്കിൽ നിന്നും ബാങ്കിന്റെ മൊബൈൽ അപ്ലിക്കേഷൻ ആയ bob world ആക്ടിവേറ്റ് ആക്കി തരുന്നതാണ്. ഓൺലൈനായ് അക്കൗണ്ട് തുടങ്ങിയവർക്ക് പ്ലൈസ്റ്റോറിൽ നിന്നോ ആപ്പിൾ സ്റ്റോറിൽ നിന്നോ bob world മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ആക്ടിവാക്കാൻ സാധിക്കും ഇത്തരത്തിൽ ഉപയോഗിക്കുന്ന bob world ആപ്പ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ സ്റ്റേറ്റ്മെന്റ് ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഡൌൺലോഡ് ചെയ്യുന്നത് എങ്ങനെ എന്ന് താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ട് മനസിലാക്കുക.

എങ്ങനെ ഡൌൺലോഡ് ചെയ്യാം

             ആദ്യമായി ബറോഡാ ബാങ്കിന്റെ മൊബൈൽ ആപ്പ് bob world ഓപ്പൺ ചെയ്ത് ലോഗിൻ ചെയ്യുക തുടർന്ന് മെയിൻ ഇന്റർഫേസ് നോക്കിയാൽ requst service എന്നൊരു ഓപ്ഷൻ കാണാൻ സാധിക്കും. അതിൽ ക്ലിക് ചെയ്താൽ ബാങ്ക് സ്റ്റേറ്റ്മെന്റ് ഡൌൺലോഡ് എന്നൊരു ഓപ്ഷൻ കാണാം അതിൽ ക്ലിക് ചെയ്ത് നിങ്ങൾക്ക് ഏത് ദിവസം മുതലുള്ള ബാങ്ക് ഇടപാട് വിവരങ്ങളാണോ ഡൗൺലോഡ് ചെയ്യേണ്ടത് എന്ന് സെലക്ട് ചെയ്ത് ഡൗൺലോഡ് ഇമെയിൽ എന്ന ബട്ടൺ ക്ലിക് ചെയ്താൽ Pdf രൂപത്തിൽ ബാങ്ക് സ്റ്റേറ്റ്മെന്റ് ഇമെയിൽ വഴി ലഭിക്കുന്നതാണ്.

PDF പാസ്സ്‌വേർഡ്‌ എങ്ങനെ കണ്ടുപിടിക്കാം.

         ഇമെയിൽ വഴി pdf രൂപത്തിൽ ലഭിച്ച അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഓപ്പൺ ചെയ്യുമ്പോൾ ഒരു പാസ്സ്‌വേർഡ്‌ ടൈപ്പ് ചെയ്യുവാൻ ആവശ്യപ്പെടും ഈ പാസ്സ്‌വേർഡ്‌ പലർക്കും അറിയില്ല എന്നാൽ നമ്മുടെ പാസ്സ്‌വേർഡ്‌ നമുക്ക് എളുപ്പത്തിൽ കണ്ടെത്താവുന്നതാണ്. നിങ്ങളുടെ പേരിന്റെ ആദ്യ 4 അക്ഷരങ്ങളും അതിനുശേഷം നിങ്ങളുടെ ജനനത്തിയതിയുടെ ദിവസവും മാസവും ചേർന്നതാണ് പാസ്സ്‌വേർഡ്‌. ഉദാഹരണത്തിന് നിങ്ങളുടെ പേര് rajesh എന്നും ജനന തിയതി 25/11/1992 എന്നും കരുതുക അങ്ങനെയെങ്കിൽ നിങ്ങളുടെ പാസ്സ്‌വേർഡ്‌ raje2511 എന്നായിരിക്കും. ഇവിടെ ജനിച്ച വർഷം ആവശ്യം ഇല്ല. ഇനി നിങ്ങൾ ജനിച്ച ദിവസവും മാസവും 3/8/1995 ഇങ്ങനെ ആണെങ്കിൽ ഒറ്റ അക്കം വരുന്നിടത്ത് പൂജ്യങ്ങൾ ചേർത്ത് ഇരട്ടയക്കം ആക്കുക. അങ്ങനെ എങ്കിൽ പാസ്സ്‌വേർഡ്‌ raje0308 ഇങ്ങനെ ആയിരിക്കും വരുന്നത്.പാസ്സ്‌വേർഡ്‌ ടൈപ്പ് ചെയ്യുമ്പോൾ നിങ്ങളുടെ പേര് ടൈപ്പ് ചെയ്യുന്നത് ഇംഗ്ലീഷ് അക്ഷരങ്ങളിൽ ചെറിയ അക്ഷരങ്ങൾ ഉപയോഗിച്ച് ആയിരിക്കണം. മേൽപ്പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും തെറ്റ് വരുത്തിയാൽ നിങ്ങൾക്ക് പാസ്സ്‌വേർഡ്‌ തുറന്ന് സ്റ്റേറ്റ്മെന്റ് കാണുവാൻ സാധിക്കില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

എങ്ങനെ പാസ്സ്‌വേർഡ്‌ റിമൂവ് ചെയ്ത് pdf ഡൌൺലോഡ് ചെയ്യാം.

        ഇമെയിൽ വഴി ലഭിച്ച pdf സ്റ്റേറ്റ്മെന്റ് തുറക്കുവാൻ നിങ്ങളുടെ ഫോണിൽ അല്ലെങ്കിൽ കമ്പ്യൂട്ടറിൽ ഒരു pdf viewer ആപ്പ് ഉണ്ടായിരിക്കണം അതിനായി Adobe pdf viewer അല്ലെങ്കിൽ adobe Pdf Acrobat ഇവയിൽ ഏതെങ്കിലും ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുക. മേൽപ്പറഞ്ഞ ഏതെങ്കിലും ആപ്ലിക്കേഷനിൽ pdf തുറക്കുമ്പോൾ മുകളിൽ വലത് വശത്തായി 3 കുത്തുകൾ കാണാം അതിൽ ക്ലിക് ചെയ്ത് Print എന്ന ഓപ്ഷൻ ക്ലിക് ചെയ്താൽ പാസ്സ്‌വേർഡ്‌ റിമൂവ് ചെയ്ത് നിങ്ങൾക്ക് സ്റ്റേറ്റ്മെന്റ് pdf ആയിട്ട് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

              Bob world ആപ്പ് ഉപയോഗിച്ച് സ്റ്റേറ്റ്മെന്റ് ഡൌൺലോഡ് ചെയ്യുന്നത് എങ്ങനെ എന്ന് അറിയുവാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണുക