കാനറാ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് അവരുടെ പണം മറ്റൊരാൾക്ക് അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുവാൻ ഓൺലൈൻ ആയിട്ട് നിരവധി മാർഗങ്ങൾ ഉണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് മൊബൈൽ ബാങ്കിംഗ് ഉപയോഗിച്ച് നേറ്റ്ബാങ്കിങ് ഉപയോഗിച്ചുമാണ്. എന്നാൽ ഇത്തരത്തിൽ പണം ട്രാൻസ്ഫർ ചെയ്യുന്നതിന് ബാങ്ക് നമ്മുടെ പൈസയ്ക്ക് പരിധികളും വെച്ചിട്ടുണ്ട് അതുപോലെ മിനിമം തുക ഒരു രൂപ എന്നും വെച്ചിട്ടുണ്ട്. ഇത്തരത്തിൽ ഉള്ള പൈസകൈമാറ്റ പരിധി നമുക്ക് മൊബൈൽ ഉപയോഗിച്ച് വർധിപ്പിക്കാൻ സാധിക്കുന്നതാണ് അതുപോലെ പരിധി താഴ്ത്താനും സാധിക്കുന്നതാണ്.
IMPS, RTGS, NEFT തുടങ്ങിയ രീതികൾ ഉപയോഗിച്ചാണ് നെറ്റ് ബാങ്കിങ് വഴിയോ മൊബൈൽ ആപ്പ് ഉപയോഗിച്ചോ പൈസ മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് നമുക്ക് അറിയാവുന്നതാണ്. എന്നാൽ ഇവ ഓരോന്നിനും വിവിധ തരത്തിലാണ് പണംകൈമാറ്റ പരിധി നിശ്ചയിച്ചിരിക്കുന്നത്. 2 ലക്ഷം വരെ imps ഉപയോഗിച്ച് അയക്കാവുന്നതാണ്. എന്നാൽ അതിനുമുകളിലുള്ള തുക അയക്കുവാൻ RTGS, NEFT ആണ് ഉപയോഗിക്കേണ്ടത്.
ഇത്തരത്തിൽ ട്രാൻസാക്ഷൻ ലിമിറ്റ് എങ്ങനെ നമുക്ക് കാൻഡി കാനറാ മൊബൈൽ ആപ്പ് ഉപയോഗിച്ച് സെറ്റ് ചെയ്യാം എന്ന് നോക്കാം.2 രീതിയിൽ നമുക്ക് ട്രാൻസാക്ഷൻ ലിമിറ്റ് ചെയ്യാവുന്നതാണ്. ഒന്നാമതായി കാൻഡി ആപ്പ് ഓപ്പൺ ചെയ്ത് ബാലൻസ് കാണുവാനുള്ള ഓപ്ഷൻ ക്ലിക് ചെയ്താൽ കാനറാ ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് ലൈറ്റ് വെബ്സൈറ്റ് ലോഗിൻ ചെയ്യാതെ പ്രവേശിക്കാവുന്നതാണ്. രണ്ടാമതായി കാനറാ ബാങ്കിന്റെ നെറ്റ്ബാങ്കിങ് വെബ്സൈറ്റ് സന്ദർച്ചു യൂസർ ഐഡി പാസ്സ്‌വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക. മൊബൈൽ ബാങ്കിംഗ് ഉപയോഗിക്കുന്നവർക്ക് ആദ്യം പറഞ്ഞ രീതി ആയിരിക്കും നല്ലത്. തുടർന്ന് നമ്മുടെ പ്രൊഫൈൽ തുറക്കുക അതിനു ശേഷം ഏറ്റവും അവസാനം ട്രാൻസാക്ഷൻ ലിമിറ്റ് എന്നതിൽ ക്ലിക് ചെയ്ത് ട്രാൻസാക്ഷൻ ലിമിറ്റ് സെറ്റ് ചെയ്യാവുന്നതാണ്.
വിശദമായി മനസിലാക്കുവാൻ താഴെ കാണുന്ന വീഡിയോ കാണുക.