Paytm ആപ്പ് ഉപയോഗിച്ച് എങ്ങനെ പൈസ അയക്കാം

 


           Paytm ആപ്പ് ഉപയോഗിച്ച് മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക്  പൈസ അയക്കുവാൻ വളരെ എളുപ്പമാണ്. എന്നാൽ ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ UPI പേയ്‌മെന്റ് അപ്പുകളെക്കാൾ കൂടുതൽ കാര്യങ്ങൾ നമുക്ക് വളരെ എളുപ്പത്തിൽ Paytm ആപ്പ് ഉപയോഗിച്ച് ചെയ്യാൻ സാധിക്കും എന്നത് Pytm ആപ്പിനെ മാറ്റ് UPI ആപ്പിൽ നിന്നും വ്യത്യസ്തമാക്കുന്നു.

     മിനിമം ₹1 മുതൽ 2 ലക്ഷം രൂപ വരെ Paytm ഉപയോഗിച്ച് മറ്റൊരാൾക്ക്‌ അയച്ചു കൊടുക്കാൻ ഒരു ദിവസം സാധിക്കുന്നതാണ്. മാത്രമല്ല വ്യത്യസ്ത രീതികൾ ഉപയോഗിച്ച് പൈസ അയക്കാവുന്നതുമാണ്.

            മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പൈസ അയക്കുവാൻ 5 രീതിയിൽ Paytm ഉപയോഗിച്ച് സാധിക്കും. Paytm ആപ്പ് ഉപയോഗിക്കുന്ന ഒരാൾക്ക് പൈസ അയക്കുവാൻ  അവരുടെ മൊബൈൽ നമ്പറോ UPI ഐഡിയോ ഉപയോഗിക്കാം. അതുപോലെ QR കോഡ് സ്കാൻ ചെയ്തുകൊണ്ടും പൈസ അയക്കാൻ എളുപ്പത്തിൽ സാധിക്കും. ഇനി Paytm ആപ്പ് ഉപയോഗിക്കാതെ ഒരാൾക്ക് Paytm ഉപയോഗിച്ച് പൈസ അയക്കാനും സാധിക്കുന്നതാണ്. പൈസ ലഭിക്കേണ്ട ആളിന് ഗൂഗിൾ പേ, ഫോൺ പേ പോലുള്ള UPI ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അവയുടെ VPI വഴി പൈസ അയക്കാം അതായത് അവരുടെ UPI ഐഡി വഴി അയക്കാം. ഇനി പൈസ ലഭിക്കേണ്ട ആളിന് upi ആപ്പ് ഒന്നും ഉപയോഗിക്കുന്നില്ലെങ്കിൽ അവരുടെ അക്കൗണ്ട് നമ്പറും IFSC കോഡ് ടൈപ്പ് ചെയ്തു ബാങ്ക് അക്കൗണ്ടിലേക്ക് പൈസ നേരിട്ട അയക്കാവുന്നതാണ്.

             Paytm ആപ്പിൽ പൈസ സൂക്ഷിക്കുവാൻ പലവിധ സംവിധാനങ്ങൾ ഉണ്ട്. Wallet, Gift woucher, Paytm പേയ്‌മെന്റ് ബാങ്ക്, മറ്റു ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യൽ തുടങ്ങിയവ. ഇവയിൽ ഏതിലാണോ നമ്മുടെ പണം സൂക്ഷിക്കുന്നത് അതിൽ നിന്നും തെരഞ്ഞെടുത്ത് മറ്റൊരാൾക്ക് പൈസ അയക്കാനും ഇതിലൂടെ സാധിക്കുന്നു.

            Paytm ആപ്പ് വഴി മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം അയക്കുന്നത് എങ്ങനെ എന്ന് ചുവടെ കൊടുത്തിട്ടുള്ള വീഡിയോ കണ്ട് നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്.