എന്താണ് Tata Neu ആപ്പ്

how to create new account in tata neu app and tata neu app full review in Malayalam

            Tata യുടെ സൂപ്പർ ആപ്പ് എന്ന് വിശേഷിപ്പിക്കുന്ന upi പേയ്‌മെന്റ് സംവിധാനം ഉൾപ്പടെയുള്ള എല്ലാകാര്യങ്ങളും ചെയ്യാൻ സാധിക്കുന്ന ഏറ്റവും പുതിയ ആപ്പ് ആണ് tata neu. ഈ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ ആപ്പ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാം ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്യാം മറ്റൊരാൾക്ക്‌ പൈസ അയക്കാം എന്ന് വേണ്ട എല്ലാ കാര്യങ്ങളും ഒരു കുടകീഴിൽ എന്ന രീതിയിൽ ആണ്. വളരെ എളുപ്പത്തിൽ ഉപയോഗിക്കാം എന്നതാണ് ഇതിന്റ പ്രത്യേകത. ടാറ്റാ യുടെ എല്ലാമൊബൈൽ ആപ്പുകളും ഈ ഒരൊറ്റ ആപ്പിലൂടെ ഉപയോഗിക്കാം. ആമസോൺ pytm തുടങ്ങിയ സൂപ്പർ ആപ്പുകളെക്കാൾ മികച്ച അനുഭവം ഈ ആപ്പ് ഉപയോഗിക്കുമ്പോൾ കിട്ടും എന്നാണ് ടാറ്റാ അവകാശപ്പെടുന്നത്.


    ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ ക്ലിക്    

    Tata യ്ക്ക് നിലവിൽ കുറേയധികം ആപ്പുകൾ ഉണ്ട് എന്ന് നിങ്ങൾക്ക് അറിയാവുന്നതാണ് ഉദാഹരണത്തിന് Tata CliQ, Croma, Big basket, Tata Play തുടങ്ങിയ ആപ്പുകൾ അതുപോലെ ടാറ്റയുടെ വിമാന സർവീസുകളെകുറിച്ചും നിങ്ങൾക്ക് അറിയാമല്ലോ ഇവയെല്ലാം ഈ tata neu ആപ്പിൽ ഉപയോഗിക്കാൻ സാധിക്കും. മാത്രമല്ല Upi പേയ്‌മെന്റ് സംവിധാനവും ഇതിൽ ലഭ്യമാണ്. അതായത് Tata neu ആപ്പ് ഇൻസ്റ്റാൾ ചെയ്തവർക്ക് ഫോൺ പേ, ഗൂഗിൾ പേ പോലുള്ള ആപ്പുകളിലെ എല്ലാ സവിശേഷതകളും ഇതിൽ ലഭിക്കുന്നതാണ്. ഇൻഷുറൻസ് എടുക്കാനും വിമാനടിക്കറ്റ് എടുക്കാനും സാധനങ്ങൾ ഓൺലൈൻ ആയി വാങ്ങാനും ഈ ആപ്പ് മാത്രം മതിയാകും. ആമസോൺ, Paytm തുടങ്ങിയ സൂപ്പർ ആപ്പുകളുമായിട്ടാണ് Tata Neu മത്സരിക്കുന്നത് എന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കാവുന്നതാണ്.എന്നാൽ പൂർണ്ണമായും ഇന്ത്യയിൽ ആപ്പ് എന്നത് മാത്രമല്ല ഇന്ത്യയിലെ എല്ലാ ഓൺലൈൻ സേവനങ്ങളും ഈ ആപ്പിൽ ലഭിക്കും എന്നതും ഈ ആപ്പിനെ വേറിട്ട് നിറുത്തുന്നു.

എന്താണ് Neu കോയിൻ?

        ഈ കോമേഴ്‌സ് വെബ്സൈറ്റ് ആയ ഫ്ലിപ്കാർട്ട് ഉപയോഗിക്കുന്നവർക്ക് അവർ വാങ്ങുന്ന സാധനങ്ങളുടെ വിലയുടെ ഒരു നിശ്ചിത ശതമാനം സൂപ്പർ കോയിൻ എന്ന പേരിൽ ഫ്ലിപ്കാർട്ടിൽ കാണാൻ സാധിക്കും ഈ കോയിൻ ഉപയോഗിച്ച് വീണ്ടും സാധനങ്ങൾ വാങ്ങാൻ സാധിക്കുന്നതാണ്. അതുപോലെഉള്ള ഒരു കോയിൻ അല്ലെങ്കിൽ അതിനേക്കാൾ സവിശേഷത ഉള്ളതാണ് tata neu കോയിൻ. കാരണം neu coin ഉപയോഗിച്ച് ടാറ്റായുടെ ഏത് ആപ്പിൽ നിന്നും സാധനങ്ങൾ വാങ്ങാൻ സാധിക്കും. മാത്രമല്ല ഒരു കോയിൻ ലഭിക്കുമ്പോൾ അതിന് 1 രൂപയുടെ അതെ മൂല്യവും ടാറ്റാ നൽകുന്നുണ്ട്.


Emi പ്ലാനുകൾ, പേർസണൽ ഓൺലൈൻ ലോണുകൾ, now pay later തുടങ്ങിയ സംവിധാനങ്ങളും ടാറ്റാ neu ആപ്പിൽ വരുന്നുണ്ട്. ക്രെഡിറ്റ്‌ കാർഡ് ബില്ല്, മൊബൈൽ റീചാർജ് പോലുള്ള യൂട്ടീലിറ്റി ബില്ലുകൾ തുടങ്ങിയവ എളുപ്പത്തിൽ pay ചെയ്യുവാൻ ഈ ആപ്പിലെ upi പേയ്‌മെന്റ് സിസ്റ്റം പ്രവർത്തിക്കുന്നു.ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ക്ലിക് ചെയ്യൂ

          വിദേശ ആപ്പുകൾ ഏതെങ്കിലും സാഹചര്യത്തിൽ ഇന്ത്യയിൽ നിരോധിക്കുന്ന സാഹചര്യം ഉണ്ടായാൽ സൂപ്പർ ആപ്പ് ഗണത്തിൽ ഇന്ത്യയിൽ ഈ ഒരൊറ്റ ആപ്പ് മാത്രമായിരിക്കും പിടിച്ചുനിൽക്കുന്നത്. Tata neu ആപ്പ് എങ്ങനെ ഉപയോഗിക്കാം എന്ന് അറിയുവാൻ താഴെ കാണുന്ന വീഡിയോ കാണുക