യൂണിയൻ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷന് പുതിയ അപ്ഡേറ്റ് വന്നു കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ ഇല്ലായെങ്കിലും UMobile എന്ന പേര് മാറ്റി NXT- യൂണിയൻ ബാങ്ക് എന്ന നാമകരണം ചെയ്തിരിക്കുകയാണ്. പുതിയ അപ്ഡേറ്റ് കൂടുതൽ സുരക്ഷ വാഗ്ദാനം ചെയ്തിരിക്കുന്നു എന്ന് മാത്രമല്ല വേഗതയില്ല എന്ന പഴയപതിപ്പിന്റെ പരാതി ഒരു പരിധിവരെ പരിഹരിക്കാനും സാധിച്ചിട്ടുണ്ട്. പുതിയ രീതിയിൽ പൈസ അയക്കുന്നതിനു ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്.
മറ്റൊരാൾക്ക് യൂണിയൻ ബാങ്കിന്റെ മൊബൈൽ ആപ്പ് ഉപയോഗിച്ച് പൈസ അയക്കുവാൻ ക്വിക് പേ ഉപയോഗിച്ച് പരമാവധി 5000 രൂപ ആയി കുറച്ചിട്ടുണ്ട് ഇത് IMPS ഉപയോഗിച്ചാണ്. എന്നാൽ 5000 ന് മുകളിൽ 10 ലക്ഷം വരെ NEFT ഉപയോഗിച്ച് വളരെ എളുപ്പത്തിൽ അയക്കാവുന്നതാണ്. എന്നാൽ മുൻകൂട്ടി അയക്കേണ്ട ആളുടെ അക്കൗണ്ട് വിവരങ്ങൾ add ചെയ്ത് വെച്ചാൽ മാത്രമാണ് ഇത്തരത്തിൽ പൈസ അയക്കുന്നത് സത്യമാകുന്നത്.
പൈസ അയക്കുന്നത് എങ്ങനെ എന്ന് അറിയുവാൻ താഴെ കാണുന്ന വീഡിയോ കാണുക