നല്ല സ്റ്റോക്കുകൾ തെരെഞ്ഞെടുക്കാൻ അറിയാത്തതുകൊണ്ടാണ് നിക്ഷേപിച്ച പണം കുറഞ്ഞു പോകുന്നത് എന്ന് പറഞ്ഞു കേൾക്കുകയും അത് വിശ്വസിക്കുകയും ചെയ്യുന്നവരാണ് നമ്മളിൽ പലരും. അല്ലെങ്കിൽ നമ്മൾ നിക്ഷേപിച്ചുകഴിയുമ്പോൾ വില കുറഞ്ഞുപോകുന്നു അതിനാൽ കൂടുതൽ നഷ്ടം വരാതെ അവ കുറഞ്ഞ വിലയ്ക്ക് വിറ്റു കൂടുതൽ നഷ്ടം ഒഴിവാക്കുകയും ചെയ്യുന്നു. എന്നാൽ വിറ്റു കഴിയുമ്പോൾ നമ്മുടെ കൈവശം വച്ചിരുന്ന സ്റ്റോക്കുകളുടെ വില കൂടുന്നതും നാം അനുഭവിച്ചവരാണ്. ഇത്തരത്തിൽ ഉള്ള രണ്ട് പ്രധാന കാരണങ്ങൾ കൊണ്ടാണ് സ്റ്റോക്ക് മാർക്കറ്റിൽ അല്ലെങ്കിൽ ഓഹരിവിപണിയിൽ നിന്നും 90% ആളുകളും നഷ്ടത്തോടെ വിട്ടുപോകുന്നതും സ്റ്റോക്ക് മാർക്കറ്റ് ഒരു നഷ്ട കച്ചവടമാണ് എന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരോട് സ്വന്തം അനുഭവമാണ് എന്ന് പറയുന്നതും.
ഇവിടെ ഉയരുന്ന ഒരു പ്രധാന ചോദ്യമുണ്ട്. പിന്നെ എങ്ങനെയാണ്, ഓഹരിവിപണിയാണ് പണം സമ്പാദിക്കാൻ ഉള്ള ഏറ്റവും നല്ലയിടം? അല്ലെങ്കിൽ സ്റ്റോക്ക് മാർക്കറ്റിൽ നിന്നുമാണ് സമ്പന്നർ കൂടുതൽ പണം സമ്പാദിച്ചു സമ്പത്ത് വർധിപ്പിക്കുന്നത്? എന്നാൽ പൊതുവിൽ പറയുന്നതും പണക്കരുടെ അനുഭവവും ഇതല്ല എന്ന് നാം കണ്ടിട്ടുള്ളതും കെട്ടിട്ടുള്ളതുമാണല്ലോ. ഇവിടെയും നമുക്ക് ഉത്തരമുണ്ട്. നമ്മുടെ കൈയിൽ വളരെ കുറച്ചു പണം മാത്രമേ ഉള്ളു എന്നാൽ സമ്പന്നർക്ക് കൂടുതൽ തുകയ്ക്ക് നിക്ഷേപം നടത്താൻ സാധിക്കുന്നുണ്ട്. നമുക്ക് കുറച്ചു പൈസ മാത്രമേ നിക്ഷേപിക്കാൻ ഉള്ളൂ അതിനാൽ ഓഹരികളുടെ വിലകുറയുമ്പോൾ നമ്മുടെ പണം നഷ്ടപ്പെടുന്നു അതിനാലാണ് അവർക്ക് കൂടുതൽ പണം ലഭിക്കുന്നത്. എത്ര വിചിത്രമായ ചിന്തകളാണിതൊക്കെ എന്ന് നമ്മൾ ഒരിക്കൽ എങ്കിലും ചിന്തിച്ചിരുന്നെങ്കിൽ പോലും നമ്മളിൽ പലരും സമ്പന്നർ ആയേനെ.
ഇനി കാര്യത്തിലേക്ക് വരാം. സാധാരണ ആൾക്കാർ വിചാരിക്കുന്നത് ഒരാൾ വിലകുറച്ചു വിൽക്കുമ്പോൾ ആണല്ലോ മറ്റൊരാൾക്ക് കുറഞ്ഞവിലയിൽ ഓഹരികൾ വാങ്ങി വിലകൂടുമ്പോൾ വിറ്റ് ലാഭമുണ്ടാക്കുന്നത് . അപ്പോൾ ഒരാളുടെ നഷ്ടമല്ലേ മറ്റൊരാളുടെ ലാഭം?. അല്ല എന്ന് നിങ്ങൾ എന്ന് ചിന്തിച്ചു തുടങ്ങുന്നുവോ അന്നുമുതൽ നിങ്ങൾ സ്റ്റോക്ക് മാർക്കറ്റിൽ നിന്നും സമ്പന്നനാകാം എന്ന തിരിച്ചറിവുണ്ടായി എന്ന് പറയാം. അപ്പോൾ ശെരിയ്ക്കും മാർക്കറ്റിൽ സംഭവിക്കുന്നത് എന്താണ്?
ഒരാൾ വാങ്ങിയ വിലയെക്കാൾ കുറഞ്ഞവിലയിൽ വിൽക്കുമ്പോൾ വിറ്റയാളിന് നഷ്ടം വന്നു. ഇനി കുറഞ്ഞ വിലയിൽ വാങ്ങിയ ഒരാളുടെ സ്റ്റോക്കുകളുടെ വില വീണ്ടും കുറയുമ്പോൾ അയാളും നഷ്ടം കുറയ്ക്കാൻ അവ വിറ്റാൽ ആർക്കാണ് നഷ്ടമുണ്ടാവുക. ഇനി ഇ വിറ്റ സ്റ്റോക്കുകൾ വാങ്ങുന്നവർ എല്ലാവരും വില കുറയുന്നത് കണ്ട് വീണ്ടും വിൽക്കാൻ തയ്യാറായാലോ ഏത് കമ്പനിയുടെ സ്റ്റോക്ക് ആയാലും സ്റ്റോക്കിന് വില പൂജ്യം ആകാൻ കുറച്ചു കാലം മതിയാകും. അപ്പോൾ വിലകുറഞ്ഞ സ്റ്റോക്ക് ഏത് കമ്പനിയുടേതാണോ ആ കമ്പനിയ്ക്കും വളരെ വലിയ നഷ്ടമല്ലേ വന്നിട്ടുണ്ടാവുക? . ഇതെകാര്യം തിരിച്ചൊന്നു ചിന്തിച്ചു നോക്കൂ. വിലകുറഞ്ഞ ഒരു ഓഹരി ഒരാൾ വാങ്ങുന്നു. അത് ഇരട്ടി വില ആയപ്പോൾ വിറ്റു, അയാൾക്ക് 100% ലാഭം കിട്ടി അതെ ഓഹരി ഇരട്ടി വിലയ്ക്ക് മറ്റൊരാൾ വാങ്ങുന്നു.ആയാളും വില കൂടിയപ്പോൾ വിൽക്കുന്നു, അയാൾക്കും വലിയ ലാഭം ലഭിച്ചു. ഇങ്ങനെ കൂടിയ വിലയ്ക്ക് വാങ്ങി അതിലും കൂടിയ വിലയ്ക്ക് വിൽക്കുന്ന രീതി തുടർന്ന് വന്നാൽ ഇ ഷെയർ ഏത് കമ്പനിയുടെതായാലും ആ കമ്പനിയുടെ വളർച്ച നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ എത്തികൊണ്ടേയിരിക്കും. അപ്പോൾ ആർക്കാണ് നഷ്ടം ഉണ്ടാവുക? ആർക്കും ഉണ്ടാകുന്നില്ല. എന്നാൽ ഒരിക്കലും ഒരു സ്റ്റോക്കിനും ഇത്തരം ഒരു വളർച്ചയോ തളർച്ചയോ ഉണ്ടാകുന്നില്ല. എന്നുപറഞ്ഞാൽ എല്ലാ ഷെയറുകളും വില കൂടുകയും കുറയുകയും ചെയ്തുകൊണ്ടേയിരിക്കും. ഇത് എങ്ങനെയാണ് എന്ന് മനസിലാക്കുന്നവർക്കും എപ്പോൾ വില കൂടും എപ്പോൾ വിലകുറയും എന്ന് ഏകദേശം മനസ്സിലാക്കുന്നവർക്കാണ് സ്റ്റോക്ക് മാർക്കറ്റിൽ നിന്നും വലിയ സമ്പത്ത് സ്വന്തമാക്കാൻ സാധിക്കുകയോള്ളൂ എന്ന് ചുരുക്കം.
പൈസ നഷ്ടം വരുന്നത് എങ്ങനെ?
ഒരു കമ്പനിയുടെ ഓഹരികൾ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യപ്പെടുമ്പോൾ ഒരു ഓഹരിക്ക് ഒരു നിശ്ചിത അടിസ്ഥാന വിലയുണ്ടാകും. അത് ആ കമ്പനിയുടെ മൂല്യത്തിനെ ആശ്രയിച്ചാണ് നൽകപ്പെടുന്നത് . എന്നാൽ കമ്പനിയുടെ പ്രവർത്തനം അല്ലെങ്കിൽ ആ കമ്പനിയുടെ വളർച്ചയ്ക്ക് അനുസൃതമായി ഈ കമ്പനിയുടെ ഓരോ ഓഹരിയ്ക്കും വില കൂടുന്നു. എന്നുപറഞ്ഞാൽ വളർച്ചയുള്ള അല്ലെങ്കിൽ ഭാവിയിൽ വളർച്ചയുണ്ടാകാൻ സാധ്യതയുള്ള കമ്പനിയുടെ ഓഹരിക്ക് വിപണിയിൽ ആവശ്യക്കാർ കൂടുന്നു. അപ്പോൾ വിൽക്കാൻ ആരും തയ്യാറായില്ലെങ്കിലോ? വീണ്ടും വിലകൂടുന്നു. അങ്ങനെ വിലകൂടുന്ന ഓഹരികൾ വാങ്ങിയ വിലയെക്കാൾ വളരെ വലുതാകുമ്പോൾ ഓഹരി കൈ വശം വച്ചിരിക്കുന്ന ഓഹരിയുടമകളിൽ ചിലരെങ്കിലും എന്തെങ്കിലും പൈസയുടെ ആവശ്യത്തിനോ അല്ലെങ്കിൽ എനിക്ക് ഇത്രയും ലാഭം മതി എന്ന് കരുതിയോ അല്ലെങ്കിൽ വരാൻ പോകുന്ന എന്തെങ്കിലും ഒരു പ്രശ്നം കാരണം കമ്പനിയുടെ പ്രവർത്തനം നിറുത്തി വെയ്ക്കേണ്ടിവരും അപ്പോൾ ആ കമ്പനിയുടെ വരുമാനം കുറയുമ്പോൾ നമ്മുടെ ഓഹരിയുടെ വില കുറയും എന്ന് കരുതിയോ കൈവശമുള്ള ഓഹരികൾ വിൽക്കാൻ തയ്യാറാകുന്നു. ഇത്തരത്തിൽ കുറെയധികം ആൾക്കാർ വിൽക്കാൻ തയ്യാറാകുമ്പോൾ ഓഹരിയുടെ വില കുറയുന്നു. അതായത് ഒരുപാട്പേർ തങ്ങളുടെ കൈവശം ഉള്ള ഓഹരികൾ വിൽക്കുമ്പോൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് തോന്നും എല്ലാവരും വിൽക്കുകയല്ലേ അപ്പോൾ ഇ കമ്പനിയ്ക്ക് വളർച്ച കുറവാണ് വരുമാനം കുറവാണ് എന്നൊക്കെ കരുതി വാങ്ങുവാൻ ആളില്ലാതെ വരുന്നു അപ്പോൾ ആ കമ്പനിയുടെ ഓഹരിവില വളരെയധികം കുറയുന്നു. ഇങ്ങനെ വില കുറയുന്ന ഓഹരികൾ ലാഭത്തിൽ കിട്ടുമല്ലോ എന്ന് കരുതിയും കമ്പനി ഇനിയും വളരും എന്ന് വിചാരിച്ചു ഒരാൾ വിറ്റ ഓഹരികൾ എല്ലാം ഒരുമിച്ചു വാങ്ങി കൂട്ടുന്നു അപ്പോൾ സ്വാഭാവികമായും മാർക്കറ്റിൽ ഈ കമ്പനിയുടെ സ്റ്റോക്കുകൾ കിട്ടാതെ വരും അപ്പോൾ സ്റ്റോക്കുകളുടെ വില കൂടുന്നു. അപ്പോൾ കൂടിയ വിലയ്ക്ക് വാങ്ങാൻ ആളുകൾ തയ്യാറാകുന്നു. ഇങ്ങനെ നിരന്തരം നടക്കുന്ന പ്രക്രിയയാണ് സ്റ്റോക്ക് മാർക്കറ്റിന്റെ സ്വന്തര്യവും ആസ്വാദ്യവുമാക്കുന്നത്.
ഇവിടെ പറഞ്ഞ കാര്യങ്ങൾ നിരന്തരം എപ്പോഴും നടക്കുമ്പോൾ അവയുടെ കയറ്റിറക്കങ്ങളിൽ തങ്ങളുടെ ബുദ്ധിയും സമയവും ക്ഷമയും അത്യാഗ്രവും നഷ്ടവും ടെക്നിക്കുകളും പൈസയും സമംചേർത്ത് ഉപയോഗിച്ച് മനസ്സികസമ്മർദത്തിൽപെടാതെ നിരന്തരം പ്രയത്നിക്കുന്നവർ വളരെ വലിയ രീതിയിൽ ധനം സമ്പാദിക്കുന്നു. ചിലർ ഇത് വരുമാനമാർഗ്ഗമായും ചിലർ സമ്പാദ്യം വർധിപ്പിക്കാനായും ഉപയോഗിക്കുന്നു. ഇവയെ കുറിച്ച് യാതൊരു അറിവും ഇല്ലാതെ എവിടെയോ കേട്ട ലാഭകഥകൾ കൊണ്ട് കോടീശ്വരനാകാമെന്ന രീതിയിൽ പൈസ നിക്ഷേപിക്കുന്ന നമ്മുടെ പണമോ നഷ്ടമാകുന്നു. മുകളിൽ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കിയവർക്ക് ഇപ്പോൾ എന്ത് കൊണ്ടാണ് നമ്മുടെ പൈസ ഓഹരിവിപണിയിലൂടെ നഷ്ടമായത് എന്ന് മനസ്സിലാക്കാൻ സാധിച്ചുവെങ്കിൽ തീർച്ചയായും നിങ്ങളുടെ പണം സ്റ്റോക്ക് മാർക്കറ്റിലൂടെ വർധിക്കുകതന്നെ ചെയ്യും.