സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് ഉള്ളവരാണ് നിങ്ങളെങ്കിൽ നിങ്ങളുടെ എല്ലാ പണമിടപാടുകളുടെയും കൃത്യമായ വിവരങ്ങൾ നമ്മുടെ മൊബൈൽ ഉപയോഗിച്ച് സ്വന്തമായി ഡൌൺലോഡ് ചെയ്ത് പരിശോധിക്കാവുന്നതാണ്.
SBI യുടെ Yono sbi മൊബൈൽ ആപ്പ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ സ്റ്റേറ്റ്മെന്റ് pdf ആയിട്ട് ഡൗൺലോഡ് ചെയ്യാം. അതിനായി yono ആപ്പ് തുറക്കുക അതിനുശേഷം അക്കൗണ്ട് ഡീറ്റെയിൽസ് എന്ന ഓപ്ഷൻ ക്ലിക് ചെയ്ത് അക്കൗണ്ട് ബാലൻസ് കാണിക്കുന്നതിൽ ക്ലിക് ചെയ്താൽ എല്ലാ ഇടപാട് വിവരങ്ങളും നമുക്ക് കാണാവുന്നതാണ് ഇതിൽ മുകളിലായി വലത് വശത്തു ഒരു ചിഹ്നങ്ങൾ കാണാം അതിൽ ഒന്ന് ഫോണിലേക്ക് ഡൌൺലോഡ് ചെയ്യാനും മറ്റൊന്ന് ഇമെയിലിലേക്ക് pdf അയക്കാനും ആണ്. ഇത്തരത്തിൽ ലഭിക്കുന്ന pdf ൽ 150 ഇടപാട് ചരിത്രവും അക്കൗണ്ട് വിവരങ്ങളും ആയിരിക്കും കാണുന്നത്. അക്കൗണ്ട് തുറക്കൽ പോലുള്ള ആവശ്യങ്ങൾക്ക് 6 മാസത്തെ അക്കൗണ്ട് ഇടപാട് വിവരങ്ങൾ ആവശ്യമായി വരുമ്പോൾ ഇത് ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ ഡൌൺലോഡ് ചെയ്യുന്ന സ്റ്റേറ്റ്മെന്റ് PDF രൂപത്തിൽ ആയിരിക്കും നമുക്ക് ലഭിക്കുന്നത്. ഇത്തരം PDF നമ്മുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് എല്ലാവിവരങ്ങളും അടങ്ങിയിട്ടുള്ളതിനാൽ ഇവയ്ക്ക് ബാങ്ക് ഒരു പാസ്സ്‌വേർഡ് സജ്ജീകരിച്ചിട്ടുണ്ട്.
ഇത്തരത്തിൽ ഉള്ള പാസ്സ്‌വേർഡ് നമുക്ക് വളരെ എളുപ്പത്തിൽ തുറക്കാവുന്നതാണ്. അക്കൗണ്ട് ഉടമയുടെ ജനനതിയതിയുടെ ദിവസവും മാസവും പിന്നെ @ എന്ന ചിഹ്നവും അതിനു ശേഷം ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിന്റെ അവസാന 4 അക്കങ്ങളും ചേർത്ത് 9 ഡിജിറ്റാണ് പാസ്സ്‌വേർഡ് ആയി സജ്ജീകരിച്ചിട്ടുള്ളത്. ഉദാഹരണത്തിന് നിങ്ങൾ ജനിച്ച തിയതി 23/12/1999 എന്നാണെങ്കിൽ പാസ്സ്‌വേർഡിന്റെ ആദ്യ 4 അക്ഷരം 2312 എന്നായിരിക്കും. ഇനി നിങ്ങൾ ജനിച്ച തിയതി ഉദാഹരണത്തിന് 3/5/1972 എന്നാണെങ്കിൽ നിങ്ങളുടെ പാസ്സ്‌വേർഡിന്റെ ആദ്യ 4 അക്ഷരം 0305 എന്നാണ്. ഇവിടെ പൂജ്യം ചേർത്തത് ശ്രദ്ദിച്ചുകാണുമല്ലോ. പാസ്സ്‌വേർഡിന്റെ 4 അക്കങ്ങൾക്ക് ശേഷം @ ചിഹ്നം ചേർക്കുക അതിന് ശേഷം നിങ്ങളുടെ മൊബൈൽ നമ്പറിന്റെ അവസാന 4 അക്കങ്ങൾ ചേർത്ത് 9 അക്കങ്ങൾ ഉള്ള പാസ്സ്‌വേർഡ് ആണ് ഓരോരുത്തർക്കും ലഭിക്കുന്നത്. ഓരോരുത്തരുടെയും ജനനതിയതിയും മൊബൈൽ നമ്പറിന്റെ അവസാന 4 അക്കങ്ങളും വെത്യാസമുള്ളതിനാൽ ഓരോരുത്തരുടെ പാസ്സ്‌വേർഡും വ്യത്യസ്തമായിരിക്കും എന്ന് ഓർക്കുക
ചിലർക്ക് ഇത്തരത്തിൽ പാസ്സ്‌വേർഡ് ടൈപ്പ് ചെയ്താലും PDF ഓപ്പൺ ആകാതെ വരുന്നുണ്ട് ഇത്തരക്കാർ നിങ്ങളുടെ മൊബൈൽ നമ്പർ തെറ്റായി നൽകുമ്പോൾ ആണ് പാസ്സ്‌വേർഡ് തെറ്റുന്നത്. മൊബൈൽ നമ്പറിന്റെ ആദ്യ 4 അക്ഷരം കൊടുത്താൽ PDF ഓപ്പൺ ആകില്ല അതിനാൽ മൊബൈൽ നമ്പറിന്റെ അവസാന 4 അക്കങ്ങളാണ് നൽകേണ്ടത്. മൊബൈൽ നമ്പർ ശെരിയായി നൽകിയിട്ടുണ്ട് പാസ്സ്‌വേർഡ് തുറക്കാതെ വരുന്ന സാഹചര്യം ഉണ്ടായാൽ നിങ്ങൾ ബാങ്കിൽ ഒന്നിലധികം മൊബൈൽ നമ്പർ കൊടുത്തിരുന്നെങ്കിൽ ആദ്യം കൊടുത്ത മൊബൈൽ നമ്പറിന്റെ അവസാന 4 അക്കങ്ങൾ ടൈപ്പ് ചെയ്ത് നോക്കുക. ചിലപ്പോൾ നിങ്ങൾ ആദ്യം കൊടുത്ത മൊബൈൽ നമ്പർ ഉപയോഗത്തിൽ ഇല്ല എങ്കിലും ആ പഴയ നമ്പറിന്റെ അവസാന 4 അക്കങ്ങൾ തന്നെയാണ് ടൈപ്പ് ചെയ്യേണ്ടത്. ഒന്നിലധികം മൊബൈൽ നമ്പർ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ പ്രൈമറി നമ്പർ ആയി നൽകിയിട്ടുള്ള നമ്പറിന്റെ അവസാന 4 അക്കങ്ങൾ ടൈപ്പ് ചെയ്യുക. ചിലപ്പോൾ ഈ നമ്പറിൽ ആയിരിക്കില്ല OTP വരുന്നത് എന്ന് ഓർമിക്കുക.
. സ്റ്റേറ്റ്മെന്റ് പാസ്സ്‌വേർഡ് ഒഴിവാക്കി ഡൌൺലോഡ് ചെയ്യുന്നത് എങ്ങനെ എന്ന് അറിയുവാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോയുടെ അവസാനഭാഗം കാണുക.