Angel Spark ആപ്പ് ഉപയോഗിക്കുന്നത് നല്ലതാണോ

Angel Spark Trading App Full Demo | Angel Broking Spark Mobile App Malayalam
Angel Spark Trading App Full Demo


     സ്റ്റോക് മാർക്കറ്റിൽ ട്രേഡ് ചെയ്യുന്നതിനും നിക്ഷേപം നടത്തുന്നതുനുമുള്ള മികച്ച ഒരു ബ്രോക്കർ ആണ് Angel Broking. ഇവരുടെ മൊബൈൽ ആപ്ലിക്കേഷനാണ് Angel one. മറ്റു ട്രേഡിങ് ആപ്പുകളെ അപേക്ഷിച്ചു നോക്കുമ്പോൾ ഏറ്റവും മികച്ചു നിൽക്കുന്നതും ഏഞ്ചൽ വൺ ആപ്പ് തന്നെയാണ് എന്നാൽ ട്രേഡിങ് ആപ്പുകളുടെ പ്രധാന പ്രശ്നം ട്രേഡിങ് നടക്കുന്ന സമയത്ത് മിക്ക ആപ്പുകളും കുറച്ചു സമയത്തെങ്കിലും പണിമുടക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ട്രേഡ് ചെയ്തുകൊണ്ടിരിക്കുന്നവർക്ക് അവരുടെ സ്റ്റോക്കുകൾ വിൽക്കുവാനോ വാങ്ങുവാനോ സാധിക്കാത്ത സാഹചര്യം ഉണ്ടാവുകയും തൻമൂലം ഒരുദിവസത്തെ ലാഭം കുറയുവാനോ അല്ലെങ്കിൽ വൻപിച്ച നഷ്ടം നേരിടുവാൻ ഒക്കെ സാധ്യത ഉണ്ട്. ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ തങ്ങളുടെ ഉപഭോക്താക്കളുടെ പണം നഷ്ടപ്പെടരുത് എന്ന് എല്ലാ ബ്രോക്കർമാരും ആഗ്രഹിക്കുന്നുണ്ടാവും കാരണം അവരുടെ ആപ്പുകളുടെ പിഴവുമൂലം പണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ മറ്റുള്ള ബ്രോക്കറുകളുടെ ആപ്പുകൾ ഉപയോഗിക്കുവാൻ കാരണമാകുന്നുണ്ട് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടി എയ്ഞ്ചൽബ്ബ്രോക്കർ മറ്റൊരു അപ്ലിക്കേഷൻ കൂടെ തങ്ങളുടെ ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട് എയ്ഞ്ചൽസ്പാർക്ക് എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര് 

             എയ്ഞ്ചൽ വൺ ആപ്ലിക്കേഷൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവർക്കും പുതുതായി ഡിമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്ത് കടന്നുവരുന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന തരത്തിൽ വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്ന ആപ്ലിക്കേഷനാണ് ഏഞ്ചൽസ്പാർക്ക് എയ്ഞ്ചൽ വൺ ആപ്ലിക്കേഷനിൽ ഇല്ലാത്ത പല സവിശേഷതകളും എയ്ഞ്ചൽസ്പാർക്ക് ആപ്ലിക്കേഷനിൽ കൊണ്ടുവന്നിട്ടുണ്ട്. എയ്ഞ്ചൽഒൺ ആപ്ലിക്കേഷനെക്കാളും കൂടുതൽ യൂസർ ഫ്രണ്ട്ലി ആയിട്ടുള്ളതും Angel spark ആണ്.

                ദീർഘകാല നിക്ഷേപങ്ങൾക്കുള്ള മികച്ച സ്റ്റോക്കുകൾ തിരഞ്ഞെടുക്കുന്ന തിന് തുടക്കക്കാർക്ക് വളരെയധികം പ്രയാസമാണ് ഇത്തരക്കാർക്ക് വില കുറഞ്ഞതും മികച്ച സ്റ്റോക്കുകളും കണ്ടെത്തുന്നതിനുള്ള ഒരു സംവിധാനം ഏഞ്ചൽസ്പാർക്ക് ആപ്ലിക്കേഷനിൽ ഉണ്ട്. മാത്രമല്ല ഇൻട്രാഡേ ട്രേഡ് ചെയ്യുന്നവർക്കും ഷോർട്ട്ടൈം ഇൻവെസ്റ്റ് മെന്റ് വേണ്ടി സ്റ്റോക്കുകൾ തെരഞ്ഞെടുക്കുന്നവർക്കും നല്ല സ്റ്റോക്കുകൾ ഇവർ കാണിച്ചുതരുന്നു. നമ്മൾ ഒരു ദിവസം ട്രേഡ് ചെയ്തതോ അല്ലെങ്കിൽ നമ്മുടെ ദീർഘകാലത്തേക്ക് വേണ്ടി വാങ്ങിയ സ്റ്റോക്ക് കളുടെ ലാഭമോ നഷ്ടമോ അല്ലെങ്കിൽ അവയ്ക്ക് ആവശ്യമായ ചാർജുകൾ അല്ലെങ്കിൽ ബ്രോക്കർ ഫീസ് തുടങ്ങിയ കാര്യങ്ങൾ വളരെ കൃത്യമായി Angel spark ആപ്ലിക്കേഷനിൽ കാണുവാൻ നമുക്ക് സാധിക്കുന്നതാണ്. ഇത്തരം കാര്യങ്ങൾ വളരെ വേഗത്തിൽ നമുക്ക് കാണുവാനും വളരെ എളുപ്പത്തിൽ നമുക്ക് കണ്ടെത്തുവാനും ഈ ആപ്ലിക്കേഷനിൽ സാധിക്കുന്നതാണ്.

              എയ്ഞ്ചൽ വൺ ആപ്ലിക്കേഷൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവർക്ക് പെട്ടെന്ന് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ സാധിക്കും എന്നുള്ളതും ഇവ രണ്ടും ഒരുപോലെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിച്ചു കൊണ്ടിരുന്നാൽ ഏതെങ്കിലുമൊരു ആപ്ലിക്കേഷന് എന്തെങ്കിലും പ്രശ്നം നേരിട്ടാലും നമുക്ക് വളരെ വേഗത്തിൽ മറ്റൊരു ആപ്ലിക്കേഷൻ വഴി നമ്മുടെ സ്റ്റോക്കുകൾ വിൽക്കാനോ വാങ്ങാനോ ഒക്കെ സാധിക്കുന്നതാണ്. അതിനാൽ ഏഞ്ചൽ ബ്രോക്കിംഗ് ഡിമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്ത് അവർ തീർച്ചയായും ഏഞ്ചൽസ് പാർക്ക് ആപ്ലിക്കേഷൻ കൂടെ നിങ്ങളുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുക. എയ്ഞ്ചൽസ് പാർക്ക് അപ്ലിക്കേഷൻ നിങ്ങൾക്ക് ഉപയോഗിക്കാൻ അറിയില്ല എങ്കിൽ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് അല്ലെങ്കിൽ ഇൻസ്റ്റാൾ ചെയ്യേണ്ടത് എന്ന് അറിയുവാൻ താഴെ കാണുന്ന വീഡിയോ കാണുക