ഈ കാലഘട്ടത്തിൽ ATM ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ ഇപ്പോഴും ATM ഉപയോഗിക്കുവാനും ATM മിഷ്യനിൽ നമ്മുടെ ബാങ്ക് അക്കൗണ്ടിൽ എത്ര രൂപയുണ്ടെന്ന് പരിശോധിക്കാൻ പോലും അറിയാത്തവർ നിരവധിപേരുണ്ട്. ഭാരതത്തിൽ എല്ലാവർക്കും ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും ഉണ്ടാവണം എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഇത്തരത്തിൽ എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ഉണ്ടാവുമ്പോൾ ബാങ്കിൽ പണം എടുക്കാനും ഇടുവാൻ ഉള്ള ആളുകളുടെ എണ്ണം കൂടുകയും തന്മൂലം ബാങ്കുകളുടെ പ്രവർത്തനം തന്നെ തടസ്സപ്പെടാൻ സാധ്യതയുണ്ട്. അതിനാലാണ് നമ്മുടെ സമീപത്ത് തന്നെ ബാങ്കിൽ ചെന്ന് നടത്തേണ്ട അത്യാവശ്യ കാര്യങ്ങളെല്ലാം എടിഎം മിഷനിലൂടെ ചെയ്യുവാൻ സാധിക്കുന്ന തരത്തിൽ എടിഎം കൗണ്ടറുകൾ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള എടിഎം മെഷീനുകൾ എങ്ങനെ ഉപയോഗിക്കണമെന്ന് ബാങ്കുകൾ വ്യക്തമാക്കിയിട്ടില്ല എന്നാൽ പുതിയ തലമുറയിലെ ആൾക്കാർക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്കും വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന തരത്തിലാണ് എ ടി എം മെഷീനുകൾ സജ്ജമാക്കിയിട്ടുള്ളത്.
പുതുതായി ബാങ്ക് അക്കൗണ്ട് തുടങ്ങി എടിഎം മെഷീൻ ഉപയോഗിക്കാൻ തുടങ്ങുന്ന വർക്കും കമ്പ്യൂട്ടർ പരിജ്ഞാനം വളരെ കുറഞ്ഞു പോയവർക്കും തീർച്ചയായും എടിഎം മിഷ്യൻ ഉപയോഗിക്കുന്നതിനെക്കുറിച്ച് യാതൊരറിവും ഉണ്ടായെന്നു വരില്ല. എന്നാൽ ഇത്തരക്കാർക്കും വളരെ എളുപ്പത്തിൽ ബാങ്കിൽ പോയി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും എടിഎം
മിഷ്യനിൽ ചെയ്യാൻ സാധിക്കുന്നത് കുറച്ചു പ്രയാസമുള്ള കാര്യമാണ്. എന്നിരുന്നാലും നമ്മുടെ ബാങ്ക് അക്കൗണ്ടിൽ എത്ര രൂപ ഉണ്ട് എന്നറിയുന്നതിന് ബാങ്കിൽ പോകുന്നത് കുറച്ച് പ്രയാസകരമായ കാര്യമാണ്. അതിനാൽ ഇത്രയും എളുപ്പമുള്ള ഒരു കാര്യം എടിഎം മിഷ്യനിൽ എങ്ങനെ ചെയ്യാം. പലർക്കും എടിഎം മിഷ്യനിൽ നമ്മുടെ ബാങ്ക് അക്കൗണ്ട് ബാലൻസ് അറിയാൻ സാധിക്കും എന്ന് തന്നെ അറിയാത്തവരും ഉണ്ട്. എടിഎം മിഷ്യനിൽ നമ്മുടെ ബാങ്ക് ബാലൻസ് അറിയുവാൻ നമ്മുടെ എടിഎം കാർഡുമായി പോവുക. ഏറ്റവും ലളിതമായ രണ്ടോമൂന്നോ ക്ലിക്ക് കളിലൂടെ നമ്മുടെ ബാങ്ക് ബാലൻസ് മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്. ബാങ്ക് ബാലൻസ് എടിഎം മെഷീനിൽ ഇനിയും നോക്കുവാൻ അറിയാത്തവർ താഴെ കാണുന്ന വീഡിയോ കാണുക
എടിഎം മെഷ്യനിൽ ബാലൻസ് പരിശോധിക്കുക മാത്രമല്ല മിനി സ്റ്റേറ്റ്മെന്റ്, പൈസ പിൻവലിക്കുവാൻ. ചെക്ക് ബുക്കിന് അപേക്ഷിക്കുവാനും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പൈസ അയച്ചു കൊടുക്കുവാനും എടിഎം കാർഡിന്റെ പിൻ നമ്പർ പുതുതായി സൃഷ്ടിക്കുവാനും മറന്നുപോയാൽ വീണ്ടും സൃഷ്ടിക്കുവാനും തുടങ്ങി ഒട്ടനവധി കാര്യങ്ങൾ എടിഎം മിഷ്യൻ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകളുടെ എടിഎം മെഷീനുകളിൽ ഉള്ളതിനേക്കാൾ അധികം സവിശേഷതകൾ പ്രൈവറ്റ് ബാങ്കുകളുടെ എടിഎം മെഷീനുകളിൽ കാണപ്പെടുന്നുണ്ട്. ഇപ്പോൾ പുതുതായി തുടങ്ങുന്ന എടിഎം കൗണ്ടറുകളിൽ പൈസ നിക്ഷേപിക്കാനുള്ള സംവിധാനവും എടിഎം കാർഡ് ഇല്ലാതെ തന്നെ മൊബൈൽ ഉപയോഗിച്ച എടിഎമ്മിൽ നിന്ന് പൈസ പിൻവലിക്കാനുള്ള സംവിധാനവും ഒക്കെ സർവ്വസാധാരണമായി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എടിഎം മിഷ്യൻ ഉപയോഗിക്കാൻ അറിയാത്തവരും എടിഎമ്മിൽ അത്യാവശ്യം നമ്മുടെ ബാങ്ക് ബാലൻസ് തന്നെ മനസ്സിലാക്കാൻ അറിയാത്തവരും തീർച്ചയായും അവ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. എടിഎം മിഷ്യനിലെ സമീപത്തുവച്ച് അപരിചിതരോട് എടിഎം ഉപയോഗത്തെക്കുറിച്ച് ചോദിക്കുന്നതും അവരെക്കൊണ്ട് പൈസ എടുപ്പിക്കുന്നത് ഒക്കെ നമ്മുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പൈസ നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ എടിഎം ഉപയോഗം സ്വന്തമായി പഠിച്ച് ചെയ്യുന്നത് തന്നെയാണ് ഏറ്റവും നല്ലത്.