കാനറാ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് അപ്ലിക്കേഷനായ കാൻഡി കാനറാ മൊബൈൽ ആപ്പ് ഉപയോഗിച്ച്, അക്കൗണ്ട് നമ്പറോ ifsc കോഡോ ഉപയോഗിക്കാതെപൈസ അയക്കുവാൻ സാധിക്കുന്നതാണ്. അതിനായി പൈസ കിട്ടേണ്ട ആളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ചു അവരുടെ അക്കൗണ്ടിലേക്ക് പൈസ അയക്കുവാൻ സാധിക്കുന്നതാണ്. നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് മറ്റൊരാൾ പണം അയക്കുന്ന സാഹചര്യത്തിലും ഇത്തരത്തിൽ നമ്മുടെ അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്താതെ പൈസ ലഭിക്കാൻ സാധിക്കുന്നതാണ്. നമ്മുടെ അക്കൗണ്ട് വിവരങ്ങൾ സുരക്ഷിത മായിരിക്കുവാനും, ഇടപാടുകൾ പരാജയപ്പെടാതിരിക്കുവാനും ഏറ്റവും സുരക്ഷിതവും എളുപ്പവുമായിട്ടുള്ള സംവിധാനമായിട്ടാണ് ബാങ്കുകൾ ഇതിനെ വിശേഷിപ്പിക്കുന്നത്. പൈസ കിട്ടേണ്ട ആളുടെ മൊബൈൽ നമ്പറും 7 അക്കങ്ങളുള്ള MMID യും മാത്രമാണ് ഇതിന് ആവശ്യമായിട്ടുള്ളത്. ഇത്തരത്തിൽ മറ്റൊരാൾക്ക് പൈസ ലഭിക്കുവാൻ അയാളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ തിരിച്ചറിയുവാൻ ബാങ്കുകൾ 7 അക്കങ്ങളുള്ള ഒരു നമ്പർ ഉപഭോക്താക്കൾക്ക് നൽകുന്നു. അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി സ്വയം സൃഷ്ടിക്കുന്നു ഇതാണ് MMID എന്നുവിളിക്കുന്നത്.മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് തിരിച്ചറിയുവാനാണ് MMID എന്ന 7 അക്ക നമ്പർ ഉപയോഗിക്കുന്നത്.
പലതരത്തിലുള്ള ഓൺ ലൈൻ തട്ടിപ്പുകൾ നടക്കുന്നത് നമ്മുടെ അക്കൗണ്ട് വിവരങ്ങൾ മറ്റുള്ളവർ അല്ലെങ്കിൽ ഓൺലൈൻ ഇടപാടുകൾ ചെയ്യുവാൻ ശ്രമിക്കുമ്പോൾ ആണെന്നകാര്യം നമുക്ക് അറിയാവുന്ന കാര്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ നമ്മുടെ അക്കൗണ്ട് വിവരങ്ങൾ നൽകുന്നതിന് പകരം 7 അക്ക mmid യാണ് നൽകുന്നതെങ്കിൽ ആർക്കും തന്നെ നമ്മുടെ അക്കൗണ്ട് വിവരങ്ങൾ ലഭിക്കുകയില്ല അതിനാൽ നമ്മുടെ അക്കൗണ്ടിൽ ഉള്ള പണം സുരക്ഷിതമായിരിക്കുകയും ചെയ്യും.
പലർക്കും ഉണ്ടാകുന്ന സംശയമാണ് അക്കൗണ്ട് വിവരങ്ങൾ നൽകാതെ പൈസ അയക്കുവാനുള്ള നിരവധി ആപ്ലിക്കേഷനുകൾ ഫോണിൽ ഉണ്ടല്ലോ ഉദാഹരണത്തിന് ഗൂഗിൾ പേ, ഫോൺ പേ, paytm തുടങ്ങിയ ആപ്പുകളോ അവയുടെ upi ഐഡിയോ ഉപയോഗിച്ച് പൈസ അയക്കുമല്ലോ പിന്നെ എന്തിനാണ് mmid എന്ന 7 അക്ക നമ്പർ ഉപയോഗിച്ച് പൈസ അയക്കുന്നത്. ഇവിടെ നമ്മുടെ പൈസയ്ക്ക് യാതൊരു സുരക്ഷയും ഇല്ല എന്ന് എത്രപേർക്ക് അറിയാം. ഇത്തരത്തിൽ മൂന്നാകിട ആപ്പുകൾ ഉപയോഗിച്ച് പണം കൈമാറ്റം നടത്തുമ്പോൾ പണമിടപാട് തടസ്സപ്പെടാനോ പരാജയപ്പെടാനോ സാധ്യത കൂടുതലാണ്. പലപ്പോഴും ഈ അവസ്ഥ അനുഭവിച്ചവരായിരിക്കും അതുപോലെ പൈസ നഷ്ടപ്പെട്ടവരും നമ്മുടെ ഇടയിൽ ഉണ്ടാകും. എന്നാൽ ഇത്തരത്തിൽ നഷ്ടപ്പെട്ട തുക നിശ്ചിത ദിവസങ്ങൾക്കുള്ളിൽ തിരികെ കിട്ടും എന്ന് പറയുന്നുണ്ടെങ്കിലും നഷ്ടപ്പെട്ട പണത്തിനുവേണ്ടി ബാങ്കിൽ പരാതിപ്പെട്ടാൽ ബാങ്കുകൾ കൈമാലർത്തുകയാണ് ചെയ്യുന്നത്.
എന്നാൽ ബാങ്കുകളുടെ മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളിൽ നമ്മുടെ പണം നഷ്ടപ്പെട്ടാൽ ബാങ്കിൽ നേരിട്ട് പോയി പരാതിപ്പെടാനും ബാങ്ക് നമ്മുടെ നഷ്ടപ്പെട്ട പണം തിരികെ നൽകാനും ബാധ്യസ്തമാണ്. അതിനാൽ ബാങ്കിന്റെ ആപ്പുകൾ ഉപയോഗിച്ചോ mmid പോലെ സുരക്ഷിതമായ പണകൈമാറ്റ രീതിയോ ആവലംബിക്കുന്നതാവും ഏറ്റവും നല്ലത്.കാനറാ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനായ കാൻഡി കാനറാ മൊബൈൽ ആപ്പ് ഉപയോഗിച്ച് എങ്ങനെ മൊബൈൽ നമ്പറിലൂടെ പണമയയ്ക്കാം എന്ന് ചുവടെയുള്ള വീഡിയോ കണ്ട് മനസ്സിലാക്കാം.