സാധാരണയായി ഓഹരിവിപണിയിൽ പണം നിക്ഷേപിക്കുന്നവരിൽ അധികവും നന്നായി ഓഹരി വിപണിയെക്കുറിച്ച് മനസ്സിലാക്കുന്നതിന് മുൻപ് തന്നെ, ഓഹരിവിപണിയിലെ എല്ലാ മേഖലകളിലേക്കും പണം നിക്ഷേപിച്ച് അതിൽ നിന്നും ഒരു വരുമാനമാർഗം ഉണ്ടാക്കാം എന്ന് കരുതി ഇറങ്ങിത്തിരിക്കുന്നവർ ആയിരിക്കും . ഇത്തരത്തിൽ മറ്റുള്ളവർ പണമുണ്ടാക്കിയ കഥകൾ കേട്ട് വരുന്നവരും സോഷ്യൽ മീഡിയകൾ വഴി വരുന്ന വിജയകഥകൾ മാത്രം കേട്ടും ഓഹരി വിപണിയിലേക്ക് കണ്ണുംപൂട്ടി പണമിറക്കുന്നത് അവരുടെ പണം, പണിയെടുക്കാതെ പണം ഉണ്ടാക്കാം എന്നു കരുതി മാത്രമാണ് ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നത്.
ഓഹരി വിപണിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും അവയെ കുറിച്ച് അടിസ്ഥാനപരമായി പഠിക്കുന്നവരും മറ്റുള്ളവരുടെ ഓഹരിവിപണിയിലെ വിജയ തന്ത്രങ്ങൾ മനപ്പാഠം ആക്കിയിട്ട് അവ നമ്മുടെ നിക്ഷേപത്തിലും അതേ തന്ത്രങ്ങൾ പയറ്റിയിട്ടും പണം നഷ്ടപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ, തീർച്ചയായും നമ്മൾ വിചാരിക്കും ഇതൊന്നും നമ്മളെ കൊണ്ട് പറഞ്ഞിട്ടുള്ളതല്ല അല്ലെങ്കിൽ ഈ ഓഹരിവിപണി എന്ന് പറയുന്നത് തന്നെ തട്ടിപ്പും ചൂതാട്ടവുമാണ് എന്നൊക്കെ മനസ്സിൽ ഉറപ്പിക്കുകയും എന്നെന്നേക്കുമായി ഓഹരിവിപണി യോട് വിടപറയും ചെയ്യുന്ന വരായിരിക്കും നമ്മളിൽ പലരും.
സൗജന്യ ഡിമാറ്റ് അക്കൗണ്ട് തുറക്കൂ..
എങ്ങനെ ഓഹരി വിപണിയെ കുറിച്ച് പഠിക്കാം
ഓഹരി വിപണിയിൽ കടന്നു വരുന്നവരും വെള്ളത്തിൽ നീന്താൻ പഠിക്കുന്നവരും ഒരുപോലെയാണ്. എവിടെയെങ്കിലും പോയി പുസ്തത്തിൽ പഠിക്കുന്ന നീന്തലിനെ കുറിച്ചുള്ള പാഠങ്ങൾ മനസ്സിൽ ഓർത്തു വച്ച് വെള്ളത്തിൽ ഇറങ്ങിയാൽ നീന്താൻ സാധിക്കുകയില്ല എന്ന് മാത്രമല്ല നമ്മൾ വെള്ളത്തിൽ താഴ്ന്നു പോവുകയും ജീവനു തന്നെ ഭീഷണി ആവുകയും ചെയ്യും. കാരണം നീന്തൽ ബുക്കിൽ നിന്നോ കണ്ടോ കേട്ടോ പഠിക്കേണ്ട കാര്യമേയല്ല. വെള്ളത്തിലിറങ്ങി കയ്യും കാലും ഉപയോഗിച്ച് വളരെയധികം പരിശ്രമിക്കുമ്പോഴും വെള്ളത്തിൽ താഴ്ന്നു പോയി വീണ്ടും ആരെങ്കിലും പിടിച്ചു കയറ്റിയും പിന്നെയും വളരെയധികം ശക്തിയിൽ കയ്യും കാലും അടിച്ചു വളരെ സാവധാനത്തിൽ ആയിരിക്കും നാം വീണ്ടും നീന്താൻ തുടങ്ങുന്നത്. എന്നാൽ വളരെയധികം നല്ല രീതിയിൽ നീന്തൽ പഠിച്ച ഒരാൾക്ക് ജീവിതത്തിൽ ഒരിക്കലും നീന്തൽ മറന്നു പോകില്ല എന്നതും ഒരു വസ്തുതയാണ്. നീന്തൽ നന്നായി പഠിച്ചെന്നുകരുതി വെള്ളത്തിൽ നീന്താൻ അറിയാം എന്ന് വിചാരിച്ച് വളരെയധികം ഒഴുക്കുള്ള ഒരു പുഴയിൽ ഒഴുക്കിനൊത്ത് നീന്തുന്നതും ഒഴുക്കിനെതിരെ നീന്തി കരയിൽ എത്തുന്നതും വളരെയധികം വ്യത്യസ്തമായ കാര്യങ്ങളാണ്. മാത്രമല്ല ഇതിലും വ്യത്യസ്തമായിരിക്കണം നാം സമുദ്രത്തിൽ നീന്താൻ പോയാലുള്ള പഠനം. സ്റ്റോക്ക് മാർക്കറ്റ് ഇതുപോലൊരു നീന്തൽ തന്നെയാണ്. പഠിച്ച പാഠങ്ങളും മറ്റൊരാൾ പറഞ്ഞ അറിവും കുറെയധികം സ്ട്രാറ്റജികളും മനസ്സിലാക്കി ഓഹരിവിപണിയിൽ വരുന്നവർ ഓഹരിവിപണിയുടെ സർവ്വ മേഖലകളും ഒരുമിച്ച് കൈയ്യടക്കി ദിവസവും ലക്ഷങ്ങളുണ്ടാക്കാം എന്ന മുൻധാരണയോടെ വന്നതിനുശേഷം കയ്യിലുള്ള കുറച്ചു പണം ഉപയോഗിച്ച് ഇൻട്രാഡേ ട്രേഡിങ്ങ് ഡെറിവേറ്റീവ് മാർക്കറ്റിലെ ഓപ്ഷനും ഫ്യൂച്ചറും പരീക്ഷിച്ച് കയ്യിലുണ്ടായിരുന്ന കുറച്ചു പണം നഷ്ടപ്പെടുത്തി നിരാശരാകുന്ന വരാണ് ഭൂരിഭാഗം പേരും. ഇത്തരത്തിൽ ചെയ്തു നിങ്ങളുടെ പണം നഷ്ടപ്പെട്ട് തുടങ്ങിയവരാണ് നിങ്ങളെങ്കിൽ ആദ്യം പഠിക്കേണ്ടത് ലാഭം ഉണ്ടാക്കാൻ അല്ല. മറിച്ചു നഷ്ടം വരുത്താതെ അല്ലെങ്കിൽ നിങ്ങളുടെ പണം കുറഞ്ഞുപോകാതെ എങ്ങനെ പിടിച്ചു നിൽക്കാമെന്നാണ്.
നഷ്ടം കുറയ്ക്കുന്നത് എങ്ങനെ?
നമ്മുടെ കയ്യിലുള്ള പണം സ്റ്റോക്ക് മാർക്കറ്റിലൂടെ നഷ്ടം വരാതിരിക്കാൻ നിരവധി മാർഗങ്ങൾ ഉണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് വിപണി അനുകൂലമല്ലാതിരിക്കുമ്പോൾ നമ്മൾ കാഴ്ചക്കരവുക എന്നുള്ളതാണ്. സാധാരണ ഒരു ദിവസം വിപണിയുടെ ചലനം മുകളിലേക്കോ താഴേയ്ക്കോ അതുമല്ലെങ്കിൽ സമാന്തരമായോ ആകും എന്നാൽ എങ്ങോട്ടാണ് വിപണിയുടെ ചലനം എന്ന് മനസ്സിലാക്കാൻ സാധിക്കാതെ വരുന്ന സമയങ്ങളിൽ പണം നിക്ഷേപിക്കാതെ മാറി നിന്ന് കാഴ്ചക്കരയിരിക്കുക. ഇവിടെ വരുന്ന പ്രധാന വെല്ലുവിളി എത്ര സമയം നമ്മൾ വിപണിയിൽ കാഴ്ചക്കരായി മാറിനിയ്ക്കണം? ഇവിടെ ക്ഷമ എന്നത് പ്രധാനമാണ്. ചലനങ്ങൾ മനസ്സിലാക്കുവാൻ ക്ഷമയുണ്ടാവണം. ക്ഷമയോടെ കാത്തിരിക്കണം നമ്മുടെ സമയത്തിനായി. എന്നാൽ എത്ര സമയമാണ് നമ്മൾ കാത്തിരിക്കേണ്ടത് എന്നതിന് വിപണി അനുകൂലമാകാൻ എന്ന് പറയുക അസാധ്യമാണ്. പുലി ഇരയെ പിടിക്കാൻ ക്ഷമയോടെ കാത്തിരിക്കുമ്പോലെ കരുതി ഇരിക്കുക കണ്ണും മനസ്സും ഒരു അവസരത്തിനായി കാത്തിരിക്കുക. വരുന്നത് വലിയ വിജയങ്ങൾ തന്നെയായിരിക്കും. നഷ്ടങ്ങൾ വരുത്താതെ കിട്ടുന്ന വിജയങ്ങൾ നഷ്ടം വരുത്തികൊണ്ട് നേടുന്നതിനേക്കാൾ വലിയ വിജയമാണെന്ന് ഓർക്കുക.