ഇന്ത്യൻ ബാങ്കിന്റെ മൊബൈൽ ആപ്പിൽ ബെനിഫിറഷെറിയായി മറ്റൊരാളുടെ അക്കൗണ്ട് വിവരങ്ങൾ ചേർക്കുന്നത് കൊണ്ടുള്ള ഉപയോഗം എന്താണ്

Indian Bank And Allahabad Bank Add benificery fund transfer | how to add benificery in indOASIS app malayalam
Indian Bank And Allahabad Bank Add benificery fund transfer malayalam


ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് ഉപയോഗിക്കാവുന്ന മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനായ ind oasis ആപ്പ് ഉപയോഗിച്ച് മറ്റൊരാളുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്കോ അല്ലെങ്കിൽ മറ്റൊരാളുടെ sbi, ഫെഡറൽ ബാങ്ക്, icici ബാങ്ക് പോലെ മറ്റു ബാങ്കിലേക്കോ കൂടുതൽ പൈസ അയക്കുന്നതിനുവേണ്ടി പൈസ ലഭിക്കേണ്ട ആളുടെ അക്കൗണ്ട് വിവരങ്ങൾ ബെനിഫിഷരി ആയിട്ട് add ചെയ്ത് വെയ്ക്കേണ്ടതുണ്ട് ഇത്തരത്തിൽ പൈസ കിട്ടേണ്ട ആളുടെ upi, mmid, അക്കൗണ്ട് നമ്പർ തുടങ്ങിയവ ഉപയോഗിച്ച് add ചെയ്യാൻ സാധിക്കുന്നതാണ്.


എന്തിനാണ് ഇത്തരത്തിൽ നമ്മുടെ മൊബൈൽ ബാങ്കിംഗ് ആപ്പിൽ മറ്റൊരാളുടെ അക്കൗണ്ട് വിവരങ്ങൾ ചേർത്ത് വെക്കുന്നത് അത്യാവശ്യം ഒരാൾക്ക് പൈസ അയക്കുക മാത്രമാണല്ലോ നമുക്ക് ആവശ്യം പിന്നെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് സംശയം നിങ്ങൾക്ക് ഉണ്ടായിരിക്കും. സാധാരണ ഗൂഗിൾ പേ, ഫോൺ പേ, paytm തുടങ്ങിയ UPI ആളുകളിൽ ഇത്തരത്തിൽ ചേർക്കേണ്ട ആവശ്യമില്ലല്ലോ എന്നും തോന്നിയിട്ടുണ്ടാവും എന്നാൽ ബാങ്കുകളുടെ ആപ്പ് ഉപയോഗിച്ച് മറ്റൊരാൾക്ക്‌ നാം പൈസ അയക്കുമ്പോൾ നമ്മുടെ പണം നഷ്ടമായാൽ ബാങ്കിനാണ് ഉത്തരവാദിത്തം വരുന്നതും ബാങ്ക് ഈ പൈസ തിരിച്ചു നൽകേണ്ടതയും ഉണ്ട്. അതിനാൽ നമ്മൾ അയക്കുന്ന പണം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് കൃത്യമായി എത്തി എന്ന് ഉറപ്പു വരുത്തുന്നതിലേക്കാണ് എന്നാൽ 25000 രൂപ വരെ ഇത്തരത്തിൽ add ചെയ്യാതെ easy pay എന്ന ഓപ്ഷൻ ഉപയോഗിച്ച് അയക്കുവാനും സംവിധാനം ഉണ്ട്.ഇത്തരത്തിൽ നാം നമ്മുടെ മൊബൈൽ ആപ്പിനകത്ത് ചേർത്ത് വെയ്ക്കുന്ന അക്കൗണ്ട് വിവരങ്ങൾ ആവശ്യം കഴിഞ്ഞാൽ ഡിലീറ്റ് ചെയ്യാനും സാധിക്കുന്നതാണ്.

 ഇത്തരത്തിൽ മറ്റൊരാളുടെ അക്കൗണ്ട് വിവരങ്ങൾ ചേർത്ത് വയ്ക്കുന്നത് കൊണ്ട് നമുക്ക് ഉള്ള പ്രധാന ഗുണം എന്ന് പറയുന്നത് നമ്മുടെ വീട്ടിലെ മറ്റ് അംഗങ്ങളുടെ അക്കൗണ്ട് വിവരങ്ങളാണ് ചേർക്കുന്നതെങ്കിലും വളരെ പെട്ടന്ന് പൈസ അയക്കാനും എപ്പോൾ വേണമെങ്കിലും അയക്കാനും കൃത്യമായി ഒരു എല്ലാ മാസവും അല്ലെങ്കിൽ ആഴ്ചയിലോ അയക്കാനും സാധിക്കുന്നു.


ഇത്തരത്തിൽ മറ്റൊരാളുടെ അക്കൗണ്ട് വിവരങ്ങൾ മാത്രമല്ല അവരുടെ മൊബൈൽ നമ്പർ mmid, upi ഐഡി തുടങ്ങിയവയും ചേർത്ത് കൊണ്ട് ബെനിഫിഷെറി ആയിട്ട് ആഡ് ചെയ്യാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ഇന്ത്യൻ ബാങ്കിന്റെ indoasis ആപ്പ് ഉപയോഗിച്ച മറ്റൊരാളുടെ അക്കൗണ്ട് വിവരങ്ങൾ ആഡ് ചെയ്യുന്നത് എങ്ങനെ എന്ന് അറിയുവാൻ താഴെ കാണുന്ന വീഡിയോ കാണുക