യൂണിയൻ ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് അവരുടെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ച് മറ്റൊരാൾക്ക് പൈസ അയച്ചു കൊടുക്കുന്നതിന് വളരെ എളുപ്പത്തിൽ സാധിക്കുന്നതാണ്. എന്നാൽ ഇത്തരത്തിൽ പൈസ അയയ്ക്കുന്നതിന് പലതരത്തിലുള്ള ഓപ്ഷനുകൾ യൂണിയൻ ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് പൈസ ലഭിക്കേണ്ട ആളുടെ അക്കൗണ്ട് വിവരങ്ങൾ ബെനിഫിഷറിയായി ആഡ് ചെയ്തതിനുശേഷം അതിലേക്ക് പൈസ അയക്കുക എന്നുള്ളതാണ്. എന്നാൽ 50000 രൂപ വരെ മറ്റൊരു അക്കൗണ്ടിലേക്ക് അയക്കുന്നതിന് ബെനിഫിഷറി ആഡ് ചെയ്യേണ്ട ആവശ്യമില്ല. 50,000 രൂപ വരെ അയയ്ക്കുന്നതിന് യൂണിയൻ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനിൽ എന്നുള്ള ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്.
യൂണിയൻ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ച് ഒരു രൂപ മുതൽ 10 ലക്ഷം രൂപ വരെ ഒരുദിവസം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് വളരെ എളുപ്പത്തിൽ അയക്കാവുന്നതാണ്. ഇത്തരത്തിൽ പൈസ അയയ്ക്കുന്നതിന് പൈസ ലഭിക്കേണ്ട ആളുടെ അക്കൗണ്ട് വിവരങ്ങൾ ഐ എഫ് എസ് സി കോഡ് പേര് എന്നിവ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ അകത്ത് ബെനിഫിഷ്യറിയായി ആഡ് ചെയ്ത് വയ്ക്കേണ്ടത് ആയിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ സുരക്ഷാ കാരണത്താൽ ആഡ് ചെയ്യാൻ താല്പര്യമില്ലാത്തവർക്ക് അവരുടെ മൊബൈൽ നമ്പറും എം ഐഡിയും ബെനിഫിഷ്യറി ആയി ആഡ് ചെയ്യാവുന്നതാണ്. എം എം ഐ ഡി ലഭിക്കാത്തവർക്കും ഗൂഗിൾ പേ പോൺ പേ പോലുള്ള യുപി ആപ്പുകൾ ഉപയോഗിക്കുന്നവർക്കുള്ള യുപി ഐഡിയും ബെനിഫിഷ്യറി ആയി ആഡ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ബെനിഫിഷറി ആഡ് ചെയ്യുന്നത് കൊണ്ടുള്ള പ്രധാന ഗുണം നാം അയയ്ക്കുന്ന പണം കൃത്യമായി എത്തേണ്ട ആളുടെ ബാങ്ക് അക്കൗണ്ടിൽ എത്തുന്നു എന്നുള്ളതാണ്. ഇത്തരത്തിൽ അയക്കുന്ന പണം മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിൽ കൃത്യമായി എത്തിയിട്ടില്ലെങ്കിൽ യൂണിയൻ ബാങ്കിൽ നേരിട്ട് പോയോ കസ്റ്റമർ കെയറിൽ വിളിച്ചോ പരാതിപ്പെടാനും നമുക്ക് നഷ്ടമായ പൈസ തിരിച്ചു തരുവാൻ ഉള്ള ഉത്തരവാദിത്വം ബാങ്കിനും ഉണ്ടായിരിക്കുന്നതാണ്. എന്നാൽ ഗൂഗിൾ പേ പോലുള്ള യുപി ആപ്പുകൾ ഉപയോഗിച്ച് പൈസ അയക്കുമ്പോൾ നമ്മുടെ പണം നഷ്ടമായാൽ അവ സ്വാഭാവികമായി തിരിച്ചു വന്നില്ലെങ്കിൽ നമ്മൾ പരാതിപ്പെടാനും നമ്മുടെ പൈസ തിരികെ നൽകുവാനും നമ്മുടെ ബാങ്ക് അക്കൗണ്ടിന് ഉത്തരവാദിത്വം ഇല്ല. അതിനാൽ ബാങ്കുകളുടെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് പൈസ ലഭിക്കേണ്ട ആളുടെ അക്കൗണ്ട് വിവരങ്ങൾ ബെനിഫിഷ്യറി ആയി ആഡ് ചെയ്തതിനുശേഷം പൈസ അയക്കുന്നതായിരിക്കും ഏറ്റവും നല്ലതും നമ്മുടെ അക്കൗണ്ട് സുരക്ഷിതമായി ഇരിക്കുന്നതിനും നാം ചെയ്യേണ്ടത്.
യൂണിയൻ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനിൽ ബെനിഫിഷ്യറി ആയിട്ട് മറ്റൊരാളുടെ അക്കൗണ്ട് നമ്പർ ആഡ് ചെയ്യുന്നത് വളരെ എളുപ്പമാണ്. യൂണിയൻ ബാങ്കിന്റെ മൊബൈൽ ആപ്പ് ഓപ്പൺ ചെയ്ത ശേഷം ഫണ്ട് ട്രാൻസ്ഫർ എന്നുപറയുന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തതിനുശേഷം add payee എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തു മറ്റൊരാളുടെ അക്കൗണ്ട് വിവരങ്ങൾ യുപി ഐഡിയ mmid യോ നമുക്ക് ബെനിഫിഷറി ആയിട്ട് ആഡ് ചെയ്യാവുന്നതാണ്. എങ്ങനെയാണ് യൂണിയൻ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ ബെനിഫിഷറി ആഡ് ചെയ്യുന്നത് എന്ന് അറിയാത്തവർ ഉണ്ടെങ്കിൽ താഴെ കാണുന്ന വീഡിയോ കാണുക.