Angel one ആപ്പിൽ Margin Pledge ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും അറിയിക്കുക

What is Margin Pledge in Angele One How to Margin Pledge & Unpledge in Angle One Malayalam

 

What is Margin Pledge in Angle One Malayalam?

Angel one ആപ്പ് ഉപയോഗിച്ച് സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ്‌ ചെയ്തിട്ടുള്ളവർക്ക് ഏറ്റവും പ്രയോജപ്പെടുന്നതും അതുപോലെ കൂടുതൽ Profit ഉണ്ടാക്കാൻ വേണ്ടി ഒരു രൂപ പോലും പലിശ കൊടുക്കാതെ കടമായി ട്രേഡ് ചെയ്യാൻ പൈസ കിട്ടുന്ന ഒരു സംവിധാനമാണ് Margin Pledge എന്ന് പറയുന്നത്. ഇത്തരത്തിൽ മാർജിൻ പ്ലെഡ്ജ് ചെയ്യുന്നതിന് നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു Angel one ഡിമാറ്റ് അക്കൗണ്ടിൽ നാം നിക്ഷേപിച്ചിട്ടുള്ള പൈസയോ അല്ലെങ്കിൽ മ്യൂച്ചെൽ ഫണ്ടിലൊ ഡിജിറ്റൽ സ്വർണ്ണത്തിലോ നിക്ഷേപം ഉണ്ടായിരിക്കണം എന്നതാണ്. ഇത്തരത്തിൽ നമ്മുടെ സാമ്പത്തിക ഉയർച്ചയ്ക്കായി നമ്മൾ നിക്ഷേപിച്ചിട്ടുള്ള പൈസയ്ക്ക് ആനുപാതികമായി ഒരു തുക Angel one ആപ്പ് നമുക്ക് ഇന്ട്രാഡേ ട്രേഡ് ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്. ചുരുക്കിപ്പറഞ്ഞാൽ വെറുതെ കിടക്കുന്ന പണത്തിൽ നിന്നും ദിവസവും വരുമാനം ഉണ്ടാക്കാം.

            ഇതിന് യാതൊരുവിധമായ പലിശയൊന്നും നമ്മൾ കൊടുക്കേണ്ടതില്ല അപ്പോൾ നമുക്ക് ഒരു സംശയം ഉണ്ടാകും എന്തിനാണ് Angel one പലിശ ഇല്ലാതെ ട്രേഡ് ചെയ്യാൻ പൈസ തരുന്നത് എന്ന്. ഇവിടെ കടമായി ലഭിച്ച തുക ഉപയോഗിച്ച് ദിവസവും ട്രേഡ് ചെയ്യുമ്പോൾ Angel one ബ്രോക്കർ ഫീസ് കിട്ടുന്നു. ഇതാണ് Angel one ന് ഉണ്ടാകുന്ന ലാഭം. ഇത് നമുക്ക് അറിയേണ്ട കാര്യമല്ലെങ്കിലും നിങ്ങൾക്ക് ഒരു സംശയം ഉണ്ടാകാതിരിക്കാൻ പറഞ്ഞു എന്ന് മാത്രം.എന്നാൽ ഒരു സ്റ്റോക്കും ഇത്തരത്തിൽ കടമായി വാങ്ങുമ്പോഴും തിരിച്ചു എപ്പോഴെങ്കിലും തിരികെ കൊടുക്കുമ്പോഴും 20 ₹ യും 18% GST യും കൊടുക്കേണ്ടതായി വരും ഇത് വാങ്ങുമ്പോഴും തിരിച്ചു കൊടുക്കുമ്പോഴും ആകെ 40രൂപയും 18% GST യും വരുമെന്ന് ഓർമിക്കുക. എന്നാൽ ദിവസവും ട്രേഡ് ചെയ്ത് വരുമാനം ഉണ്ടാക്കാൻ സാധിക്കുവർക്ക് ഇത് ഒരു ബാധ്യതയാവില്ല. മാത്രമല്ല കൂടുതൽ വരുമാനവും ഉണ്ടാക്കാൻ സാധിക്കുന്നു.

Angle One അക്കൗണ്ട് ഫ്രീ അക്കൗണ്ട് തുറക്കാൻ ക്ലിക് ചെയ്യൂ

      ഇതിന് കുറച്ചു ദോഷവശങ്ങൾ കൂടെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മേൽപ്പറഞ്ഞ രീതിയിൽ കടമായി ലഭിച്ച തുക കൊണ്ട് ഇൻട്രാഡേ ട്രേഡ് ചെയ്ത് നഷ്ടം വരികയാണെങ്കിൽ നമ്മൾ വേറെ പൈസ ഇവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കേണ്ടതായിട്ട് വരുമെന്ന് ഓർക്കുക. മറ്റൊരു കാര്യം നമ്മൾ ദീർഘകാലത്തേയ്ക്ക് നിക്ഷേപിച്ചിട്ടുള്ള തുകയ്ക്ക് പകരമായിട്ടാണല്ലോ കടമായി കുറച്ചു തുക ലഭിക്കുന്നത് അതിനാൽ ഈ കടമായി ലഭിച്ച തുക തിരികെ Unpledge ചെയ്താലേ, എന്ന് പറഞ്ഞാൽ തിരികെ നൽകിയാലേ നാം ദീർഘകാലത്തേയ്ക്ക് നിക്ഷേപിച്ചിരിക്കുന്ന തുക തിരികെ ലഭിക്കുകയോള്ളൂ. ഇത് ഒരു പ്രശ്നം ആയി വരില്ല എങ്കിലും , നമ്മൾ ദീർഘകാല നിക്ഷേപങ്ങളിൽ നിന്നും ലാഭം എടുക്കാൻ ശ്രമിക്കുമ്പോഴോ പെട്ടന്ന് പൈസ പിൻവലിക്കണം എന്ന് തോന്നിയാലോ ചിലപ്പോൾ 5 മണിക്കൂർ മുതൽ ഒരു ദിവസം വരെ സമയം എടുത്തേക്കാം ഇത് ഒരു ദോഷമായി കാണാത്തവർക്ക് ദിവസവും ട്രേഡ് ചെയ്ത് പണം ഉണ്ടാക്കാൻ അറിയാവുന്നവർക്കും വളരെയധികം പ്രയോജനം ചെയ്യുകതന്നെ ചെയ്യും.


Angel one ആപ്പ് ഉപയോഗിച്ച് Margin pledge ചെയ്യുന്നത് എങ്ങനെ എന്ന് അറിയുവാൻ താഴെ കാണുന്ന വീഡിയോ കാണുക