ഗൂഗിൾ പേ ആപ്പ് ഉപയോഗിച്ച് KSEB യുടെ കറന്റ് ബില്ല് വളരെ എളുപ്പത്തിൽ അടയ്ക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ഇത്തരത്തിൽ ഇനിയും കറന്റ് ബില്ല് അടയ്ക്കാൻ അറിയാത്തവർക്ക്, എങ്ങനെ കറന്റ് ബില്ലടയ്ക്കാം , അതുപോലെ ഓരോ പ്രാവശ്യം കറന്റ് ബില്ല് വീട്ടിൽ വരുമ്പോൾ അടയ്‌ക്കേണ്ട തുക ബില്ല് ഇല്ലാതെ നമ്മുടെ ഗൂഗിൾ പേ ആപ്പിൽ തന്നെ കാണാനും പെട്ടന്ന് പൈസ അടയ്ക്കാനും ഒക്കെ സാധിക്കുന്നതാണ് ഇതിനായി നമ്മുടെ kseb കൺസുമാർ നമ്പർ നമ്മുടെ ഗൂഗിൾ പേയിൽ ലിങ്ക് ചെയ്യണം. ഇങ്ങനെ ചെയ്താൽ ബില്ല് നഷ്ടപ്പെട്ടാൽ പോലും ബിൽ തുക കാണാനും അടയ്ക്കാനും സാധിക്കുന്നതാണ്. ഇത്തരത്തിൽ ഗൂഗിൾ പേയിൽ ലിങ്ക് ചെയ്തു എന്ന് കരുതി മറ്റൊരു ആപ്പ് ഉപയോഗിച്ച് ബില്ല് ചെയ്തു എന്ന് കരുതി പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുന്നില്ല. ഇനി ആവശ്യമില്ലെങ്കിൽ ഇത്തരത്തിൽ ലിങ്ക് ചെയ്ത നമ്പർ ഡിലീറ്റ് ചെയ്യാനും വളരെ എളുപ്പത്തിൽ സാധിക്കുന്നതാണ്.
പലർക്കും ഉണ്ടാകുന്ന സംശയമാണ് ഇങ്ങനെ നമ്മുടെ വീട്ടിലെ കറന്റ് ബില്ല് മാത്രമാണോ അടയ്ക്കാൻ കഴിയുക എന്ന്. എന്നാൽ നമ്മുടെ മാത്രമല്ല ആരുടെ ബില്ലും ഇതുപോലെ ലിങ്ക് ചെയ്യാനും ബില്ല് അടയ്ക്കാനും സാധിക്കുന്നതാണ്. ഇത്തരത്തിൽ നമ്മുടെ കൺസ്യൂമർ നമ്പർ ലിങ്ക് ചെയ്യുന്നവർക്ക് ബില്ല് നഷ്ടപ്പെട്ടാൽ പോലും ബിൽതുക അറിയാനും ബില്ല് അടയ്ക്കാനും എല്ലാം സാധിക്കുന്നതാണ്. നമ്മുടെ വീട്ടിൽ kseb മീറ്റർ റീഡർ വന്നോ ബില്ല് എഴുതി അവ ഓഫീസിൽ പോയി ഇന്റർ നെറ്റിൽ അപ്‌ലോഡ് ചെയ്യുമ്പോൾ ആണ് ബിൽതുക ഗൂഗിൾ പേ യിൽ കാണിക്കുന്നത്. ഇത്തരത്തിൽ ബില്ല് കാണിക്കുന്നു എന്ന് കരുതി നേരിട്ട് ബില്ല് അടയ്ക്കുന്നതിനോ മറ്റേതെങ്കിലും ആപ്പ് ഉപയോഗിച്ചോ ബില്ല് അടയ്ക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല. എങ്ങനെ ബില്ല് അടയ്ക്കാം ലിങ്ക് ചെയ്യാം എന്നൊക്കെ അറിയുവാൻ താഴെ കാണുന്ന വീഡിയോ കാണൂ