ഇന്ത്യയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പ്രധാനമായും മൂന്ന് രീതിയിലാണ് അക്കൗണ്ട് തുറക്കാൻ സാധിക്കുന്നത്. ഒന്നാമതായി പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ പോയി ഓൺലൈനായി അപേക്ഷ പൂരിപ്പിച്ചു സബ്മിറ്റ് ചെയ്യാം അപ്പോൾ നമുക്ക് ഒരു TCR നമ്പർ കിട്ടും അതുമായി ബാങ്കിൽ പോയി ഒറിജിനൽ ആധാറും പാൻ കാർഡും കാണിച്ച് കെവൈസി വെരിഫൈ ചെയ്ത് അക്കൗണ്ട് ഓപ്പൺ ചെയ്യാവുന്നതാണ്. രണ്ടാമതായി പഞ്ചാബ് നാഷണൽ ബാങ്ക് ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈൻ വീഡിയോ കെവൈസി വഴി നമുക്ക് എവിടെ ഇരുന്നു വേണമെങ്കിലും അക്കൗണ്ട് ഓപ്പൺ ചെയ്യാം ഇത്തരത്തിൽ എൻആർഐ അക്കൗണ്ടും ഓപ്പൺ ചെയ്യാൻ സാധിക്കുന്നതാണ്. ഇനി ഇവ രണ്ടും നിങ്ങൾക്ക് താൽപര്യമില്ല നിങ്ങളുടെ വീടിന് അടുത്തായിട്ടാണ് പഞ്ചാബ് നാഷണൽ ബാങ്ക് ബ്രാഞ്ച് ഉണ്ടെങ്കിൽ ഒറിജിനൽ പാൻ കാർഡും ആധാർ കാർഡും അവയുടെ ഓരോ കോപ്പിയും രണ്ടു ഫോട്ടോയുമായി ബാങ്കിൽ പോയാൽ അപ്പോൾ തന്നെ അക്കൗണ്ട് ഓപ്പൺ ചെയ്യാവുന്നതാണ്.
ഇതിൽ ബാങ്കിൽ നേരിട്ട് പോയി അക്കൗണ്ട് തുറക്കുവാൻ പാൻകാർഡ് ആവശ്യമില്ല എന്നാൽ ഓൺലൈൻ അക്കൗണ്ട് തുറക്കുവാൻ പാൻകാർഡ് നിർബന്ധമാണ്. അതുപോലെ 18 വയസ്സിനു താഴെയുള്ളവർക്ക് അക്കൗണ്ട് തുറക്കാനും ഇപ്പോൾ ഓൺലൈൻ വഴി സാധിക്കില്ല. എന്നാൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഏതെങ്കിലും ബ്രാഞ്ചിൽ പോയാൽ സ്റ്റുഡന്റസ് അക്കൗണ്ട് തുറക്കാവുന്നതാണ്. സാധാരണ അക്കൗണ്ട് തുറക്കുവാൻ ഇപ്പോൾ 500 രൂപ ഗ്രാമ പ്രദേശങ്ങളിൽ ഉള്ളവർക്ക് നിർബന്ധമാണ് ഇതിനെ മിനിമം ബാലൻസ് ആയി വേണം കരുതാൻ എന്നാൽ അർഥനഗരങ്ങളിൽ 1000 രൂപയും നഗരപ്രദേശങ്ങളിൽ 2000 രൂപയും മിനിമം ബാലൻസ് ആവശ്യമാണ്.
പാവപ്പെട്ടവർക്കായി സീറോ ബാലൻസ് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം ഇപ്പോഴും പഞ്ചാബ് നാഷണൽ ബാങ്കിൽ ഉണ്ട്. എന്നാൽ ഇത്തരം അക്കൗണ്ട് എടുക്കുന്നവർക്ക് 50000 രൂപയിൽ കൂടുതൽ ഇടപാടുകൾ നടത്തുവാൻ പാടില്ല എന്ന് മാത്രമല്ല മൊബൈൽ ബാങ്കിംഗ് നെറ്റ്ബാങ്കിങ്, sms ബാങ്കിംഗ് തുടങ്ങിയവ ഉപയോഗിക്കുവാൻ സാധിക്കില്ല ചെക്ക് ബുക്കും ലഭിക്കില്ല. Atm കാർഡ് ലഭിക്കുമെങ്കിലും 10000 രൂപയിൽ കൂടുതൽ ഇടപാട് നടത്താനും സാധിക്കില്ല അതിനാൽ സാധാരണ സേവിങ് അക്കൗണ്ട് തുറക്കുന്നതായിരിക്കും നല്ലത്.
ഓൺലൈനായി അക്കൗണ്ട് ഓപ്പൺ ചെയ്യുന്നവർക്ക് ഇന്റർനെറ്റ് സൗകര്യം ഉള്ള ഒരു മൊബൈൽ ഫോൺ അത്യാവശ്യമാണ് മൊബൈൽ ഫോണിൽ ഒടിപി സ്ഥിരീകരണത്തിനായി എസ്എംഎസ് വരുന്ന ആധാർ ബന്ധിപ്പിച്ചിട്ടുണ്ടാവണം, ഒരു ഇമെയിൽ ഐഡി ഉണ്ടായിരിക്കണം ഒറിജിനൽ പാൻകാർഡ് വെള്ളപേപ്പറിൽ നീല മഷി യോ കറുത്ത മഷിയിൽ അതോ നിങ്ങളുടെ ഒപ്പിട്ട ഒരു പേപ്പർ ഇവ അപ്‌ലോഡ് ചെയ്യുന്നതിനുള്ള മൊബൈൽ സൗകര്യം. തുടങ്ങിയവയാണ് ഓൺലൈൻ കെവൈസി ഉപയോഗിച്ച് അക്കൗണ്ട് തുറക്കുവാൻ വേണ്ടത്.
ഓൺലൈനായി അക്കൗണ്ട് തുറക്കുന്നവർക്ക് രണ്ടുതരത്തിലുള്ള അക്കൗണ്ടുകളാണ് തുറക്കാൻ സാധിക്കുന്നത്. ഉന്നതി സേവിങ് അക്കൗണ്ട്, പവർ സേവിങ് അക്കൗണ്ട്. എന്നിങ്ങനെയാണ് ഇവ അറിയപ്പെടുന്നത്. എടിഎമ്മിൽ നിന്ന് പൈസ എടുക്കാൻ സാധിക്കുന്നതും, ഓൺലൈൻ വെബ്സൈറ്റുകളിൽ നിന്നും സാധനങ്ങൾ വാങ്ങാൻ സാധിക്കുന്നതും, pos മിഷനിൽ ഉപയോഗിക്കാവുന്നതുമായ ATM കാർഡ് സൗജന്യമായി ഈ രണ്ട് അക്കൗണ്ടുകൾക്കും ലഭിക്കുന്നതാണ്. ഇത്തരത്തിൽ അക്കൗണ്ട് ഓപ്പൺ ചെയ്യുന്നവർക്ക് നിങ്ങളുടെ പണത്തിന് 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുന്നു. ഇന്റർനെറ്റ് ബാങ്കിംഗ് വഴി NEFT, RTGS സംവിധാനങ്ങളുപയോഗിച്ച് പൈസ അയയ്ക്കുവാൻ ഈ അക്കൗണ്ട് വഴി സാധിക്കുന്നതാണ്. ഈ രണ്ട് അക്കൗണ്ടിൽ ഏത് തുറന്നിരുന്നാലും PNB One എന്ന മൊബൈൽ ആപ്ലിക്കേഷനും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. പവർ സേവിങ് അക്കൗണ്ട് തുറക്കുന്നവർക്ക് സൗജന്യ അപകട ഇൻഷ്വറൻസ് കവറേജ് അഞ്ച് ലക്ഷം രൂപവരെ ലഭിക്കുന്നതാണ്. മാത്രമല്ല ഭവന വായ്പ വാഹനവായ്പ വ്യക്തിഗത വായ്പ എന്നിവയുടെ Documentation നിരക്കുകൾ സൗജന്യമായി ലഭിക്കുന്നതാണ്.
നേരിട്ട് ബാങ്കിൽ പോയാണ് നിങ്ങൾ അക്കൗണ്ട് തുടങ്ങുന്നതെങ്കിലും ഈ സൗകര്യങ്ങളെല്ലാം നിങ്ങൾക്ക് ബാങ്കിൽ നിന്നും തുടങ്ങുന്ന അക്കൗണ്ടിനും ലഭിക്കുന്നതാണ്. വീഡിയോ കെവൈസി ചെയ്യാതെ ഓൺലൈനായി അപേക്ഷ പൂരിപ്പിച്ച് ഏഴുദിവസത്തിനകം ബാങ്കിൽ പോയി കെവൈസി ചെയ്യുന്നവർക്കും ഇത്തരത്തിലുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. അക്കൗണ്ട് തുറക്കുന്നതിനെ കൂടുതൽ വിശദാംശങ്ങൾ അറിയുവാനും പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുവാനും ഇവിടെ ക്ലിക് ചെയ്യുക
അക്കൗണ്ട് തുടങ്ങുന്നത് എങ്ങനെ എന്ന് അറിയുവാൻ താഴെ കാണുന്ന വീഡിയോ കാണൂ...