ഏതെങ്കിലും ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തവരായിട്ട് ഇന്ന് നമ്മളിൽ ആരും തന്നെ ഉണ്ടാവില്ല. കാരണം എല്ലാ ഇടപാടുകളും ഇപ്പോൾ ബാങ്ക് മുഖേനയാണ് നടക്കുന്നത് എന്നാൽ ബാങ്കിൽ പോകുന്നതിനു പകരമായി എടിഎം കൗണ്ടറിൽ പോയി പൈസ പിൻവലിക്കുവാനാണ് നമ്മളിൽ മിക്കവരും ശ്രമിക്കുന്നത് കാരണം വളരെ എളുപ്പത്തിൽ നമ്മുടെ പണം നമ്മുടെ കൈകളിൽ എത്തുവാൻ സാധിക്കുന്നത് കൊണ്ടുതന്നെയാണ്. എന്നാൽ ഇത്തരത്തിൽ ATM കൗണ്ടറുകൾ ഉപയോഗിക്കണമെങ്കിൽ നമ്മുടെ കയ്യിൽ എടിഎം കാർഡ് ഉണ്ടാവണം എന്നാൽ പലപ്പോഴും എടിഎം കാർഡ് ഉപയോഗിക്കാത്തതിനാൽ എടിഎം കാർഡ് ഉപയോഗിച്ച് പണം എടുക്കുന്നതിനുള്ള എടിഎം കാർഡിന്റെ പിൻ നമ്പർ മറന്നു പോകുവാൻ വളരെയധികം സാധ്യതയുണ്ട്. ഇത്തരത്തിൽ ATM കാർഡിന്റെ പിൻ നമ്പർ മറന്നു പോയവർക്ക് എടിഎം മെഷീൻ ഉപയോഗിച്ച് ഒരു പണമിടപാടും സാധിക്കില്ല എന്നുമാത്രമല്ല ബാലൻസ് പരിശോധിക്കാനോ മിനി സ്റ്റേറ്റ്മെന്റ് കാണുവാനോ എടിഎം വഴി സാധിക്കില്ല എന്നുള്ളത് നിരവധിപേരെ നിരാശരാക്കുന്നുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ നമ്മുടെ കൈവശമുള്ള കാർഡുപയോഗിച്ച് ATM മിഷ്യനിൽ നമുക്ക് സ്വന്തമായിട്ട് തന്നെ എടിഎം പിൻ നമ്പർ മറന്നു പോയിട്ടുണ്ടെങ്കിൽ അവ റീസെറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ്.
ബാങ്കുകൾ വ്യക്തമായിട്ട് ഇതിനെക്കുറിച്ച് നിർദ്ദേശങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ടെങ്കിലും വേണ്ടവിധത്തിൽ അവ മനസ്സിലാക്കുന്നതിന് സാധാരണക്കാരന് മനസ്സിലാകുന്നില്ല എന്നതാണ് സത്യം മാത്രമല്ല മറ്റുള്ളവരെ ആശ്രയിച്ചുകൊണ്ട് പുതിയൊരു പിൻ സൃഷ്ടിക്കുന്നത് മൂലം നമ്മുടെ എടിഎം പിൻ മറ്റൊരാൾ അറിയും എന്നത്കൊണ്ട്. എടിഎം പിൻ നമ്പർ മറന്നു പോയവർ എടിഎം പിൻ ഉപയോഗിക്കാതെ ഇരിക്കുന്ന വരും വിരളമല്ല. ഇത്തരക്കാർക്ക് 2 രീതിയിൽ മറന്നുപോയ പിൻനമ്പർ വീണ്ടെടുക്കുവാൻ സാധിക്കുന്നതാണ്. ഇതേ രീതിയിൽ തന്നെയാണ് പുതിയൊരു എടിഎം കാർഡ് നമ്മുടെ കയ്യിൽ ലഭിച്ചിരുന്നെങ്കിലും അതിന്റെ എടിഎം പിൻ സൃഷ്ടിക്കുന്നത്. മുൻപു കാലങ്ങളിൽ എടിഎം കാർഡ് ലഭിക്കുമ്പോൾ ബാങ്കിൽ നിന്നും എടിഎം പിൻനമ്പർ കൂടെ ലഭിക്കുമായിരുന്നു എന്നാൽ ഇപ്പോൾ എടിഎം പിൻ ലഭിക്കുന്നതിന് പകരം പിൻ നമ്പർ നമ്മളോട് സ്വയം സൃഷ്ടിക്കുവാനാണ് ബാങ്കുകൾ ആവശ്യപ്പെടുന്നത്. കാരണം നമ്മുടെ പിൻനമ്പർ സ്വകാര്യമായി ഇരിക്കുന്നതിനും നമ്മുടെ അക്കൗണ്ട് സുരക്ഷിതമായി ഇരിക്കുന്നതിനും ഏറ്റവും അനുയോജ്യം ആയിട്ടുള്ളത് നമ്മൾ തന്നെ എടിഎം പിൻ നമ്പർ സൃഷ്ടിക്കുന്നതാണ്. ചിലർ ബാങ്കിൽ അക്കൗണ്ട് തുടങ്ങുമ്പോൾ തന്നെ എടിഎം കാർഡ് ലഭിക്കുകയും അതിനോടൊപ്പം ഒരു പിൻ നമ്പർ താൽക്കാലികമായി ലഭിക്കുകയും ചെയ്യുന്നു ഇത്തരത്തിൽ പിൻനമ്പർ ലഭിച്ചവർ, താൽക്കാലികമായ പിൻ നമ്പർ മാറ്റി പുതിയ നമ്മുടേതായ ഒരു പിൻനമ്പർ സൃഷ്ടിക്കാതിരുന്നാലും നമുക്ക് കാലക്രമത്തിൽ പണം എടിഎം കൗണ്ടറിൽ നിന്നും എടുക്കുവാൻ സാധിക്കുന്നതല്ല. ഇത്തരക്കാർക്ക് മറന്നുപോയ പിൻനമ്പർ കണ്ടുപിടിക്കുന്ന അതേ മാതൃകയിൽ തന്നെയാണ് പിൻ നമ്പർ സൃഷ്ടിക്കേണ്ടത്.
എങ്ങനെ പിൻ നമ്പർ സ്വയം നിർമ്മിക്കാം
വളരെ എളുപ്പത്തിൽ രണ്ടു രീതിയിൽ പുതിയ എടിഎം പിൻ നമ്പർ സൃഷ്ടിക്കാവുന്നതാണ്. ഒന്നാമതായി ഇന്റർനെറ്റ് ബാങ്കിംഗ് മുഖേന എടിഎം മിഷനിൽ പോകാതെ തന്നെ നമുക്ക് പിൻനമ്പർ സൃഷ്ടിക്കാൻ സാധിക്കുന്നതാണ്. എന്നാൽ പുതുതായി ബാങ്കിൽ അക്കൗണ്ട് തുടങ്ങിയവർക്ക് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കാതെ ഇരിക്കുന്നവർക്കും എടിഎം കാർഡ് പിൻ നമ്പർ മറന്നു പോയാൽ നെറ്റ് ബാങ്കിംഗ് വഴി പുതിയ പിൻനമ്പർ സൃഷ്ടിക്കുവാൻ സാധിക്കുന്നതല്ല. അതിനാൽ ഏറ്റവും അനുയോജ്യം ആയിട്ടുള്ളത്, എല്ലാവർക്കും ചെയ്യാൻ സാധിക്കുന്നതുമായ രീതി എന്നു പറയുന്നത് എടിഎം മിഷനിൽ പോയി പുതിയൊരു പിൻനമ്പർ സൃഷ്ടിക്കുക എന്നുള്ളതാണ്. അത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.
എടിഎം കൗണ്ടറിൽ പോയി എടിഎം മിഷനിൽ നമ്മുടെ കൈവശമുള്ള എടിഎം കാർഡ് ഇൻസർട്ട് ചെയ്യുക തുടർന്ന് നമ്മുടെ ഭാഷ തിരഞ്ഞെടുക്കുക അതിനുശേഷം വരുന്ന കമ്പ്യൂട്ടർ സ്ക്രീനിൽ നമ്മുടെ പിൻനമ്പർ ടൈപ്പ് ചെയ്യുവാൻ ആവശ്യപ്പെടും എന്നാൽ നമുക്ക് പിൻ നമ്പർ മറന്നു പോയതിനാൽ അല്ലെങ്കിൽ പിൻനമ്പർ ഇല്ലാത്തതിനാലും പിൻ നമ്പർ ടൈപ്പ് ചെയ്യുവാൻ പറയുന്ന ഭാഗത്തിനു വലതുവശത്തായി ജനറേറ്റ് പിൻനമ്പർ എന്നൊരു ഓപ്ഷൻ നമുക്ക് കാണാൻ സാധിക്കും അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് താൽക്കാലികമായ ഒരു പിൻനമ്പർ നമുക്ക് തന്നെ സൃഷ്ടിക്കാവുന്നതാണ്.താൽക്കാലിക പിൻനമ്പർ അപ്പോൾ തന്നെ നമ്മുടെ മൊബൈൽ നമ്പറിലേക്ക് ലഭിക്കുകയും ചെയ്യുന്നു. ഇതിനായി നമ്മുടെ ബാങ്ക് അക്കൗണ്ട് നമ്പരും നമ്മുടെ മൊബൈൽ നമ്പരും ഇവിടെ ടൈപ്പ് ചെയ്യേണ്ടത് ആയിട്ട് വരും താൽക്കാലികമായ എടിഎം പിൻ നമ്പർ നമുക്ക് ലഭിച്ചു കഴിഞ്ഞാൽ 24 മണിക്കൂറിനുള്ളിൽ നമ്മൾ വീണ്ടും എടിഎം മെഷീനിൽ പോയി നമ്മുടേതായ ഒരു സ്വകാര്യ പിൻനമ്പർ സൃഷ്ടിക്കേണ്ടത് ആയിട്ടുണ്ട്. ഇത്തരത്തിൽ 24 മണിക്കൂറിനുശേഷം പുതിയ പിൻ നമ്പർ നമുക്ക് ഇഷ്ടമുള്ള നമ്പർ സൃഷ്ടിച്ചിട്ടില്ല എങ്കിൽ വീണ്ടും താൽക്കാലിക പിൻനമ്പർ നമ്മൾ വീണ്ടും സൃഷ്ടിക്കേണ്ടത് ആയിട്ട് വരും. അതിനാൽ താൽക്കാലിക പിൻ നമ്പർ ലഭിച്ചുകഴിഞ്ഞാൽ എത്രയുംവേഗം നിങ്ങളുടേതായ ഒരു പിൻനമ്പർ സൃഷ്ടിക്കുവാൻ എടിഎം മിഷനിൽ എത്തിച്ചേരുക.
തുടർന്ന് നിങ്ങൾക്ക് ലഭിച്ച താൽക്കാലിക പിൻനമ്പർ ടൈപ്പ് ചെയ്തു കൊണ്ട് എടിഎം മെഷീനിൽ ബാങ്കിംഗ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തു ചേഞ്ച് പിൻനമ്പർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പുതിയ,നിങ്ങൾക്കിഷ്ടമുള്ള നാലക്ക പിൻ നമ്പർ നിങ്ങൾക്ക് രണ്ടു പ്രാവശ്യം ടൈപ്പ് ചെയ്തു കൊണ്ട് നിങ്ങളുടേതായ എടിഎം പിൻനമ്പർ സൃഷ്ടിക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ നിങ്ങൾ സൃഷ്ടിച്ച എടിഎം കാർഡ് പിൻ നമ്പർ മറ്റാരുമായി പങ്കു വയ്ക്കാതിരിക്കുക കാരണം നിങ്ങളുടെ പണം നഷ്ടപ്പെടാതിരിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ബാങ്കുകൾ തന്നെ പറയപ്പെടുന്നത്.