പോസ്റ്റൽ പേയ്‌മെന്റ് ബാങ്കിന്റെ ട്രാൻസക്ഷൻ പരിധിയും ചാർജ്ജുകളും അറിയുക.

പോസ്റ്റൽ പേയ്‌മെന്റ് ബാങ്കിന്റെ പേയ്‌മെന്റ് നിരക്കുകളും ട്രാൻസക്ഷൻ പരിധിയും കൃത്യമായി മനസിലാക്കുക.

       ഇന്ത്യൻ പോസ്റ്റൽ പെയ്മെന്റ് ബാങ്കിൽ അക്കൗണ്ടുള്ളവർക്ക്. മൊബൈൽ ആപ്പ് വഴി ഏതൊരു ബാങ്കിലേക്ക് ഏതൊരാൾക്കും പൈസ കൈമാറുവാൻ വളരെ എളുപ്പമാണ്. മറ്റു ബാങ്ക് അക്കൗണ്ടുകളെ പോലെ തന്നെയാണ് Ippb അക്കൗണ്ടിലും ട്രാൻസാക്ഷൻ പരിധികൾ വരുന്നത്. എന്നാൽ ട്രാൻസാക്ഷൻ ചാർജ്ജുകൾ വളരെ പരിമിതമാണ്.

എങ്ങനെ പണം അയക്കാം 

          Ippb അക്കൗണ്ടിൽ നിന്നും മറ്റൊരു പോസ്റ്റോഫീസ് അക്കൗണ്ടിലേക്കും അതുപോലെതന്നെ മറ്റൊരാളുടെ, ഏതു ബാങ്ക് അക്കൗണ്ടിലേക്കും പൈസ അയയ്ക്കുവാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പൈസ അയക്കുന്നതിന്, പൈസ ലഭിക്കേണ്ട ആളുടെ അക്കൗണ്ട് നമ്പറും ഐ എഫ് എസ് സി കോഡ് എന്നിവ ആവശ്യമാണ്, ഇനി അക്കൗണ്ട് വിവരങ്ങൾ അറിയാത്തവർക്ക് പൈസ ലഭിക്കേണ്ട ആളുടെ ബാങ്കുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറും ബാങ്കിൽ നിന്നും ലഭിക്കുന്ന 7അക്കമുള്ള MMID യിലേക്കും പൈസ അയക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ പൈസ അയയ്ക്കുന്നതിന്. IPPB ആപ്പിനകത്ത് UPI, IMPS, RTGS, NEEFT എന്നീ ചാനലുകളും നിലവിലുണ്ട്. 

പൈസ അയക്കേണ്ട വിധം

 പോസ്റ്റോഫീസ് ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്തു ഫണ്ട് ട്രാൻസ്ഫർ എന്ന ഓപ്ഷനിൽ OTHER BANK എന്ന് കാണുന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തു അയക്കേണ്ട അക്കൗണ്ട് വിവരങ്ങൾ ബെനിഫിഷ്യറി ആയി ആഡ് ചെയ്തു കൊണ്ടാണ് പൈസ അയയ്ക്കേണ്ടത്. പൈസ അയക്കേണ്ട രീതി മനസ്സിലാക്കുവാൻ താഴെ കാണുന്ന വീഡിയോ കാണുക.

 ട്രാൻസാക്ഷൻ പരിധികൾ.

             മിനിമം ഒരു രൂപ മുതൽ ഒരു ലക്ഷം രൂപവരെ ഒരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു ദിവസം NEFT മുഖേന അയക്കാവുന്നതാണ്. എന്നാൽ Imps വഴി മിനിമം 5 രൂപ മുതൽ 50000 രൂപ വരെ ഒരാളുടെ അക്കൗണ്ടിലേക്കും ഒരു ദിവസം പരമാവധി 2 ലക്ഷം രൂപ വരെയും അയക്കാൻ സാധിക്കും.എന്നാൽ Upi മുഖേന ഒരാൾക്ക് 10000 രൂപയും ഒരു ദിവസം 20000 രൂപയുമാണ് പരമാവധി അയക്കാൻ സാധിക്കുന്നത്.2 ലക്ഷത്തിനു മുകളിൽ പൈസ അയയ്ക്കുന്നതിന് ആർടിജിഎസ് സംവിധാനമാണ് ഉപയോഗിക്കേണ്ടത്. Rtgs മുഖേന പരമാവധി 5 ലക്ഷം രൂപ വരെ ഒരു ദിവസം ഒരാൾക്ക് അയക്കാവുന്നതാണ്. എന്നാൽ ആർടിജിഎസ് സംവിധാനം എല്ലാ അക്കൗണ്ട് ഉടമകൾക്കും നൽകുന്നില്ല. സേവിങ്സ് അക്കൗണ്ടും കറണ്ട് അക്കൗണ്ടും ഏകദേശം ഒരുപോലെ തന്നെയാണ് പണം കൈമാറ്റ രീതി വരുന്നത്.

 പോസ്റ്റൽ പെയ്മെന്റ് ബാങ്കിലെ വിവിധ ചാർജ് കളുടെ പട്ടിക താഴെ കൊടുത്തിട്ടുള്ളത് വായിക്കുക.