ഇന്ത്യൻ പോസ്റ്റൽ പെയ്മെന്റ് ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ ആയ ഐ പി പി ബി മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷന് പുതിയ അപ്ഡേഷൻ വന്നിരിക്കുകയാണ്. മുൻപ് ഉപയോഗിച്ചുകൊണ്ടിരുന്ന ആപ്ലിക്കേഷനുകൾ നിന്നും തികച്ചും വ്യത്യസ്തമായിട്ടാണ് പുതിയ അപ്ഡേഷൻ വന്നിട്ടുള്ളത്. എന്നാൽ സാധാരണക്കാരായ ippb ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ വളരെ എളുപ്പത്തിൽ ഉള്ള രീതിയിലാണ് ആപ്ലിക്കേഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്. ഗൂഗിൾ പേ ഫോൺ ഡേ തുടങ്ങിയ യുപി ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന അതേ മാതൃകയിലാണ് പുതിയ അപ്ഡേഷൻ വന്നിട്ടുള്ളത്. ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും സാധാരണക്കാർക്ക് ഉപയോഗിക്കാൻ എളുപ്പത്തിലുള്ള രീതിയിലേക്ക് മാറ്റിയതാണ് പുതിയ അപ്ഡേഷൻ എന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.
എന്തൊക്കെയാണ് പുതിയ സവിശേഷതകൾ എന്ന് നോക്കാം
ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുന്നത് Mpin ഉപയോഗിച്ച് പഴയ രീതിയിൽ തന്നെയാണ്. അതിനുശേഷം നമ്മൾ കാണുന്നത് തികച്ചും വ്യത്യസ്തമായ ഒരു സ്റ്റൈലാണ്. ആദ്യമായി നമ്മുടെ അക്കൗണ്ട് ബാലൻസ് കാണാൻ സാധിക്കും. അതിനു തൊട്ടുതാഴെ മിനി സ്റ്റേറ്റ്മെന്റ് എന്ന കാണുന്നതിൽ ക്ലിക്ക് ചെയ്താൽ അവസാനത്തെ പത്ത് ട്രാൻസാക്ഷനും അതിനുശേഷം പാസ്ബുക്ക് എന്നുപറയുന്ന ഒരു ഓപ്ഷൻ കാണാം. പാസ്ബുക്ക് എന്നുപറയുന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ നമ്മുടെ സേവിങ് അക്കൗണ്ട് എന്റെ ഒരു മാസം, മൂന്നുമാസം, ആറുമാസം, അല്ലെങ്കിൽ നിശ്ചിത കാലയളവിലെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് കാണുവാനും പിഡിഎഫ് ആയിട്ട് ഡൗൺലോഡ് ചെയ്യാനും സാധിക്കുന്നതാണ്. Ippb ഉപഭോക്താക്കൾക്ക് ഏറ്റവും പ്രയോജനം ചെയ്യുന്ന ഒരു ഓപ്ഷൻ തന്നെയാണിത്.
ഫണ്ട് ട്രാൻസ്ഫർ എങ്ങനെ ചെയ്യാം.
മറ്റൊരാൾക്ക് പൈസ അയക്കുന്നതിന് ഈ ആപ്ലിക്കേഷനിൽ കൂടെ വളരെ എളുപ്പത്തിൽ സാധിക്കുന്നതാണ്. ഇതിൽ ഒന്നാമതായി മറ്റൊരാളുടെ പോസ്റ്റ് ഓഫീസ് അക്കൗണ്ടിലേക്ക് പൈസ അയയ്ക്കുന്നതിനുള്ള ഓപ്ഷനും അതിനുശേഷം ഏതൊരാളുടെ മറ്റ് ബാങ്കുകളുടെ അക്കൗണ്ടിലേക്ക് പൈസ അയയ്ക്കുന്നതിനുള്ള ഓപ്ഷനുകൾ കാണാൻ സാധിക്കും. എന്നാൽ ഇത്തരത്തിൽ പൈസ ട്രാൻസ്ഫർ ചെയ്യുന്നതിന് പൈസ ലഭിക്കേണ്ട ആളുടെ അക്കൗണ്ട് നമ്പര് ഐ എഫ് സി കോഡ് അല്ലെങ്കിൽ അവരുടെ മൊബൈൽ നമ്പർ എം എം ഐ ഡി തുടങ്ങിയവ ബെനിഫിഷ്യറി ആയിട്ട് ആഡ് ചെയ്യേണ്ടതുണ്ട്. എന്നാൽ പെട്ടെന്ന് ഒരാൾക്ക് പൈസ അയക്കണം എന്നുണ്ടെങ്കിൽ ഗൂഗിൾ പേ പോണ്ടേ പോലുള്ള ആപ്ലിക്കേഷനുകളിൽ ഉള്ള യുപിഐ സംവിധാനം ഉപയോഗിക്കാവുന്നതാണ്.
യുപിഐ വഴി പൈസ അയക്കുന്നത് ഒരു പ്രത്യേക വിഭാഗമായി തന്നെഈ ആപ്ലിക്കേഷനിൽ കൊടുത്തിട്ടുണ്ട്. കടയിൽ പോയി ക്യു ആർ കോഡ് സ്കാൻ ചെയ്ത് പൈസ നൽകുന്നതിനുള്ള ഓപ്ഷനും ഈ ആപ്പ് ലഭ്യമാണ്. കടയിലുള്ള ക്യു ആർ കോഡ് ഏത് ബാങ്കിന്റെയോ ഏത് യുപിഎ ആപ്പിനെ ക്യു ആർ കോഡ് ആയിരുന്നാലും ippb മൊബൈൽ ആപ്പ് വഴി പൈസ നൽകുവാൻ സാധിക്കുന്നതാണ്.
എന്താണ് My Service
പ്രധാനമായും ഈ ഓപ്ഷനിൽ വരുന്നത് പോസ്റ്റോഫീസ് അക്കൗണ്ട് വഴി നമ്മൾ എടുത്തിട്ടുള്ള സുകന്യ സമൃദ്ധി അക്കൗണ്ട്, PPF, ഫിക്സഡ് ഡെപ്പോസിറ്റ്, ലോണുകൾ, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ അക്കൗണ്ടുകളിലേക്ക് പൈസ ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള ഓപ്ഷൻ ആണ്. വളരെ എളുപ്പത്തിൽ മേൽപ്പറഞ്ഞ അക്കൗണ്ടുകളിലേക്ക് പൈസ ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള സംവിധാനം പോസ്റ്റ് ഓഫീസ് സർവീസ് എന്ന് പറയുന്ന ഓപ്ഷൻ വഴി നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതുപോലെ തന്നെ നമുക്ക് ലഭിച്ചിട്ടുള്ള എടിഎം കാർഡും വെർച്ചൽ ഡെബിറ്റ് കാർഡ് എന്നിവ നിയന്ത്രിക്കുന്നതിനുള്ള സംവിധാനവും ഈ ആപ്ലിക്കേഷൻ വഴി സാധിക്കുന്നതാണ്.
ബില്ലുകൾ അടയ്ക്കാം.
മൊബൈൽ ഫോൺ റീചാർജ് ചെയ്യുക ഡിടിഎച്ച് റീചാർജ് ചെയ്യുക കറണ്ട് ബില്ല് വാട്ടർ ബില്ല് തുടങ്ങിയ എല്ലാത്തരം ബില്ലുകളും നമുക്ക് ഓൺലൈൻ ആയിട്ട് IPPB മൊബൈൽ ആപ്പുവഴി ചെയ്യുവാനുള്ള സംവിധാനം ഉണ്ട്. മുൻസിപ്പാലിറ്റിയുടെ കരം അടയ്ക്കുന്നത് മുതൽ വാട്ടർ ബിൽ വരെയും ഇലക്ട്രിസിറ്റി ബില്ല് മുതൽ ഗ്യാസ് കണക്ഷൻ ബില്ല് വരെഈ ആപ്ലിക്കേഷൻ വഴി നമുക്ക് അടയ്ക്കാൻ സാധിക്കുന്നു.
സാധാരണ യു പി ആപ്പുകളിൽ കൊടുക്കുന്ന ഓഫറുകളും സമ്മാനങ്ങളൊന്നും IPPB മൊബൈൽ ആപ്ലിക്കേഷൻ ലഭിക്കുന്നില്ല എങ്കിലും ഇന്ത്യയിൽ ഏറ്റവും വിശ്വാസ്യതയുള്ള തപാൽ വകുപ്പിന് കീഴിലുള്ള ബാങ്ക് ആയതിനാൽ IPPB മൊബൈൽ ആപ്പ് വഴി നമ്മൾ കൈമാറ്റം ചെയ്യുന്ന പണമിടപാടുകൾ സുരക്ഷിതമായിരിക്കും എന്ന് നിസ്സംശയം പറയാം. ഇന്ത്യൻ പോസ്റ്റൽ പെയ്മെന്റ് ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ താല്പര്യമുള്ളവർ പ്ലേ സ്റ്റോറിൽ പോയി ഐ പി ബി മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കുന്നതാണ്. ആപ്ലിക്കേഷൻ കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ കാണുന്ന വീഡിയോ കാണുക.