Pnb മൊബൈൽ ആപ്പ് & നെറ്റ്ബാങ്കിങ് രെജിസ്ട്രേഷൻ എങ്ങനെ ചെയ്യാം

പഞ്ചാബ് നാഷണൽ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ എങ്ങനെ രജിസ്റ്റർ ചെയ്യാം. ആക്ടിവേഷൻ ചെയ്യുന്നതിനാവശ്യമായവ എന്തൊക്കെയാണ്.pnb one,നേടിബാങ്കിങ് അറിയേണ്ടതെല്ലാ

 

Pnb one app registration & Net banking registration Malayalam

     പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് ഉപയോഗിക്കാവുന്ന മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനാണ് PNB one. എന്നാൽ പിഎൻബി മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കണമെങ്കിൽ ആദ്യം രജിസ്ട്രേഷൻ ചെയ്യേണ്ടതുണ്ട്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് നിങ്ങളുടെ മൊബൈൽ ഫോണിൽ PNB one ആപ്പ് രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതുമാണ്. ഓൺലൈൻ ആയിട്ട് അക്കൗണ്ട് ഓപ്പൺ ചെയ്തവർക്കും ബാങ്കിൽ പോയി അക്കൗണ്ട് ഓപ്പൺ ചെയ്തവർക്കും നേരത്തെ അക്കൗണ്ട് ഉപയോഗിക്കുന്നവർക്കും എല്ലാം തന്നെ ഈ ആപ്ലിക്കേഷൻ രജിസ്റ്റർ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ഫോണിൽ ആപ്ലിക്കേഷൻ രജിസ്റ്റർ ചെയ്യുന്നതിന് താഴെ പറയുന്ന കാര്യങ്ങൾ ആവശ്യമാണ്.

1.സ്മാർട്ട്‌ ഫോൺ

 2.ഇന്റർനെറ്റ് കണക്ഷൻ

 3.പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും ലഭിച്ച പാസ്ബുക്ക്

 4. അക്കൗണ്ട് നമ്പരും സിഐഎസ്എഫ് നമ്പരും

 5.ATM ഡെബിറ്റ് കാർഡ്

 മേൽപ്പറഞ്ഞവ കൈവശമുണ്ടെങ്കിൽ ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിക്കുന്ന സിം കാർഡ് ഉള്ള ഫോണിൽ നിങ്ങൾക്കുതന്നെ സ്വന്തമായിട്ട് മൊബൈൽ ആപ്ലിക്കേഷനും ഇന്റർനെറ്റ് ബാങ്കിംഗ് ആക്ടിവേഷൻ ചെയ്യാൻ സാധിക്കുന്നതാണ്.

രജിസ്റ്റർ ചെയ്യുന്ന വിധം

            ഒരേസമയം തന്നെ മൊബൈൽ ബാങ്കിംഗ് നെറ്റ് ബാങ്കിംഗ് മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ് അതിനായി ന്യൂ യൂസർ രജിസ്ട്രേഷൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തു മൊബൈൽ ബാങ്കിംഗ് നെറ്റ് ബാങ്കിംഗ് എന്നിവ സെലക്ട് ചെയ്യുക തുടർന്ന് ഫുൾ ട്രാൻസാക്ഷൻ സെലക്ട് ചെയ്താൽ മാത്രമേ എല്ലാകാര്യങ്ങളും മൊബൈൽ ആപ്പ് വഴിയും നെറ്റ് ബാങ്കിംഗ് വഴിയും ചെയ്യാൻ സാധിക്കുകയുള്ളൂ തുടർന്ന് നിങ്ങളുടെ അക്കൗണ്ട് നമ്പർ ടൈപ്പ് ചെയ്യുമ്പോൾ, ബാങ്ക് പാസ് ബുക്കിൽ സി ഐ എഫ് നമ്പർ കൊടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ നേരത്തെ തന്നെ മൊബൈൽ ബാങ്കിങ് അക്കൗണ്ട് ആക്ടിവേഷൻ ചെയ്തിട്ടുണ്ട് എന്ന് കാണിക്കുന്നതായി കാണാം. ഇത്തരത്തിൽ കാണിക്കുകയാണെങ്കിൽ നിങ്ങൾ യൂസർ ഐഡി അല്ലെങ്കിൽ കസ്റ്റമർ ഐഡി എന്നുപറയുന്നിടത്തു. ബാങ്ക് പാസ് ബുക്കിൽ കൊടുത്തിട്ടുള്ള സി ഐ എഫ് നമ്പർ ടൈപ്പ് ചെയ്തു കൊടുക്കുക, തുടർന്നുവരുന്ന വിൻഡോയിൽ നിങ്ങളുടെ ഫോണിൽ രണ്ട് സിം കാർഡ് എടുത്തിട്ടുണ്ടെങ്കിൽ ബാങ്കുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിന്റെ സിം സെലക്ട് ചെയ്തു കൊടുക്കുക. അപ്പോൾ ആ നമ്പറിൽ നിന്നും ഒരു മെസ്സേജ് ബാങ്കിൽ പോവുകയും തുടർന്ന് നമ്മുടെ മൊബൈലിലേക്ക് ഒരു എസ്എംഎസ് ആയിട്ട് otp വരികയും ചെയ്യുന്നതാണ്.

            ഇത്തരത്തിൽ വരുന്ന ഒറ്റ തവണ പാസ്സ്‌വേർഡ് നമ്മൾ അവിടെ ടൈപ്പ് ചെയ്തു കൊടുക്കുക. ഇത്തരത്തിൽ എസ് എം എസ് നമ്മുടെ ഫോണിൽ നിന്നും അയക്കുവാനും നമ്മുടെ ഫോണിലേക്ക് എസ്എംഎസ് ലഭിക്കുവാനും നമ്മുടെ മൊബൈൽ നമ്പറിൽ എസ്എംഎസ് പോകുന്നതിനുള്ള ബാലൻസ് ഉണ്ട് എന്ന് ഉറപ്പുവരുത്തുക. അല്ലാത്തപക്ഷം നിങ്ങൾക്ക് രജിസ്ട്രേഷൻ പൂർത്തീകരിക്കുവാൻ സാധിക്കുന്നതല്ല. തുടർന്ന് വരുന്ന വിൻഡോയിൽ നിങ്ങൾക്ക് ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുന്നതിനുള്ള mpin ടൈപ്പ് ചെയ്യുന്നതിനുള്ള ഓപ്ഷൻ കാണുന്നതാണ് അവിടെ നിങ്ങൾ രണ്ടു പ്രാവശ്യം mpin, അതായത് നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു നാലക്ക പിൻ നമ്പർ ടൈപ്പ് ചെയ്ത് അവിടെ കൊടുക്കുക ഈ mpin ഉപയോഗിച്ചിട്ട് ആയിരിക്കും നിങ്ങൾക്ക് എപ്പോഴും ഈ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യാൻ സാധിക്കുന്നത്. ഇത്രയും ചെയ്തു കഴിഞ്ഞാൽ മൊബൈൽ ബാങ്കിംഗ് രജിസ്ട്രേഷൻ പൂർത്തിയായതായി കാണാം. തുടർന്ന് നമുക്ക് മൊബൈൽ ബാങ്കിംഗ് വഴി പൈസ മറ്റൊരാൾക്ക് അയക്കുന്നതിനും ഓൺലൈൻ പെയ്മെന്റ് കൾ ചെയ്യുന്നതിനും വേണ്ടിയിട്ടുള്ള ആക്ടിവേഷന് വേണ്ടിയും നെറ്റ് ബാങ്കിംഗ് ആക്ടിവേഷൻ ചെയ്യുന്നതിനും ആയിട്ട് നമ്മുടെ ഇന്റർനെറ്റ് ബാങ്കിംഗ് പാസ്സ്‌വേർഡും ട്രാൻസാക്ഷൻ പാസ്സ്‌വേർഡ് മാറ്റുക.

                പാസ്സ്‌വേർഡും ട്രാൻസാക്ഷൻ പാസ്സ്‌വേർഡ് ബാങ്കിൽ നിന്നും ലഭിച്ചിട്ടില്ലാത്തവർക്കും ചേഞ്ച് പാസ്സ്‌വേർഡ് എന്നുപറയുന്ന ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് പാസ്സ്‌വേർഡ് പുനക്രമീകരിക്കാൻ സാധിക്കുന്നതാണ്. അതിനായി നിങ്ങളുടെ എടിഎം ഡെബിറ്റ് കാർഡ് ആവശ്യമാണ്. എന്നാൽ എടിഎം ഡെബിറ്റ് കാർഡ് നിങ്ങൾ നേരത്തെ ആക്ടിവേഷൻ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ തുടർന്നുള്ള കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുകയുള്ളൂ.അതിനാൽ നിങ്ങൾ ഇതുവരെയും എടിഎം കാർഡ് ഉപയോഗിച്ച് പൈസ എടുത്തിട്ടില്ല എങ്കിൽ Atm മിഷ്യനിൽ പോയിട്ട് നിങ്ങളുടെ എടിഎം കാർഡിന്റെ പിൻ നമ്പർ പുതുതായി സൃഷ്ടിച്ചു ആക്ടിവേഷൻ ചെയ്യുക. ഇത്തരത്തിൽ ആക്ടിവേഷൻ ചെയ്ത എടിഎം കാർഡ് കൈവശം ഉള്ളവരാണ് നിങ്ങളെങ്കിൽ  കാർഡിൽ കാണപ്പെടുന്ന 16 നമ്പർ ടൈപ്പ് ചെയ്തു കൊണ്ട് എടിഎം കാർഡ് പിൻ നമ്പറും ടൈപ്പ് ചെയ്തു ഇന്റർനെറ്റ് ബാങ്കിന്റെ ട്രാൻസാക്ഷൻ പാസ്സ്‌വേർഡ് ലോഗിൻ പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ട്രാൻസാക്ഷൻ പാസ്സ്‌വേർഡ് പുനഃക്രമീകരിച്ചാൽ മാത്രമേ നിങ്ങൾക്ക് മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ വഴി പണമിടപാടുകൾ നടത്തുന്നതിന് ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുവാനും സാധിക്കുകയുള്ളൂ.Pnb app ഇൻസ്റ്റാൾ ചെയ്യൂ.

      ബാങ്കിൽ പോയി ചെയ്യാൻ സാധിക്കുന്ന ഒട്ടുമിക്ക കാര്യങ്ങളും നമുക്ക് പിഎൻബി ഒൺ എന്ന് പറയുന്ന പഞ്ചാബ് നാഷണൽ ബാങ്ക് മൊബൈൽ ആപ്പ് വഴി ചെയ്യാൻ സാധിക്കുന്നതാണ്. മാത്രമല്ല മൊബൈൽ റീചാർജ് മുതൽ യൂട്ടിലിറ്റി ബില്ലുകൾ വരെ നമുക്ക് വളരെ എളുപ്പത്തിലും വേഗത്തിലും മൊബൈൽ ആപ്പ് വഴി നടത്തുവാൻ സാധിക്കുന്നതാണ്. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതും രജിസ്റ്റർ ചെയ്യുന്നതും ആക്ടിവേഷൻ ചെയ്യുന്നതും ആയ കാര്യങ്ങളിൽ നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ താഴെ കാണുന്ന വീഡിയോ തീർച്ചയായും കാണുക.