എന്താണ് NRI അക്കൗണ്ട്?

വിദേശത്ത് ഉള്ള ഇന്ത്യാക്കാർ തുടങ്ങേണ്ട ബാങ്ക് അക്കൗണ്ട് ആണ് NRI അക്കൗണ്ടുകൾ.Nri അക്കൗണ്ടുകൾ പ്രധാനമായും 3 തരത്തിലുണ്ട്. NRE, NRO, FCNR


           ഇന്ത്യയിൽ നിന്നും വിദേശത്ത് പോയി ജോലിചെയ്യുന്നവരോ പഠിക്കുന്നവരോ അല്ലെങ്കിൽ സ്ഥിരതമാശമാക്കിയവരോ ഇന്ത്യൻ വംശജനായ ഒരു വ്യക്തിയോ, വ്യത്യാസ്ഥമായ പണമിടപാടുകൾക്കോ നിക്ഷേപം നടത്തുന്നതിനോ മറ്റുള്ള ആവശ്യങ്ങൾക്കോ വേണ്ടി റിസർവ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും ബാങ്കിൽ തുടങ്ങുന്ന അക്കൗണ്ടുകളെയാണ് പൊതുവായി NRI അക്കൗണ്ട് എന്ന് പറയുന്നത്. 

NRI അക്കൗണ്ടുകൾ പ്രധാനമായും 3 തരത്തിലാണ് ഉള്ളത്.

NRE അക്കൗണ്ട്

NRO അക്കൗണ്ട്

FCNR അക്കൗണ്ട്

എന്താണ് NRE അക്കൗണ്ട്?

Non-Resident External Account

     വിദേശത്ത് നിങ്ങൾ ആയിരിക്കുമ്പോൾ, നിങ്ങൾ സമ്പാദിക്കുന്ന പണം ഇന്ത്യയിലേക്ക് അയക്കാനുള്ള അക്കൗണ്ടാണ് NRE അക്കൗണ്ട്.ഈ അക്കൗണ്ടിലെ പണം ഇന്ത്യൻ രൂപആയിട്ടാണ് കാണപ്പെടുന്നത്. വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് പണം അയക്കാൻ തുടങ്ങേണ്ട അക്കൗണ്ടാണ് NRE അക്കൗണ്ട് എന്ന് വേണമെങ്കിൽ പറയാം. NRE അക്കൗണ്ടിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ അക്കൗണ്ടിലെ നമ്മുടെ പണത്തിനു ലഭിക്കുന്ന പലിശക്ക് നികുതി ഇല്ല എന്നുള്ളതാണ്. NRE അക്കൗണ്ട് തന്നെ നിങ്ങൾക്ക് സാധാരണ സേവിങ് അക്കൗണ്ട്, കറന്റ്‌ അക്കൗണ്ട്, ഫിക്സഡ് ഡെപ്പോസിറ്റ്, റിക്കറിങ്ങ് ഡെപ്പോസിറ്റ് എന്നിവയും തുടങ്ങാം മാത്രമല്ല വിദേശത്തുള്ള രണ്ടുപേർക്കായി ജോയിന്റ് അക്കൗണ്ടും തുടങ്ങാവുന്നതാണ്. വിദേശത്ത് പോയി അവിടെ ജോലി ചെയ്ത് കിട്ടുന്ന വരുമാനം മാത്രം ബാങ്കിൽ വരുന്ന ഒരാൾ NRE അക്കൗണ്ട് എടുക്കുന്നതായിരിക്കും ഏറ്റവും നല്ലത്.


NRE അക്കൗണ്ടിൽ നിക്ഷേപിച്ച പണം നികുതി നൽകേണ്ടതുണ്ടോ?

             NRE സേവിംഗ്‌സ് അക്കൗണ്ടിലും ഫിക്സഡ് ഡെപ്പോസിറ്റിലും നിക്ഷേപിക്കുന്ന നിക്ഷേപങ്ങൾക്ക് ഇന്ത്യയിൽ നികുതിയിൽ നിന്ന് ഒഴിവുണ്ട്. കൂടാതെ, ഇന്ത്യയിൽ TDS, ആദായനികുതി, വെൽത്ത് ടാക്‌സ് അല്ലെങ്കിൽ സമ്മാന നികുതി എന്നിവയും കൊടുക്കേണ്ടതില്ല.


 NRE അക്കൗണ്ടിൽ നമുക്ക് ഇന്ത്യൻ രൂപ നിക്ഷേപിക്കാൻ കഴിയുമോ?

ഇല്ല,

ഒരു NRE സേവിംഗ്സ് അക്കൗണ്ടിൽ ഇന്ത്യൻ രൂപ നിക്ഷേപിക്കാനാവില്ല.


NRE അക്കൗണ്ടിന് നികുതി നൽകേണ്ടതുണ്ടോ?

               ഒരു NRE അക്കൗണ്ടിൽ നിന്നുള്ള പലിശയ്ക്ക് ഇന്ത്യയിൽ നികുതി നൽകേണ്ടതില്ല. കൂടാതെ, ഇന്ത്യയിൽ അക്കൗണ്ട് പൂർണ്ണമായും നികുതി രഹിതമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അക്കൗണ്ടിന് ഇന്ത്യയിൽ TDS, ആദായ നികുതി, സമ്മാന നികുതി അല്ലെങ്കിൽ സമ്പത്ത് നികുതി എന്നിവ ബാധകമല്ല.


NRE അക്കൗണ്ടിന് ആധാർ നിർബന്ധമാണോ?

ഇല്ല,

NRE അക്കൗണ്ട് തുറക്കാൻ ആധാർ കാർഡ് നിർബന്ധമല്ല.


NRE അക്കൗണ്ടിൽ എത്രകാലം പണം സൂക്ഷിക്കാം?

                NRE അക്കൗണ്ടിൽ പണം സൂക്ഷിക്കുന്നതിന് സമയ നിയന്ത്രണമില്ല. എന്നിരുന്നാലും, വിദേശത്ത് നിന്നും എന്നെന്നേക്കുമായി ഇന്ത്യയിലേക്ക് മടങ്ങുന്നുവെന്ന് കരുതുക. അങ്ങനെയെങ്കിൽ, അവർ അക്കൗണ്ട് റസിഡന്റ് സേവിംഗ്സ് അക്കൗണ്ടാക്കി മാറ്റണം. അവർക്ക് പരിവർത്തനം ചെയ്യാനുള്ള ന്യായമായ കാലയളവ് മൂന്ന് മാസമാണ്. മൂന്ന് മാസത്തിനുള്ളിൽ NRE അക്കൗണ്ട് റസിഡന്റ് അക്കൗണ്ടാക്കി മാറ്റിയില്ലെങ്കിൽ, അത് ഫെമ ലംഘനമായി കണക്കാക്കും.


എന്താണ് NRO അക്കൗണ്ട്?  

Non- Resident Ordinary Accounts 

      വിദേശത്ത് താമസിക്കുന്ന അല്ലെങ്കിൽ ജോലിചെയ്യുന്ന ഒരാളുടെ വിദേശത്ത് നിന്ന് ലഭിക്കുന്ന വരുമാനവും അതിനോടൊപ്പം ഇന്ത്യയിൽ അയാൾക്ക് ഉള്ള വരുമാനവും ഒരേപോലെ നിക്ഷേപിക്കാൻ സാധിക്കുന്ന അക്കൗണ്ട് ആണ് NRO അക്കൗണ്ട്. ഉദാഹരണത്തിന് ഒരാൾ ജോലിയ്ക്കായി വിദേശത്ത് പോയി അയാളുടെ നാട്ടിലുള്ള വീടും അയാൾക്കുള്ള കെട്ടിട മുറികളും വാടകയ്ക്ക് കൊടുത്തിരിക്കുകയാണ് മാത്രമല്ല ഇന്ത്യയിൽ ചെറിയൊരു ബിസ്സിനെസ്സ് ഉണ്ട്എന്നും കരുതുക. ഈ കെട്ടിടങ്ങളിൽ നിന്നും കിട്ടുന്ന വാടകയും ബിസ്സിനെസ്സിൽ നിന്നുള്ള വരുമാനവും NRO അക്കൗണ്ടിൽ നിക്ഷേപിക്കാവുന്നതാണ്. ചുരുക്കിപ്പറഞ്ഞാൽ നാട്ടിലെ വരുമാനവും വിദേശത്തുള്ള വരുമാനവും നിക്ഷേപിക്കാവുന്ന അക്കൗണ്ട് ആണ് NRO അക്കൗണ്ട്. എന്നാൽ പൈസ പിൻവലിക്കുന്നത് ഇന്ത്യൻ രൂപയിൽ മാത്രമേ സാധിക്കൂ. അതുപോലെ നിക്ഷേപങ്ങളുടെ പലിശയ്ക്ക് നികുതിയും ബാധകമാണ്. സേവിങ് അക്കൗണ്ട്, ജോയിന്റ് അക്കൗണ്ട്, ഫിക്സഡ് ഡെപ്പോസിറ്റ്, റിക്കറിങ് ഡെപ്പോസിറ്റ് എന്നിവ തുടങ്ങാം മാത്രമല്ല വിദേശത്തുള്ള നിങ്ങൾക്കും ഇന്ത്യയിലുള്ള ഒരാളുമായി ചേർന്ന് ജോയിന്റ് അക്കൗണ്ട് തുടങ്ങാനും സാധിക്കുന്നതാണ്. ഇന്ത്യയിൽ നിന്നുള്ള വരുമാനം വിദേശത്ത് അയക്കുവാൻ NRO അക്കൗണ്ട് വഴിയാണ് സാധിക്കുന്നത് എന്നാൽ വിദേശ കറൻസിയുടെ മൂല്യം അല്ല ഇന്ത്യൻ രൂപയുടെ മൂലത്തിൽ ആയിരിക്കും വിദേശത്ത് നിന്നും നിങ്ങൾക്ക് പൈസ പിൻവലിക്കാൻ സാധിക്കുന്നത് എന്ന് ഓർക്കുക.


NRI അക്കൗണ്ട് തുടങ്ങുവാൻ ഏറ്റവും നല്ല ബാങ്കുകൾ ഏതൊക്കെയാണ്?

     സർക്കാർ ബാങ്കുകളെക്കാൾ കൂടുതൽ സർവീസ് നൽകുന്നത് സ്വകാര്യ ബാങ്കുകൾ തന്നെയാണ്. NRI സേവിംഗ് അക്കൗണ്ടിനുള്ള മികച്ച ബാങ്കുകളാണ് ആക്സിസ് ബാങ്ക്, ഐസിഐസിഐ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ബാങ്ക് ഓഫ് ബറോഡ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തുടങ്ങിയവ. ഈ ബാങ്കുകൾ എല്ലാം തന്നെ ആകർഷകമായ നിരക്കുകളും മികച്ച സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

എന്താണ് FCNR അക്കൗണ്ട്

Foreign Currency Non Resident Account

         വിദേശത്ത് സമ്പാദിക്കുന്ന വരുമാനം വിദേശ കറൻസിയിൽ നിക്ഷേപിക്കുന്നതിനായി തുറക്കുന്ന ഒരുതരം സ്ഥിര നിക്ഷേപ അക്കൗണ്ടാണ് FCNR അക്കൗണ്ട് . വിദേശ കറൻസിയിലാണ് അക്കൗണ്ട് സൂക്ഷിച്ചിരിക്കുന്നത്. 6 കറൻസികളിൽ അക്കൗണ്ട് ലഭ്യമാണ്: USD, GBP, CAD, AUD, SGD, HKD.