ബാങ്ക് ഓഫ് ബറോഡായിൽ അക്കൗണ്ട് ഉള്ളവർക്ക് മൊബൈൽ ആപ്ലിക്കേഷൻ ആയ bob world ആപ്പ് ഉപയോഗിച്ച് എടിഎം കാർഡിന് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ അപേക്ഷിച്ച എടിഎം കാർഡ് ലഭിച്ചവർക്കോ ബാങ്കിൽ പോയി അപേക്ഷ കൊടുത്ത് എടിഎം കാർഡ് വീട്ടിൽ വന്നവർക്കും എടിഎം കാർഡ് ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നതിന് കാർഡ് ആക്ടിവേഷൻ ചെയ്യേണ്ടതായിട്ടുണ്ട്. എന്നാൽ പലപ്പോഴും കാർഡ് ആക്ടിവേഷൻ ചെയ്യാതെ എടിഎം മെഷീനിൽ പോയി പൈസ എടുക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നവരും നിരവധി പേരാണ്. അതുപോലെ എടിഎം മെഷീനിൽ പോയി എടിഎം കാർഡ് ആക്ടിവേഷൻ ചെയ്യാൻ അറിയാത്തവരും നിരവധി പേരുണ്ട്.
എങ്ങനെ എടിഎം കാർഡിന്റെ പിൻ ജനറേറ്റ് ചെയ്യാം.
തപാൽ വഴി ലഭിക്കുന്നതോ ബാങ്കിൽ നിന്നും നേരിട്ട് ലഭിക്കുന്നതോ ആയ എടിഎം കാർഡ് ആക്ടിവേഷൻ ചെയ്യുന്നതിന് നിരവധി രീതിയിൽ സാധിക്കുന്നതാണ്. എടിഎം മിഷനിൽ നേരിട്ട് പോയി കാർഡ് ആക്ടിവേഷൻ ചെയ്യാം, ബാങ്ക് ഓഫ് ബറോഡയുടെ ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നവർക്ക് അതിലൂടെ ആക്ടിവേഷൻ ചെയ്യാം, ബാങ്ക് ഓഫ് ബറോഡയുടെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ ബിയോബി വേൾഡ് ആപ്പ് ഉപയോഗിച്ചും പിൻജനറേറ്റ് ചെയ്യാം, sms ബാങ്കിങ് ഉപയോഗിച്ചും പിൻ ജനറേറ്റ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
ഇതിൽ ഏറ്റവും എളുപ്പത്തിൽ ജനറേറ്റർ ചെയ്യാൻ സാധിക്കുന്നത് മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ചിട്ടാണ്. Bob world ആപ്ലിക്കേഷൻ ഓപ്പൺ ചെയ്ത ശേഷം കാർഡ് എന്ന് പറഞ്ഞ ഓപ്ഷൻ സെലക്ട് ചെയ്യുക തുടർന്ന് പിൻ ജനറേഷൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് ഒരു താൽക്കാലിക പിൻ നമ്മുടെ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്നതിനെ ടൈപ്പ് ചെയ്തു കൊടുത്തിട്ട് പുതിയ നാലക്ക പിൻ നമ്പർ നമുക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുത്ത ടൈപ്പ് ചെയ്തു ഉറപ്പിക്കുന്നതിനായി വീണ്ടും ഒരിക്കൽ കൂടെ ടൈപ്പ് ചെയ്തു കഴിഞ്ഞാൽ എടിഎം പിൻ ജനറേഷൻ വിജയകരമായി പൂർത്തീകരിക്കുവാൻ സാധിക്കുന്നതാണ്.
ഇത്തരത്തിൽ എടിഎം പിൻ ജനറേഷൻ ചെയ്തു കഴിഞ്ഞാൽ ഓൺലൈനായി സാധനങ്ങൾ എ ടി എം കാർഡ് ഉപയോഗിച്ച് വാങ്ങുന്നതിനും എടിഎം മെഷീനിൽ നിന്നും പൈസ പിൻവലിക്കുന്നതിനും കടകളിലും പെട്രോൾ പമ്പിലും പോയി കാർഡ് സ്വയ്പ്പ് ചെയ്ത് പൈസ ചെയ്യുന്നതിനും ഡെബിറ്റ് കാർഡ് സജ്ജമായി കഴിയുന്നതാണ്.
ബാങ്കിന്റെ ഡെബിറ്റ് കാർഡ് സാധാരണ വിസ കാർഡും റുപ്പേ കാർഡും ആണ് ലഭിക്കുന്നത് ഇതിൽ റുപ്പേ കാർഡിന്റെ പ്ലാറ്റിനം കാർഡ് തിരഞ്ഞെടുക്കുകയാണെങ്കിൽ ബിപിസിഎൽ കാർഡ് ആണ് നിങ്ങൾക്ക് ലഭിക്കുന്നത് ഇതിലൂടെ നിരവധി ഓഫറുകളും നിങ്ങൾക്ക് ലഭിക്കുന്നതാണ്. എടിഎം കാർഡിന് എങ്ങനെ മൊബൈൽ ആപ്ലിക്കേഷൻ വഴി അപേക്ഷിക്കാം അതുപോലെ കാർഡ് ലഭിച്ചു കഴിഞ്ഞാൽ എങ്ങനെ കാർഡ് ആക്ടിവേഷൻ ചെയ്യാൻ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അറിയുന്നതിനുള്ള വീഡിയോകൾ താഴെ കൊടുത്തിട്ടുണ്ട് അവ കാണുക കാണുക.