കാനറാ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് ഉപയോഗിക്കാവുന്ന മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ candi canara ആപ്പിന് പുതിയ അപ്ഡേഷൻ വന്നിരിക്കുകയാണ്. പുതിയ അപ്ഡേഷൻ വന്നതിനുശേഷം എങ്ങനെയാണ് അക്കൗണ്ട് ബാലൻസ്, ട്രാൻസാക്ഷൻ ഹിസ്റ്ററി, സ്റ്റേറ്റ്മെന്റ്എന്നിവ എങ്ങനെ കാണാം. അതുപോലെ നമ്മുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് എങ്ങനെ PDF ആയിട്ട് പാസ്സ്‌വേർഡ് ഇല്ലാതെ ഡൗൺലോഡ് ചെയ്യാം. തുടങ്ങിയ കാര്യങ്ങളെ കുറച്ച് കാന്റീന ആപ്പ് മുൻപ് ഉപയോഗിച്ചുകൊണ്ടിരുന്നവർക്ക് പോലും വ്യക്തത വന്നിട്ടില്ല അതിന് കാരണം ആപ്ലിക്കേഷൻ പുതിയ അപ്ഡേറ്റിൽ വന്നിട്ടുള്ള മാറ്റങ്ങളാണ്. കനറാ ബാങ്കിന് മൊബൈൽ ആപ്ലിക്കേഷൻ ആയ ക്യാൻഡി ആപ്പ് പരിഷ്കരിച്ചതിനു ശേഷം പഴയ ആപ്ലിക്കേഷൻ അപേക്ഷിച്ച് വളരെ എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നുള്ളതും ആപ്ലിക്കേഷന്റെ വേഗത കൂടി എന്നുള്ളതും കനറാ ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ആശ്വാസകരമായ വാർത്ത തന്നെയാണ് എന്നിരുന്നാലും ആപ്ലിക്കേഷൻ സംബന്ധിച്ച് നിരവധി സംശയങ്ങൾ ഉപഭോക്താക്കൾ കൊണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മുടെ ട്രാൻസാക്ഷൻ ഹിസ്റ്ററി എങ്ങനെ മനസ്സിലാക്കാം സ്റ്റേറ്റ്മെന്റ് എങ്ങനെ പിഡിഎഫ് ആയി പാസ്സ്‌വേർഡ് ഇല്ലാതെ ഡൗൺലോഡ് ചെയ്യാം ബാലൻസ് എങ്ങനെ പരിശോധിക്കാൻ തുടങ്ങിയത്.
ബാലൻസ് എങ്ങനെ പരിശോധിക്കാം
കാൻഡി ആപ്പ് ഓപ്പൺ ചെയ്തു കഴിഞ്ഞാൽ ഏറ്റവും മുകളിലായി നമ്മുടെ അക്കൗണ്ട് ബാലൻസ് കാണുന്നതിനുള്ള ഓപ്ഷൻ ഉണ്ട്. ആപ്ലിക്കേഷൻ ലോഗിൻ ചെയ്ത ഉടനെ കാണുന്നതിന് ഇടതു സൈഡിലുള്ള ഓൺ ഓഫ് ബട്ടണിൽ ഓൺ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ നമ്മുടെ സേവിങ് അക്കൗണ്ട് ബാലൻസ്. ഫിക്സഡ് ഡെപ്പോസിറ്റ് ബാലൻസ്, റിക്കറിംഗ് ഡെപ്പോസിറ്റ് ബാലൻസ്, ലോൺ അടയ്ക്കുന്നതിന്റെ ബാക്കിയുള്ള ബാലൻസ് തുടങ്ങിയവ വളരെ വ്യക്തമായി കാണുവാൻ സാധിക്കുന്നതാണ്. ഇതിനുപുറമേ ആപ്ലിക്കേഷന്റെ ഏറ്റവും താഴെ ഇടത് സൈഡിൽ നിന്നും രണ്ടാമതായി ബാങ്ക് എന്നു പറയുന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താലും നമുക്ക് ബാലൻസ് കാണുവാൻ സാധിക്കുന്നതാണ്. അതുപോലെ മറ്റൊരാൾക്ക് പൈസ അയക്കുന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് പൈസ അയക്കുന്ന സാഹചര്യത്തിലും നമ്മുടെ ബാലൻസ് അറിയുവാൻ സാധിക്കും. കാൻഡി ആപ്പിനകത്ത് യുപിഎ സംവിധാനം സജ്ജീകരിച്ചിട്ടുള്ളവർക്ക് അതിലൂടെയും ബാലൻസ് കാണുവാൻ സാധിക്കുന്നതാണ്.
ട്രാൻസാക്ഷൻ ഹിസ്റ്ററി എങ്ങനെ പരിശോധിക്കാം
മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ച് ഇടപാടുകൾ നടത്തുമ്പോൾ നമ്മൾ ഏറ്റവും അധികം ശ്രദ്ധിക്കുന്നത് നമ്മുടെ ട്രാൻസാക്ഷൻ ഹിസ്റ്ററി തന്നെയാണ് അതുപോലെ നമ്മുടെ പണം നഷ്ടപ്പെട്ടിട്ടുണ്ടോ അതോ ഏതെങ്കിലും അക്കൗണ്ടിൽ നിന്നും നമ്മുടെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടോ എന്ന് മനസ്സിലാക്കുന്നതിനും നമ്മൾ ട്രാൻസാക്ഷൻ ഹിസ്റ്ററി തന്നെയാണ് പരിശോധിക്കുന്നത്. കാൻഡി മൊബൈൽ ആപ്ലിക്കേഷൻ അകത്തു ട്രാൻസാക്ഷൻ ഹിസ്റ്ററി പരിശോദിക്കുന്നതിനുള്ള സംവിധാനം ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോൾ തന്നെ കാണത്തക്ക വിധത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. Pay & History എന്ന ഓപ്ഷനിൽ ഏറ്റവും അവസാനത്തെ ബട്ടൺ ആയി History എന്നു പറയുന്ന ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്താൽ നമുക്ക് ബാങ്ക് അവസാനം നടത്തിയ 10 ഇടപാട് ചരിത്രം കാണുവാൻ സാധിക്കുന്നതാണ്. ഈ പത്തെണ്ണത്തിൽ ഓരോന്നിലും ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ വിശദമായ വിവരങ്ങളും നമുക്ക് അറിയുവാൻ സാധിക്കുന്നതാണ്. അതുപോലെ നമ്മൾ മറ്റൊരാൾക്ക് പൈസ അയച്ചു കഴിയുമ്പോൾ അവിടെയും നമ്മുടെ ട്രാൻസാക്ഷൻ ഹിസ്റ്ററി മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്.
സ്റ്റേറ്റ്മെന്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം
നിരവധി ആവശ്യങ്ങൾക്കായി ബാങ്ക് സ്റ്റേറ്റ്മെന്റ് ആവശ്യമായി വരുന്ന സാഹചര്യത്തിൽ ബാങ്ക് സ്റ്റേറ്റ്മെന്റ് പിഡിഎഫ് ഡൗൺലോഡ് ചെയ്യേണ്ടതായി വരുന്നു ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് കനറാ ബാങ്കിന്റെ ആപ്പിന് അകത്തുതന്നെ വളരെ എളുപ്പത്തിൽ നമ്മുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പിഡിഎഫ് ആയിട്ട് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. കാൻഡിയാപ്പ് ഓപ്പൺ ചെയ്തു കഴിഞ്ഞാൽ Pay&History എന്നാ ഓപ്ഷനിൽ തന്നെയാണ് സ്റ്റേറ്റ്മെന്റ് ഡൗൺലോഡ് ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുള്ളത്. E passbook എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ. ഒന്നിലധികം അക്കൗണ്ടുകൾ നമുക്കുണ്ടെങ്കിൽ അതിൽനിന്നും നമുക്ക് ആവശ്യമായ അക്കൗണ്ട് തിരഞ്ഞെടുതത്തിനുശേഷം അവസാന പത്ത് ദിവസത്തോ ഒരുമാസത്തോ മൂന്നുമാസത്തോ ആറുമാസത്തോ ഒരു വർഷത്തോ ആയ സ്റ്റേറ്റ്മെന്റ് നമുക്ക് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. അതുപോലെ നമുക്കൊരു നിശ്ചിതകാലയളവിൽ ഉള്ള സ്റ്റേറ്റ്മെന്റ് ആണ് ആവശ്യമെങ്കിൽ നമുക്ക് ആവശ്യമുള്ള ഡേറ്റുകൾ നൽകിയും സ്റ്റേറ്റ്മെന്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. സ്റ്റേറ്റ്മെന്റ് ഡൗൺലോഡ് ചെയ്യുന്നതിൽ വന്നിട്ടുള്ള മറ്റൊരു പ്രത്യേകതയാണ് സ്റ്റേറ്റ്മെന്റ് ഡൗൺലോഡ് ചെയ്യുന്നതിന് മുന്നേ നമുക്ക് വ്യക്തമായി കാണുന്നതിനുള്ള സംവിധാനം അതുപോലെ ഈ സ്റ്റേറ്റ്മെന്റ് നമുക്ക് ഷെയർ ബട്ടൺ ഉപയോഗിച്ച് മറ്റൊരാൾക്ക് ട്രാൻസ്ഫർ ചെയ്തു കൊടുക്കുവാനും സാധിക്കുന്നതാണ്. ഡൗൺലോഡ് ചെയ്യുന്ന സ്റ്റേറ്റ്മെന്റ് പാസ്സ്‌വേർഡ് റിമൂവ് ചെയ്യുന്നതിന് വാട്സാപ്പിലോ ടെലഗ്രാം പോലുള്ള ആപ്ലിക്കേഷൻ സെന്റ് ചെയ്തു കഴിഞ്ഞാൽ പാസ്സ്‌വേർഡ് ഇല്ലാത്ത തന്നെ നമുക്ക് കാണാൻ സാധിക്കുന്നതാണ്.
അതുപോലെ സ്റ്റേറ്റ്മെന്റ് മിനി സ്റ്റേറ്റ്മെന്റ് മനസ്സിലാക്കുന്നതിന് ആപ്ലിക്കേഷൻ ഓപ്പൺ ചെയ്തതിനു ശേഷം ഏറ്റവും താഴെ വലത് സൈഡ് നിന്നും രണ്ടാമതായി ബാങ്കെന്ന് കാണിച്ചിട്ടുള്ള ബട്ടൺ ക്ലിക്ക് ചെയ്താലും നമ്മുടെ അക്കൗണ്ട് ബാലൻസും ഇനി സ്റ്റേറ്റ്മെന്റ് സ്റ്റേറ്റ്മെന്റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഓപ്ഷനും കാണാൻ സാധിക്കുന്നതാണ്..
കനറാ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ കാന്റീ ആപ്പിൽ ഉപഭോക്താക്കൾക്ക് മനസ്സിലാക്കുന്നതിന് വേണ്ടി ഒന്നിലധികം ഓപ്ഷനുകളിലൂടെ നമുക്ക് ഇത്തരം കാര്യങ്ങൾ എളുപ്പത്തിൽ കണ്ടെത്തുവാനും ഉപയോഗിക്കുവാനും സാധിക്കുന്നതാണ്. മുകളിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിന് വേണ്ടി താഴെ കാണുന്ന വീഡിയോ കാണുക.