കാനറാ ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് പ്രധാനമായും മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിനും ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നതിനും ATM കാർഡ് ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നതിനും ആയി വിവിധതരത്തിലുള്ള പിൻ നമ്പറുകൾ സജ്ജീകരിക്കേണ്ടതായിട്ടുണ്ട്. ഇത്തരത്തിൽ നിരവധി പിൻനമ്പറുകൾ സൃഷ്ടിച്ച കഴിഞ്ഞിരുന്നാലും ഈ പിൻ നമ്പറുകൾ ഏതൊക്കെ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കേണ്ടത് എന്നും അവ ഏതൊക്കെ നമ്പരാണെന്നും കൃത്യമായി തിരിച്ചറിയാൻ സാധിക്കാത്തതുമൂലം പലപ്പോഴും മൊബൈൽ ഉപയോഗിച്ചും ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിച്ചും പണമിടപാടുകൾ നടത്തുവാൻ സാധിക്കാതെ വരികയും ചെയ്യുന്നവർ നിരവധിയാണ്. എന്നാൽ ഇത്തരത്തിൽ നമ്മൾ സജ്ജീകരിക്കുന്ന പിൻനമ്പരുകളെ കുറിച്ച് കൃത്യമായ ഒരു ബോധ്യം നമുക്കുണ്ടായിരുന്നാൽ അതുപോലെ അവ നമ്മൾ മറന്നു പോകാതെ ഓർമ്മിച്ചു വച്ചിരുന്നാൽ നമുക്ക് കൃത്യസമയത്ത് പിൻനമ്പറുകൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുവാൻ വളരെ എളുപ്പത്തിൽ സാധിക്കുന്നതാണ്.
ഇന്റർനെറ്റ് ബാങ്കിംഗ്
കാനറാ ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നവർക്ക് പ്രധാനമായും പാസ്‌വേഡുകളാണ് ഓർമിച്ച് വയ്ക്കേണ്ടത്. ഒന്നാമതായി ഇന്റർനെറ്റ് ബാങ്കിംഗ് ലോഗിൻ ചെയ്യുന്നതിനുള്ള പാസ്സ്‌വേർഡ്. മറ്റൊന്ന് ഇന്റർനെറ്റ് ബാങ്കിംഗ് ലോഗിൻ ചെയ്തതിനുശേഷം മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പൈസ ട്രാൻസ്ഫർ ചെയ്തു കൊടുക്കുമ്പോൾ ഉപയോഗിക്കേണ്ട പാസ്സ്‌വേർഡ്. പലപ്പോഴും ഉപഭോക്താക്കൾ വിചാരിക്കുന്നത് ഈ രണ്ടു പാസ്‌വേഡും ഒന്നായിരിക്കും എന്നാണ്. സാധാരണ ഇന്റർനെറ്റ് ബാങ്കിംഗ് രജിസ്ട്രേഷൻ ചെയ്യുമ്പോഴാണ് ഈ പാസ്സ്‌വേർഡുകൾ രണ്ടും നമ്മൾ സജ്ജീകരിക്കുന്നത്. തുടർന്ന് പണം ഇടപാടുകൾ നടക്കാതിരിക്കുമ്പോൾ ഈ പാസ്സ്‌വേർഡുകളെ കുറിച്ചുള്ള ഓർമ്മ നഷ്ടപ്പെടുകയും പിന്നീട് പണമിടപാടുകൾ നടത്തുവാൻ ശ്രമിക്കുമ്പോൾ ലോഗിൻ ചെയ്ത പാസ്സ്‌വേർഡ് തന്നെ ട്രാൻസാക്ഷൻ പാസ്സ്‌വേർഡ് ആയി ടൈപ്പ് ചെയ്തു കൊടുക്കുകയും ഇടപാടുകൾ പരാജയപ്പെടുകയും ആണ് ചെയ്യുന്നത്. എന്നാൽ ട്രാൻസാക്ഷൻ പാസ്സ്‌വേർഡും രണ്ടാണ് എന്ന് ഉത്തമ ബോധ്യമുള്ളവർക്ക് അവ ഓർമിച്ച് വയ്ക്കുന്നവർക്ക് കൃത്യമായി പണപണപാടുകൾ നടത്തുവാൻ ഇന്റർനെറ്റ് ബാങ്കിംഗ് വഴി സാധിക്കുന്നതാണ്. ഇന്റർനെറ്റ് ബാങ്കിങ്ങിന്റെ പാസ്സ്‌വേർഡ് സജ്ജീകരിക്കുമ്പോൾ കുറഞ്ഞത് എട്ടിനും പതിനാറിനും ഇടയിലുള്ള ഒരു പാസ്സ്‌വേർഡ് ആയിരിക്കണം നമ്മൾ സൃഷ്ടിക്കേണ്ടത്. അതിൽ ഇംഗ്ലീഷ് അക്ഷരങ്ങളിലെ വലിയ അക്ഷരവും ചെറിയ അക്ഷരവും അക്കങ്ങളും ഏതെങ്കിലും ഒരു ചിഹ്നവും ഉൾപ്പെടുത്തിയാൽ മാത്രമേ പാസ്സ്‌വേർഡ് സജ്ജീകരിക്കുവാനും നമുക്ക് സാധിക്കുകയുള്ളൂ. ഇത്തരത്തിൽ നമ്മൾ സൃഷ്ടിക്കുന്ന പാസ്സ്‌വേർഡ് മറന്നുപോയാൽ അവ പുന സൃഷ്ടിക്കുന്നതിനുള്ള സംവിധാനവും ഇന്റർനെറ്റ് ബാങ്കിങ്ങിൽ നമുക്ക് സാധിക്കുന്നതാണ്.
മൊബൈൽ ബാങ്കിംഗ് ai1
കാനറാ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്ക് പ്രധാനമായും 3 പാസ്‌വേഡുകളാണ് ഓർമിച്ച് വയ്ക്കേണ്ടത്. ഒന്നാമതായി ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോൾ ഉപയോഗിക്കേണ്ട പാസ്കോഡ്. ഇത് അഞ്ച് അക്കങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഈ പാസ്കോട് ആപ്ലിക്കേഷൻ ലോഗിൻ ചെയ്യുന്നതിന് മാത്രമാണ് ഉപയോഗിക്കുന്നത്. ഈ പാസ്കോഡ് നമ്മൾ മറന്നു പോയാൽ പുതിയ പാസ്കോട് സൃഷ്ടിക്കുന്നതിനുള്ള സംവിധാനം പാസ്പോർട്ട് ടൈപ്പ് ചെയ്യുന്നതിന് തൊട്ടു താഴെയായി തന്നെ നമുക്ക് കാണാൻ സാധിക്കും.
രണ്ടാമതായി വരുന്ന മൊബൈൽ ആപ്ലിക്കേഷനിലെ പിൻനമ്പരാണ് Mpin. ഇത് പ്രധാനമായും ഉപയോഗിക്കുന്നത് മൊബൈൽ ആപ്ലിക്കേഷൻ വഴി മറ്റൊരാൾക്കോ അല്ലെങ്കിൽ നമ്മുടേത് തന്നെ മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യുമ്പോൾ. ടൈപ്പ് ചെയ്യേണ്ടതിനു വേണ്ടിയിട്ടാണ്. ഈ പിൻ നമ്പർ ആറക്കങ്ങളാണ് വരുന്നത്. പലപ്പോഴും ഈ പിൻനമ്പരിനെ നമ്മൾ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന പിൻ നമ്പർ ആണെന്ന് തെറ്റിദ്ധരിച്ച് അതേ പിൻ നമ്പർ ടൈപ്പ് ചെയ്ത് പണമിടപാടുകൾ പരാജയപ്പെടുന്നത് സർവ്വസാധാരണമാണ്. എന്നാൽ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന പാസ്കോഡും, Mpin എന്നു പറയുന്ന പിന്നമ്പരും രണ്ടാണെന്നും പാസ്കോഡിൽ അഞ്ചക്കങ്ങളാണുള്ളതെന്നും. Mpin 6 അക്കങ്ങളാണ് വരുന്നതൊന്നും ഓർത്തു വച്ചാൽ ഇവയിൽ നിന്നുള്ള തെറ്റുധാരണ നമുക്ക് ഒഴിവാക്കാം.
അടുത്തുവരുന്ന ഒരു പിൻ നമ്പർ ആണ് Upi പിൻ നമ്പർ. പണമിടപാടുകൾ നടത്തുവാൻ ഏറ്റവും പുതിയ രീതിയിലുള്ള യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസ് എന്ന സംവിധാനം വഴി നമ്മുടെ മൊബൈൽ ആപ്ലിക്കേഷനിൽ നിന്നും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പൈസ അയക്കുമ്പോൾ ഉപയോഗിക്കുന്ന പിൻ നമ്പർ ആണ് UPI പിൻനമ്പറുകൾ. ഈ പിൻനമ്പരും mpin നമ്പറുമായിട്ട് യാതൊരു ബന്ധവുമില്ല. എന്നാൽ എംപിൻ, യുപിഐ പിൻ എന്നിവയിൽ ആറക്കങ്ങൾ തന്നെയാണ് വരുന്നത്. അതിനാൽ യുപിഐ പിൻ നമ്പർ സൃഷ്ടിക്കുമ്പോൾ. Mpin ൽ ഉപയോഗിക്കുന്ന അതേ പിൻ നമ്പർ തന്നെ നമുക്ക് വേണമെങ്കിൽ ഉപയോഗിക്കാം. വ്യത്യസ്ത പിൻനമറുകളും നമുക്ക് ഉപയോഗിക്കാവുന്നതാണ്. വ്യത്യസ്ത പിൻനമ്പറുകൾ ഉപയോഗിക്കുമ്പോൾ അവ മാറിപ്പോകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
MMID
നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഐ എഫ് എസ് സി കോഡ് ഉപയോഗിക്കാതെ മറ്റൊരാൾക്ക് നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒരു 7 അക്കങ്ങളുള്ള നമ്പർ ആണ് MMID. ഈ നമ്പർ നമ്മൾ സൃഷ്ടിക്കുന്നതല്ല. എന്നാൽ മൊബൈൽ ആപ്ലിക്കേഷൻ വഴി അപേക്ഷിച്ചാൽ നമുക്ക് ഈ എം എം ഐ ഡി മെസ്സേജ് ആയി ലഭിക്കുന്നതാണ്. ഇത്തരത്തിൽ ലഭിക്കുന്ന എംഎംഐടിയും നമ്മുടെ മൊബൈൽ നമ്പറും മറ്റൊരാൾക്ക് നൽകിയാൽ. അയാൾക്ക് നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഐഎഫ്എസ്സി കോഡ് ഒന്നും നൽകാതെ തന്നെ നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യുവാൻ സാധിക്കുന്നതാണ്. ഈ MMID യെ പലപ്പോഴും പിന്നമ്പർ ആയി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഇത് ഒരു ഐഡന്റിഫിക്കേഷൻ നമ്പർ മാത്രമാണ് എന്ന് ഓർമ്മിക്കുക.
ATM pin
കനറാ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് തീർച്ചയായിട്ടും ഒരു ഡെബിറ്റ് കാർഡ് ക്രെഡിറ്റ് കാർഡ് ഉണ്ടായിരിക്കും. ഇവ പ്രധാനമായും നമ്മൾ എടിഎം മിഷനിൽ നിന്നും പണം എടുക്കുന്നതിനോ. ഓൺലൈൻ ആയിട്ട് സാധനങ്ങൾ വാങ്ങുന്നതിനോ കടയിൽ പോയി സ്വയ്പ്പ് ചെയ്ത് സാധനങ്ങൾ വാങ്ങുന്നതിനോ മറ്റുമാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിൽ നമ്മുടെ കൈവശമുള്ള കാർഡ് ഉപയോഗിച്ച് പണമിടപാട് നടത്തുമ്പോൾ ഉപയോഗിക്കുന്ന നാലക്ക പിൻനമ്പരാണ് എടിഎം പിൻ നമ്പർ. ഈ പിൻ നമ്പർ നമ്മുടെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന പിൻ നമ്പറുകളും ആയിട്ട് യാതൊരു ബന്ധവുമില്ല. എന്നാൽ ATM പിൻ നമ്പർ മറന്നു പോയിട്ടുള്ളവർക്ക് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് പുതിയ പിൻ നമ്പർ സൃഷ്ടിക്കുവാൻ സാധിക്കുന്നതാണ്.
കനറാ ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് തീർച്ചയായിട്ടും കനറാ ബാങ്കിലെ പടവടപാടുകൾ നടത്തുന്നതിനുള്ള പാസ്കോഡുകളും പിൻ നമ്പറുകളെ പറ്റി കൃത്യമായിട്ട് ഒരു വിവരം ലഭിച്ചു കാണും എന്ന് വിശ്വസിക്കുന്നു.