കാനറാ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ ആയാൽ കാൻഡി ആപ്പ് ഉപയോഗിക്കുന്നവർക്ക്, ആപ്ലിക്കേഷൻ പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. നിലവിൽ കാനറാ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവർക്കും പുതുതായി അക്കൗണ്ട് ഓപ്പൺ ചെയ്തവർക്കും പ്ലേസ്റ്റോറിൽ നിന്നും ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. നിലവിൽ ആപ്ലിക്കേഷൻ ഉപയോഗിച്ചു കൊണ്ടിരിക്കുന്നവർക്ക് പ്ലേസ്റ്റോറിൽ നിന്നും അപ്ഡേറ്റ് ചെയ്യുന്നതുവരെ പഴയവേർഷൻ ഉപയോഗിക്കാൻ സാധിക്കും എന്നാൽ ഇതിന് കുറച്ചു ദിവസത്തെ പരിധി ആയിരിക്കും ഉണ്ടായിരിക്കുന്നത്.
പുതിയ അപ്ഡേറ്റ് പ്രകാരം കാൻഡി ആപ്പിന്റെ പ്രവർത്തനത്തിൽ നിരവധി മാറ്റങ്ങളാണ് വന്നിരിക്കുന്നത്. പഴയ ആപ്ലിക്കേഷനിൽ നിന്നും തികച്ചും വ്യത്യസ്തമായിട്ടാണ് പുതിയ അപ്ഡേറ്റ് അതിമനോഹരമായ ഡിസൈനും ഏറ്റവും വേഗത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നതുമായ രൂപ ഭംഗിയിലാണ് ആപ്ലിക്കേഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്. ആപ്ലിക്കേഷൻ ലോഗിൻ ചെയ്യാതെ തന്നെ നമുക്ക് കടയിൽ പോയി ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണം നൽകുന്നതിനുള്ള സംവിധാനവും നൽകിയിട്ടുണ്ട്. പഴയ അപ്ഡേറ്റ് ഉപയോഗിക്കുന്നവർക്ക് ബാലൻസ് അറിയുന്നതിനും മിനിസ്റ്റേറ്റ്മെന്റ് നോക്കുന്നതിനും മറ്റും ചില സാങ്കേതിക തടസ്സങ്ങൾ നേരിട്ടിരുന്നു എന്നാൽ പുതിയ അപ്ഡേഷനിൽ വളരെ എളുപ്പത്തിൽ സാധിക്കുന്നതാണ്.
ഗൂഗിൾ പേ,ഫോൺപേ പോലുള്ള യുപിഎ ആപ്പുകൾ ഉപയോഗിക്കുന്ന അതേ രീതിയിലുള്ള UPI സംവിധാനം ഉപയോഗിക്കുവാൻ മറ്റു ബാങ്കുകളുടെ ആപ്ലിക്കേഷനുകളെക്കാൾ വേഗത്തിൽ സാധിക്കും എന്നുള്ളതും, ഏറ്റവും ലളിതമായി ഡിസൈൻ ചെയ്തിട്ടുള്ളതും കാൻഡി ആപ്പിനെ മറ്റുള്ള ആപ്പുകളിൽ നിന്നും പുതിയ അപ്ഡേഷൻ വ്യത്യസ്തമാക്കുന്നു.
കാനറ ബാങ്കിൽ ഇതുവരെയും അക്കൗണ്ട് ഇല്ലാത്തവർക്കും പുതിയൊരു അക്കൗണ്ട് ഓൺലൈനായി തുടങ്ങുന്നതിനുള്ള സംവിധാനവും ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. മുൻപ് പ്ലേസ്റ്റോറിൽ ലഭ്യമായിരുന്ന കാനറാ ബാങ്കിന്റെ അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിനുള്ള ദിയ എന്ന ആപ്ലിക്കേഷൻ പകരമാണ് കനറാ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ തന്നെ അക്കൗണ്ട് ഓപ്പണിങ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഓൺലൈനായി അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിന് വീഡിയോ kyc ചെയ്യുന്നതിനും ഈ ആപ്ലിക്കേഷൻ വഴി സാധിക്കുന്നതാണ്. പഴയ ആപ്ലിക്കേഷൻ ഉൾപ്പെടുത്തിയിരുന്ന എല്ലാ സംവിധാനങ്ങളും പുതിയ അപ്ഡേറ്റിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട് മാത്രമല്ല ഡിമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിനും സർക്കാർ പദ്ധതികളിൽ അക്കൗണ്ട് തുടങ്ങുന്നതിനും ഈ ആപ്ലിക്കേഷൻ വഴി സാധിക്കുന്നതാണ്.
ഓൺലൈനായി അടയ്ക്കാൻ സാധിക്കുന്ന എല്ലാ ബില്ലുകളും ഈ ആപ്ലിക്കേഷൻ വഴി അടയ്ക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല ഹോട്ടൽ ബുക്ക് ചെയ്യുന്നതിനും പ്ലെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും എല്ലാം ഈ ആപ്ലിക്കേഷൻ നമുക്ക് ഉപയോഗിക്കാവുന്നതാണ്.
പുതുതായി അക്കൗണ്ട് എടുത്തവർക്ക് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് തുടങ്ങുന്നതിന് ബാങ്കുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ ആവശ്യമാണ്. മൊബൈൽ ബാങ്കിംഗ് ആക്ടിവേഷൻ ചെയ്യുന്നതിന് ബാങ്കിൽ നിന്നും ലഭിക്കുന്ന ടോക്കൺ നമ്പരോ അല്ലെങ്കിൽ ബാങ്കിൽ നിന്നും ലഭിച്ച ഡെബിറ്റ് കാർഡോ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ സാധിക്കും. പുതിയ അപ്ഡേറ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ കാണുക.