ഇന്ത്യൻ ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് പൈസ അയക്കാൻ മൊബൈൽ അപ്പ് ഉപയോഗിക്കാം

4 രീതിയിൽ പൈസ അയക്കാൻ ഇന്ത്യൻ ബാങ്കിന്റെ അപ്പ് ഉപയോഗിച്ച് സാധിക്കുന്നതാണ്.

ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് ഉപയോഗിക്കാവുന്ന ഇന്ത്യൻ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ ആയ ഇന്ദ് ഓയാസിസ് ആപ്ലിക്കേഷൻ ഉപയോഗിച്ച് മറ്റൊരാൾക്ക് പൈസ അയച്ചു കൊടുക്കുന്നതിന് വളരെ എളുപ്പത്തിൽ സാധിക്കുന്നതാണ്. ബാങ്കിൽ പോകാതെ തന്നെ ഇത്തരത്തിൽ പണപരമായ എല്ലാ ഇടപാടുകളും മൊബൈൽ ആപ്പ് വഴി ചെയ്യുവാൻ സാധിക്കുന്നതാണ്. മറ്റൊരാൾക്ക് പൈസ കൈമാറ്റം ചെയ്യുന്നതിന് പ്രധാനമായും മൊബൈൽ ആപ്ലിക്കേഷനകത്തു നാല് സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.


സെൽഫി പേ
ഈസി പേ
ബെനിഫിഷ്റി പേ
ക്രെഡിറ്റ്‌ കാർഡ് പേ


ഇതിനുപുറമേ യുപിഐ സംവിധാനം ഉപയോഗിച്ചും ഓയാസിസിൽ പണം കൈമാറ്റം ചെയ്യാൻ സാധിക്കുന്നതാണ്.


സെൽഫി പേ

നമ്മുടെ തന്നെ മറ്റൊരു അക്കൗണ്ടിലേക്ക് പണം അയക്കുന്നതിനുള്ള സംവിധാനമാണ് സെൽഫി. അതായത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് ഉള്ള ഒരാൾക്ക്  ആ ബാങ്കിൽ തന്നെ. ഒരു ലോൺ അക്കൗണ്ട് ഉണ്ടെങ്കിൽ അതിലേക്ക് പൈസ ട്രാൻസ്ഫർ ചെയ്യുന്നതിന് സെൽഫി പേ എന്ന ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്. അതുപോലെ ഫിക്സഡ് ഡെപ്പോസിറ്റ്,  റിക്കറിംഗ് ഡെപ്പോസിറ്റ്, PF അക്കൗണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ട്, പെൻഷൻ അക്കൗണ്ട്, തുടങ്ങിയ സർക്കാർ സ്കീമുകളിലേക്കും സെൽഫി സംവിധാനം ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യുവാൻ സാധിക്കുന്നതാണ്. എന്നാൽ സെൽഫി പേ ഓപ്ഷൻ ഉപയോഗിച്ച് മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കുവാൻ സാധിക്കുന്നതല്ല.

ബെനിഫിഷ്യറി പേ

മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഓപ്ഷൻ ആണ് ബെനിഫിഷ്യറി പേ എന്ന സംവിധാനം. പത്തു രൂപ മുതൽ 5 ലക്ഷം രൂപ വരെ ഈ സംവിധാനം ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യുവാൻ സാധിക്കുന്നതാണ്. എന്നാൽ ഇത്തരത്തിൽ പണം കൈമാറ്റം ചെയ്യപ്പെടുന്നതിന്. നമ്മുടെ മൊബൈൽ ആപ്ലിക്കേഷൻ അകത്തു പൈസ കിട്ടേണ്ട ആളുടെ അക്കൗണ്ട് നമ്പർ അയ്യപ്പസി കോഡ് പേര് മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നേരത്തെ ബെനിഫിഷ്യറിയായി ആഡ് ചെയ്തു വയ്ക്കേണ്ടത് ആയിട്ടുണ്ട്. ഇത്തരത്തിൽ ബെനിഫിഷ്യറി ആയിട്ട് ആഡ് ചെയ്തു കഴിഞ്ഞാൽ ബാങ്ക് ഈ അക്കൗണ്ടുകളിലേക്ക് പടം കൈമാറ്റം ചെയ്യുന്നതിനുള്ള ആക്ടിവേഷൻ 24 മണിക്കൂറിൽ ചെയ്യുന്നതാണ് തുടർന്ന് 5 ലക്ഷം രൂപ വരെ ഈ സംവിധാനം ഉപയോഗിച്ച് അയക്കാൻ സാധിക്കുന്നതാണ്. Imps, neft തുടങ്ങിയ ഓപ്ഷനുകൾ ഉപയോഗിച്ച് വളരെ വേഗത്തിൽ പണം കൈമാറ്റം ചെയ്യുവാൻ ബെനിഫിഷ്യറി ഓപ്ഷൻ സാധ്യമാക്കുന്നുണ്ട്.

ഈസി പേ

ഇന്ത്യൻ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ അകത്തുള്ള ഏറ്റവും എളുപ്പത്തിലുള്ളതും ഏറ്റവും വേഗത്തിൽ പണം അയക്കാൻ സാധിക്കുന്നതുമായ ഓപ്ഷൻ ആണ് ഈസി പേ. എന്നാൽ ഈ ഓപ്ഷന്റെ ഏറ്റവും വലിയ പോരായ്മ ഒരു ദിവസം ഒരാളുടെ അക്കൗണ്ടിലേക്ക് പരമാവധി 10000 രൂപ വരെ മാത്രമേ അയയ്ക്കുവാൻ സാധിക്കുകയുള്ളൂ. പണം കിട്ടേണ്ട ആളുടെ അക്കൗണ്ട് നമ്പറും ഐ എഫ് സി കോഡും അയാളുടെ മൊബൈൽ നമ്പറും പേരും അറിയാമെങ്കിൽ വളരെ എളുപ്പത്തിൽ പണം അയക്കുവാൻ സാധിക്കുന്നതാണ്. ഇതിൽ ഐ എം പി എസ് സംവിധാനം ഉപയോഗിച്ചാണ് പണം സാധ്യമാക്കുന്നത്. പണം അയയ്ക്കുമ്പോൾ അപ്പോൾ തന്നെ കിട്ടേണ്ട ആളുടെ അക്കൗണ്ടിൽ പണം ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ക്രെഡിറ്റ്‌ കാർഡ് പേ

ഇന്ത്യൻ ബാങ്കിൽ നിന്ന് നിങ്ങൾക്ക് ഒരു ക്രെഡിറ്റ് കാർഡ് ലഭിച്ചിട്ടുണ്ടെങ്കിൽ അതിലേക്ക് പണം അയക്കുന്നതിനുള്ള സംവിധാനമാണ് ക്രെഡിറ്റ് കാർഡ്. ഈ സംവിധാനം ഉപയോഗിച്ച് ബില്ല് വന്നതിനുശേഷം അതിനു മുൻപും പണം അയക്കാൻ സാധിക്കുന്നതാണ്.
മറ്റൊരാളുടെ ഇന്ത്യൻ ബാങ്കിലുള്ള ക്രെഡിറ്റ് കാർഡിന്റെ ബില്ലും നമുക്ക് ഈ സംവിധാനം ഉപയോഗിച്ച് അയക്കുവാൻ സാധിക്കുന്നതാണ്.

Bhim Upi പേ

ഇൻഡോയാസ് ആപ്ലിക്കേഷൻ അകത്തു തന്നെയുള്ള ഒരു സംവിധാനമാണ് bhim upi. ഗൂഗിൾ പേ ഫോൺ പേ, paytm പോലുള്ള തേർഡ് പാർട്ടി ആപ്ലിക്കേഷനുകളിൽ നിന്നും പണം കൈമാറ്റം ചെയ്യപ്പെടുന്ന സംവിധാനം ഉപയോഗിച്ചും ഈ ആപ്ലിക്കേഷൻ നിന്നും പണം കൈമാറ്റം ചെയ്യുവാൻ സാധിക്കുന്നതാണ്. ഏറ്റവും പുതിയ സാങ്കേതിക രീതിയും. ഏറ്റവും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതും. അക്കൗണ്ട് വിവരങ്ങൾ ഒന്നും തന്നെ ആവശ്യമില്ലാതെ പണം കൈമാറ്റം ചെയ്യപ്പെടുവാൻ സാധിക്കുന്ന upi സംവിധാനം മൊബൈൽ ആപ്പിന് അകത്ത് ഉപയോഗിക്കുവാൻ നമ്മൾ ആദ്യം ആക്ടിവേഷൻ ചെയ്യേണ്ടതായിട്ടുണ്ട്. നമ്മുടെ കൈവശമുള്ള എടിഎം കാർഡ് ഉപയോഗിച്ച് യുപിഐ സംവിധാനം ആക്ടിവേഷൻ ചെയ്യുവാനും അതുവഴി നമ്മുടെ അക്കൗണ്ടിലുള്ള പണം മറ്റൊരാൾക്ക് അയച്ചു കൊടുക്കുവാനും സാധിക്കുന്നതാണ്.