കാനറാ ബാങ്കിൽ അക്കൗണ്ടുള്ളവർക്ക് ഉപയോഗിക്കാവുന്ന കനറാ ബാങ്കിന്റെ പുതിയ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ ആയ ai1 ഉപയോഗിച്ച് പൈസ കൈമാറ്റം ചെയ്യപ്പെടുന്നതിന് പ്രധാനമായും 4 രീതികളാണ് കാണപ്പെടുന്നത്.ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും എളുപ്പവുമായിട്ടുള്ള സംവിധാനമാണ് യുപിഐ ഉപയോഗിച്ച് പണം കൈമാറാൻ സാധിക്കുന്നത്. എന്നാൽ ഇത്തരത്തിൽ യുപിഐ സംവിധാനം ഉപയോഗിച്ച് മറ്റൊരാൾക്ക് പണം കൈമാറ്റം ചെയ്യുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ അകത്ത് ഒരു യുപിഐ ഐഡി ക്രിയേറ്റ് ചെയ്യണം. Upi ഐഡി സൃഷ്ടിക്കുന്നതോടൊപ്പം തന്നെ പണം കൈമാറ്റം ചെയ്യുന്നതിനുള്ള ഒരു യുപിഐ pin നമ്പറും സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.
ഇത്തരത്തിൽ യുപിഐ സംവിധാനം ഉപയോഗിച്ച് പടം കൈമാറ്റം ചെയ്യുമ്പോൾ നമ്മുടെ സുരക്ഷ കണക്കിലെടുത്ത് യുപിഐ പിൻ നമ്പർ നമ്മൾ ടൈപ്പ് ചെയ്താൽ മാത്രമേ നമ്മുടെ അക്കൗണ്ടിൽ നിന്നും മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം കൈമാറ്റ ചെയ്യുകയുള്ളൂ. എന്നാൽ ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നതിനുള്ള യുപിഎ പിൻ നമ്പർ പലപ്പോഴും നമ്മൾ മറന്നുപോകുന്നത് സർവ്വസാധാരണമാണ്. സ്ഥിരമായി പൈസ കൈമാറ്റം ചെയ്യപ്പെടാത്തത് കൊണ്ടാവും ഇത്തരത്തിൽ നമ്മുടെ യുപിഐ പിൻ നമ്പർ മറന്നു പോകുന്നത്.
ഇത്തരത്തിൽ നമ്മുടെ യുപിഎ പിൻ നമ്പർ മറന്നു പോയാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പിൻ നമ്പർ പുന: സൃഷ്ടിക്കാൻ സാധിക്കുന്നതാണ്. അതുപോലെ നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പിൻ നമ്പർ നമുക്ക് മാറ്റി പുതിയ ഒരു പിൻ നമ്പർ സൃഷ്ടിക്കണമെന്നുണ്ടെങ്കിലും അതിനുള്ള ഓപ്ഷനും ഈ ആപ്ലിക്കേഷൻ അകത്തുണ്ട്. Upi pin നമ്പർ പ്രവർത്തിക്കുന്നത് നമ്മൾ എടിഎം മിഷനിൽ നിന്നും പൈസ എടുക്കുമ്പോൾ ഉപയോഗിക്കുന്ന പിൻ നമ്പർ പോലെ ഒരു പാസ്സ്‌വേർഡ് തന്നെയാണ്. അതിനാൽ നമ്മൾ സൃഷ്ടിക്കുന്ന upi പിൻ നമ്പർ എപ്പോഴും ഓർത്തുവയ്ക്കുന്നത് ആയിരിക്കും ഏറ്റവും നല്ലത്. ഒരിക്കൽ സൃഷ്ടിച്ച യുപിഎ പിൻ നമ്പർ മറന്നു പോയാൽ പുതിയ പിൻ നമ്പർ സൃഷ്ടിക്കുമ്പോൾ അതിൽ പഴയ പിൻ നമ്പർ തന്നെ ഉപയോഗിക്കുവാൻ സാധിക്കുന്നതല്ല. യുപിഎ പിൻ നമ്പർ വെറും ആറക്കങ്ങൾ ഉപയോഗിച്ച് നമുക്ക് സ്വന്തമായി സൃഷ്ടിക്കാൻ സാധിക്കുന്നതാണ്.
എങ്ങനെ upi pin റീസെറ്റ് ചെയ്യാം.
പിൻ നമ്പർ മറന്നുപോയവർക്ക് യുപിഎ പിൻ നമ്പർ പുന സൃഷ്ടിക്കുന്നതിന് നമ്മുടെ കൈവശമുള്ള എടിഎം കാർഡ് ആവശ്യമാണ്. ആദ്യമായി നമ്മുടെ ഫോണിൽ ഉള്ള കാനറാ ബാങ്കിന്റെ മൊബൈൽ ആപ്പ് തുറക്കുക. തുടർന്ന് യു പി ഐ സെക്ഷൻ നമുക്ക് കാണാൻ സാധിക്കും. തുടർന്ന് My upi Account എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക അവിടെ നമുക്ക് change upi pin, reset upi pin എന്നിങ്ങനെ രണ്ട് ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന യുപിഎ പിൻ നമ്പർ മാറ്റി പുതിയൊരു പിൻ നമ്പർ സെറ്റ് ചെയ്യുന്നതിന് change എന്ന ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്. യുപിഎ പിൻ നമ്പർ മറന്നു പോയി പുതിയ പിൻ നമ്പർ സൃഷ്ടിക്കുന്നതിന് വേണ്ടി Reset upi pin എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്നുവരുന്ന മെസ്സേജിൽ കാണുന്ന ഓ ടി പി ടൈപ്പ് ചെയ്തു കൊടുത്ത് ഒരു പുതിയ പിൻ നമ്പർ സൃഷ്ടിക്കുക. പിൻ നമ്പർ മറന്നു പോകാതിരിക്കാൻ ഒരിക്കൽക്കൂടെ അവിടെത്തന്നെ ടൈപ്പ് ചെയ്യുക. നമ്മൾ സൃഷ്ടിച്ച പിൻ നമ്പർ നമ്മൾ തന്നെയാണ് സൃഷ്ടിച്ചത് എന്ന് ഉറപ്പുവരുത്തുന്നതിനായി നമ്മുടെ കൈവശമുള്ള എടിഎം കാർഡിന് 16 നമ്പറിൽ അവസാനമുള്ള 6 അക്കങ്ങൾ ടൈപ്പ് ചെയ്തു കൊടുക്കുക. തുടർന്ന് കാർഡിൽ എഴുതിയിരിക്കുന്ന കാർഡിന്റെ കാലാവധി പരിധിയുള്ള മാസവും വർഷവും ടൈപ്പ് ചെയ്യുക. ഇവ ശരിയാണെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞാൽ അപ്പോൾ തന്നെ നമ്മുടെ യുപിഎ പിൻ നമ്പർ പുതുതായി സൃഷ്ടിച്ചത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. യുപിഐ പിൻ നമ്പർ സൃഷ്ടിക്കുന്നതിനെ കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ താഴെ കാണുന്ന വീഡിയോ കാണുക.