Sbi കസ്റ്റമർ കെയറുമായി എങ്ങനെ ബന്ധപ്പെടാം

sbi അക്കൗണ്ട് ഉള്ള ഒരാളാണ് നിങ്ങളെങ്കിൽ SBI കസ്റ്റമർ കെയറുമായി ആയിട്ട് കോൺടാക്ട് ചെയ്യുന്നതിന് sbi നിരവധി സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

 


         SBI ൽ അക്കൗണ്ട് ഉള്ളവർക്ക് അക്കൗണ്ട് സംബന്ധമായ പ്രശ്നങ്ങൾക്കോ നെറ്റ് ബാങ്കിംഗ് സംബന്ധമായ പ്രശ്ന പരിഹാരത്തിനോ SBI യുടെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ ആയ YONO SBI,Yono lite sbi, Bhim sbi തുടങ്ങിയ ആപ്പുകൾ സംബന്ധിച്ച ലോഗിൻ പ്രശ്നങ്ങൾക്കോ നമ്മൾ എസ്ബിയുടെ ബ്രാഞ്ചിൽ പോയി കഴിഞ്ഞാൽ ഒരുപക്ഷേ പ്രശ്നങ്ങൾ ശെരിയായെന്ന് വരില്ല. കാരണം ബാങ്കിലെ ഉദ്യോഗസ്ഥരുടെ തിരക്കും നമ്മൾ പോകുന്ന ബ്രാഞ്ചിൽ നിന്നും പരിഹരിക്കാവുന്ന പ്രശ്നവും ചിലപ്പോൾ ആയിരിക്കില്ല നമുക്കുള്ളത്. എന്നാൽ sbi അക്കൗണ്ട് ഉള്ളവർക്ക് ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ ഒരു പരിധിവരെ സോൾവ് ചെയ്യാൻ sbi കസ്റ്റമർ കെയറുവഴി സാധിക്കുന്നതാണ്.     

       ഇത്തരത്തിൽ പ്രശ്നങ്ങൾ നേരിടുന്ന SBI അക്കൗണ്ട് ഉള്ള ഒരാളാണ് നിങ്ങളെങ്കിൽ എസ് ബി ഐ കസ്റ്റമർ കെയറുമായി ആയിട്ട് കോൺടാക്ട് ചെയ്യുന്നതിന് sbi നിരവധി സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി ടോൾഫ്രീ നമ്പറുകൾ, എസ്എംഎസ് വഴി,ഈമെയിൽ വഴി നമ്മുടെ പരാതികൾ അറിയിക്കാം, sbi യുടെ പരാതി പരിഹാര വെബ്സൈറ്റ് വഴിയും നമുക്ക് ബന്ധപ്പെടാവുന്നതാണ്. അപ്പോൾ എസ് ബി ഐ സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുന്നതിനുള്ള കസ്റ്റമർ കെയർ ഡീറ്റെയിൽസ് ആണ് ഇവിടെ കാണിക്കാൻ പോകുന്നത് ആവശ്യമുള്ളവർ. ഇവിടെ നിന്നും എഴുതിയെടുത്ത് കോൺടാക്ട് ചെയ്യുക അല്ലെങ്കിൽ താഴെ കൊടുത്തിട്ടുള്ള sbi യുടെ ഓദ്യോഗിക വെബ്സൈറ്റിൽ നിന്നും നിങ്ങൾക്ക് നേരിട്ട് ബാങ്കും ആയിട്ട് കോൺടാക്ട് ചെയ്യാവുന്നതാണ്.

SBI ടോൾ ഫ്രീ നമ്പറുകൾ 

 1800 1234 (toll-free),

1800 11 2211 (toll-free),

1800 425 3800 (toll-free),

1800 2100(toll-free) or

080-26599990.

     ഇവിടെ കൊടുത്തിരിക്കുന്ന 5 ടോൾ ഫ്രീ നമ്പറുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണ്. എന്നിരുന്നാലും ചില സമയങ്ങളിൽ കൂടുതൽ ആൾക്കാർ പ്രശ്നപരിഹാരങ്ങൾക്കായി വിളിക്കുകയാണെങ്കിൽ കോൾ കിട്ടുകയില്ല എന്നാൽ ഒന്നിലധികം തവണ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് എസ്ബിഐയും ആയിട്ട് ബന്ധപ്പെടാൻ സാധിക്കും. ഇതിൽ കൊടുത്തിട്ടുള്ള നമ്പറുകളിൽ നിങ്ങൾ വിളിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് നമ്മുടെ മലയാളഭാഷ തെരഞ്ഞെടുക്കാവുന്നതാണ്. അതിനുശേഷം നിങ്ങളുടെ അക്കൗണ്ട്, ATM കാർഡ്, upi തുടങ്ങിയവ ബ്ലോക്ക് ചെയ്യണം എന്നുണ്ടെങ്കിൽ ഫസ്റ്റ് ഓപ്ഷൻ ഉപയോഗിക്കാം അതുകഴിഞ്ഞ് നിങ്ങളുടെ യോനോ ആപ്പ് മൊബൈൽ ബാങ്കിംഗ് നെറ്റ് ബാങ്കിംഗ് അതുപോലെ ഫോൺ ബാങ്കിംഗ് എസ്എംഎസ് ബാങ്കിംഗ് തുടങ്ങിയവയ്ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾക്കോ നിങ്ങളുടെ എസ് ബി ഐ അക്കൗണ്ടിൽ നിന്നും ഏതെങ്കിലും കാരണത്താൽ പൈസ നഷ്ടപ്പെടുന്നത് ആയിട്ടുള്ള കാര്യങ്ങൾക്കോ എടിഎം കാർഡ് സംബന്ധിച്ച പ്രശ്നങ്ങൾക്കോ ഇനി കസ്റ്റമർ കെയർ ഓഫീസറോട് നിങ്ങൾക്ക് നേരിട്ട് സംസാരിക്കുവാൻ ഈ നമ്പറുകൾ ഉപയോഗിക്കാവുന്നതാണ്. യോനോ ആപ്പിന്റെ ഒട്ടുമിക്ക പ്രശ്നങ്ങളും ഈ മൊബൈൽ നമ്പർ വഴി പരിചരിക്കാൻ സാധിക്കുന്നതാണ്.

ഇമെയിൽ വഴി ബന്ധപ്പെടുക 

customercare@sbi.co.in

contactcentre@sbi.co.in

     ഇവിടെ കൊടുത്തിരിക്കുന്നത് രണ്ട് ഇമെയിൽ ഐഡികളാണ് എസ്ബിഐയുടെ.നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പൈസ നഷ്ടപ്പെട്ടതിനു ശേഷം അത് തിരിച്ചു കിട്ടുന്നില്ല.അതുപോലെ എസ്പിയുടെ മൊബൈൽ ബാങ്കിങ്ങോ നെറ്റ് ബാങ്കിങ്ങോ വഴി നിങ്ങളുടെ പണം നഷ്ടപ്പെടുകയോ നഷ്ടപ്പെട്ട തുക തിരിച്ച് കിട്ടിയിട്ടില്ല എങ്കിൽ നിങ്ങൾക്ക് ഇവിടെ കൊടുത്ത 2 ഈമയിൽ ഐഡിയിലേക്ക് നിങ്ങളുടെ പരാതികൾ മെയിൽ ചെയ്തു കൊടുക്കാൻ സാധിക്കുന്നതാണ്.

Customer Service Department

State Bank of India

State Bank Bhavan, 16th Floor

Madam Cama Road,

Mumbai 400 021


 SBI യുടെ ഓഫീസിലേക്ക് തപാലിൽ നിങ്ങൾക്ക് എന്തെങ്കിലും പരാതികൾ എഴുതി അറിയിക്കാൻ ഉണ്ടെങ്കിൽ ഇവിടെ കൊടുത്തിട്ടുള്ള വിലാസത്തിൽ ബന്ധപ്പെടുക.

പരാതി കൊടുക്കാനുള്ള Sbi വെബ്സൈറ്റ്

SBI യുടെ കൂടുതൽ കസ്റ്റമർ കെയർ സർവീസ്സുകൾ നൽകുന്ന Sbi യുടെ ഒഫിഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.

Sbi contact website