ഇൻഡസ്ഇൻഡ് ബാങ്കിൽ സീറോ ബാലൻസ് അക്കൗണ്ട് തുറക്കൂ


ഓൺലൈനായി തുറക്കാൻ സാധിക്കുന്ന മികച്ച സീറോ ബാലൻസ് അക്കൗണ്ടുകളിൽ ഒന്നാണ് ഇൻഡസ് ബാങ്കിന്റെ സീറോ ബാലൻസ് അക്കൗണ്ട്. വളരെ എളുപ്പത്തിൽ ഏതൊരാൾക്കും ഒരു മൊബൈൽ ഫോൺ ഉപയോഗിച്ച് അക്കൗണ്ട് തുറക്കാൻ സാധിക്കുന്നതാണ്.

 ആധാർ കാർഡ്, പാൻ കാർഡ്, ഇന്റർനെറ്റ് കണക്ഷൻ ഉള്ള മൊബൈൽ ഫോൺ എന്നിവയാണ് അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ രേഖകൾ. ഇവിടെ കൊടുത്തിട്ടുള്ള ഇൻഡസ് ബാങ്കിന്റെ അക്കൗണ്ട് തുറക്കുന്നതിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക്. അക്കൗണ്ട് തുറക്കുന്ന നടപടികളിലേക്ക് കടക്കാവുന്നതാണ്.

ഫെഡറൽ ബാങ്കിന്റെ സീറോ ബാലൻസ് അക്കൗണ്ട് തുറക്കാൻ അറിയേണ്ടത്

 സീറോ ബാലൻസ് അക്കൗണ്ട് തുറക്കുമ്പോൾ നിങ്ങൾക്ക് വിസ പ്ലാറ്റിനം ഡെബിറ്റ് കാർഡും, വെർച്ചൽ ഡെബിറ്റ് കാർഡും ലഭിക്കുന്നുണ്ട്. പ്രധാനമായും നാല് തരത്തിലാണ് സീറോ ബാലൻസ് അക്കൗണ്ട് ഒരാൾക്ക് തുറക്കാൻ സാധിക്കുന്നത്. വർഷത്തിൽ ആവറേജ് ബാലൻസ് ആയിട്ട് 5000, 10000, 20000 രൂപ യുടെ ഇടപാടുകൾ നടക്കുന്ന രീതിയിലാണ് അക്കൗണ്ട് തുറക്കാൻ സാധിക്കുന്നത്. ബാങ്കിൽ നേരിട്ട് പോയും ഈ അക്കൗണ്ടിൽ നിന്ന് ഇടപാടുകൾ നടത്താൻ സാധിക്കുന്നതാണ്.

 ഇൻഡസ് ബാങ്കിൽ അക്കൗണ്ട് തുറക്കുമ്പോൾ അക്കൗണ്ട് നമ്പർ ആയി ലഭിക്കുന്നത് നമ്മുടെ മൊബൈൽ നമ്പർ തന്നെയാണ്. അതിനാൽ അക്കൗണ്ട് നമ്പർ ഓർമിച്ച് വയ്ക്കുവാൻ വളരെ എളുപ്പമാണ്, അതുപോലെ ഈ അക്കൗണ്ട് ഉപയോഗിച്ച് നമ്മൾ ഇടപാടുകൾ നടത്തുമ്പോൾ റിവാർഡ്സ് പോയിന്റുകൾ ലഭിക്കുന്നുണ്ട് ഇത് നമുക്ക് പണം ആക്കി മാറ്റാൻ സാധിക്കുന്നതാണ്. മാത്രമല്ല 6 ശതമാനം പലിശയും ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് നൽകുന്നുണ്ട്.

 അക്കൗണ്ട് തുറക്കുന്നത് മൊബൈൽ ഫോണിൽ വീഡിയോ kyc ഉപയോഗിച്ചിട്ടാണ്. എന്നാൽ വീഡിയോ kyc ചെയ്യുമ്പോൾ പരാജയപ്പെട്ടാൽ ഒരു വർഷത്തിനുള്ളിൽ അടുത്തുള്ള ഇൻഡസ് ബാങ്ക് ബ്രാഞ്ചിൽ പോയി kyc ചെയ്യാൻ സാധിക്കുന്നതാണ്.

 അക്കൗണ്ട് തുറക്കുന്ന വേളയിൽ ആധാർ കാർഡ് പാൻ കാർഡ് എന്നിവയിലെ പേരിനോ അഡ്രസ്സിനോ വ്യത്യാസമുണ്ടെങ്കിൽ ഓൺലൈൻ ആയിട്ട് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കുന്നതല്ല. എന്നാൽ ഇപ്പോൾ ഇൻഡസ് ബാങ്ക് അക്കൗണ്ട് ഓൺലൈൻ ആയി ഓപ്പൺ ചെയ്യുമ്പോൾ ഇത്തരത്തിൽ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ വീഡിയോ കെവൈസി വഴി ഇത് പരിഹരിക്കുവാനും സാധിക്കുന്നതാണ്.

 നിങ്ങൾ ഒരു മികച്ച സീറോ ബാലൻസ് സേവിങ് ഡിജിറ്റൽ അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഇൻഡസ് ബാങ്കിന്റെ സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങാവുന്നതാണ്. അക്കൗണ്ട് തുറക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Open IndusInd Zero Balance account  അക്കൗണ്ട് തുറക്കുന്നത് എങ്ങനെ എന്ന് കാണുവാൻ താഴെയുള്ള വീഡിയോ കാണുക.