സെപ്റ്റംബര്‍ 30 ന് റിസര്‍വ് ബാങ്ക് 0.50 ശതമാനം പലിശ നിരക്കുയര്‍ത്തിയോടെ റിപ്പോ നിരക്ക് 5.90 ശതമാനമായി. ഇതോടെ വായ്പയെടുത്തരവൊക്കെ പ്രതിസന്ധി ഘട്ടത്തിലാണ്. തുടർച്ചായായി ഇഎംഐ നിരക്കുയരുന്നത് വായ്പയെടുത്തവരെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കും. എന്നാൽ നിക്ഷേപങ്ങള്‍ക്ക് വലിയ തോതില്‍ പലിശ നിരക്കുയരുന്നതിനും റിപ്പോ നിരക്ക് വര്‍ധനവ് കാരണമാകുന്നുണ്ട്.
ബാങ്കുകള്‍ക്ക് പണം ആവശ്യമായി വരുന്ന സമയത്ത് റിസര്‍വ് ബാങ്കില്‍ നിന്നാണ് പണമെടുക്കുന്നത്. ഇതിന് വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. ഇതിനാസലാണ് സാധാരണക്കാരുടെയും കമ്പനികളുടെയും വായ്പ ആവശ്യത്തെ ബാധിക്കുന്നത്. സ്ഥിര നിക്ഷേപം മുതൽ ഓഹരി വിപണി നിക്ഷേപങ്ങളെ വരെ ബാധിക്കുന്നുണ്ട്. ഇതിനാൽ നിക്ഷേപത്തിനിറങ്ങുന്നൊരാൾ ശ്രദ്ധിക്കേണ്ട 5 ഓപ്ഷനുകൾ പരിശോധിക്കാം.
1. സ്ഥിര നിക്ഷേപം
ബാങ്ക് സ്ഥിര നിക്ഷേപം നിരക്കുയരുന്ന കാലത്തെ മികച്ച നിക്ഷേപങ്ങളിലൊന്നാണ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പലിശ നിരക്ക് ഉയര്‍ത്തി തുടങ്ങിയിട്ടുണ്ട്. സുരക്ഷിതമായി സ്ഥിര വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കാം. 2020 മുതല്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് താഴ്ന്നിരിക്കുകയായിരുന്നു. വലിയ തുക നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിക്ഷേപം ലോക് ചെയ്യാതെ കാത്തിരുന്നാല്‍ ഉയര്‍ന്ന പലിശ നിരക്ക് സ്വന്തമാക്കാം.
2.സോവറിന്‍ ബോണ്ട്
2021 ല്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച റീട്ടെയില്‍ ഡയറക്ട് സ്‌കീം വഴി റീട്ടെയില്‍ നിക്ഷേപകര്‍ക്ക് സോവറിന്‍ ബോണ്ടുകളില്‍ നിക്ഷേപിക്കാം. റിട്ടെയില്‍ ഡയറക്ട് ്ഗില്‍ട്ട് അക്കൗണ്ട് വഴി ഓണ്‍ലൈനായി സര്‍ക്കാര്‍ ബോണ്ടുകളില്‍ നിക്ഷേപിക്കാം. ഗില്‍ട്ട് അക്കൗണ്ട് വഴി ട്രഷറി ബില്‍, കേന്ദ്രസര്‍ക്കാര്‍ ബോണ്ട്, സംസ്ഥാന സര്‍ക്കാര്‍ ബോണ്ടുകള്‍, സ്‌റ്റേറ്റ് ഡെവലപ്‌മെന്റ് ലോണ്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ എന്നിവയിലും നിക്ഷേപിക്കാം. അക്കൗണ്ട് ആരംഭിക്കുന്നതിന് യാതൊരു ചാര്‍ജും റിസര്‍വ് ബാങ്ക് ഈടാക്കുന്നില്ല.
3.കോര്‍പ്പറേറ്റ് ബോണ്ട്
സര്‍ക്കാറിനെ പോലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങള്‍ നേടാന്‍ റീട്ടെയില്‍ നിക്ഷേപകരില്‍ നിന്ന് പണ സമാഹരണത്തിനാണ് കടപ്പത്രങ്ങളിറക്കുന്നത്. ബോണ്ട് വിലയും പലിശ നിരക്കും വിപരീത ദിശയിലാണ് ബന്ധപ്പെട്ടിരിക്കുന്നത്. കേന്ദ്ര ബാങ്ക് പലിശ നിരക്കുയര്‍ത്തുമ്പോലള്‍ ബോണ്ടിന്റെ പലിശ നിരക്ക് കുറയുകയാണ്. നിലവിലെ ബോണ്ടിന്റെ ആദായം കുറയുമ്പോള്‍ പുതുതായി വിപണിയിലെത്തുന്ന ബോണ്ടിന് ഉയര്‍ന്ന പലിശ ലഭിക്കും.
പലിശ നിരക്കുയരുന്ന കാലത്ത് വലിയ ബാധ്യതയില്ലാതെ പണസമഹാരണത്തിനുള്ള വഴിയാണ് കമ്പനിക്ക് ബോണ്ടുകള്‍. സർക്കാർ ബോണ്ടിനേക്കാളും സ്ഥിര നിക്ഷേപങ്ങളേക്കാളും പലിശ കോർപ്പറേറ്റ് ബോണ്ടിൽ നിന്ന് ലഭിക്കും. എന്നാല്‍ റേറ്റിംഗ് ഏജന്‍സികളുടെ റേറ്റിംഗ് പരിശോധിച്ച് മാത്രമെ കമ്പനികളുടെ കടപത്രത്തിൽ നിക്ഷേപിക്കാൻ പാടുള്ളൂ,
4.സ്വർണം
നല്ല ആദായവും സുരക്ഷിതത്വവും നോക്കുന്നവര്‍ക്ക് പറ്റിയ നിക്ഷേപമാണ് സ്വര്‍ണം.സ്വര്‍ണത്തിന്റെ കുറഞ്ഞു നില്‍ക്കുന്നത് വാങ്ങാന്‍ നല്ല അവസരമാണ്. സ്വര്‍ണത്തിന് പലിശ നിരക്ക് ലഭിക്കുന്നില്ലാത്തതിനാല്‍ പലിശ നിരക്കുയരുന്ന സമയത്ത് വില സമ്മർദ്ദത്തിലാകുന്നത് കാണാം. ഇതിനാൽ പലിശ നിരക്ക് കുറയുമ്പോള്‍ ആദ്യം നേട്ടം തരുന്നതും സ്വർണമാണ്. ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമാണ്.
5.ഇക്വിറ്റി
പലിശ നിരക്കുയരുമ്പോള്‍ ബാങ്കുകള്‍ വായ്പ നിരക്കുയര്‍ത്തുന്നത് ബിസിനസുകള്‍ക്കുള്ള മൂലധന ചെലവുകളെ ഉയർത്തും. മൂലധന ചെലവ് ഉയരുന്നത് കമ്പനികളെ താഴെ തട്ട് മുതൽക്കെ ബാധിക്കും. ഇത് ആദായം കുറയ്ക്കുകയും ഓഹരികള്‍ ആകര്‍ഷകമല്ലാതവുകയും ചെയ്യാം. കടബാധ്യതയുള്ള കമ്പനികളിൽ ചെലവ് ഉയരുകയും വളർച്ചയെ ബാധിക്കുകയും ചെയ്യാം. വ്യവസായങ്ങൾ, ഇൻഫ്രാസ്ട്രക്ചർ, റിയൽ എസ്റ്റേറ്റ് എന്നി ചെലവ് ഉയർന്ന മൂലധന ചെലവ് ആവശ്യമായി വരുന്ന മേഖലകളിൽ പലിശ നിരക്ക് വർധനവ് ബാധിക്കും.