ഇനി എസ്ബിഐ ബാങ്കിങ് സേവനങ്ങൾ വാട്ട്സ്ആപ്പിലും

ഈ സേവനം വന്നതോടെ ഇനി ഉപയോക്താക്കൾക്ക് ബാങ്കിലോ ATM ലോ പോകാതെ തന്നെ ചില ബാങ്കിം​ഗ് സേവനങ്ങൾ ലഭിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) വാട്സ്ആപ്പ് ബാങ്കിം​ഗ് സേവനങ്ങൾ തുടങ്ങി. ഉപയോക്താക്കൾക്ക് ബാങ്കിം​ഗ് ഇടപാടുകൾ കൂടുതൽ ലളിതമാക്കുന്നതിനായാണ് SBI വാട്സ്ആപ്പ് ബാങ്കിം​ഗ് സേവനങ്ങൾ തുടങ്ങിയത്. ഈ സേവനം വന്നതോടെ ഇനി ഉപയോക്താക്കൾക്ക് ബാങ്കിലോ എടിഎമ്മിലോ പോകാതെ തന്നെ ചില ബാങ്കിം​ഗ് സേവനങ്ങൾ ലഭിക്കും.  

 അക്കൗണ്ട് ബാലൻസ് പരിശോധിക്കാനും മിനി സ്റ്റേറ്റ്മെന്റ്  നോക്കാനുമൊക്കെ സാധിക്കും.

SBI വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനം എങ്ങനെ ഉപയോഗിക്കാം? 

SBI വാട്സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾക്കായി ഉപഭോക്താക്കൾ ആദ്യം രജിസ്റ്റർ ചെയ്യണം. 7208933148 എന്ന നമ്പറിലേക്ക് WAREG എന്ന് ടൈപ്പ് ചെയ്ത് ഒപ്പം അക്കൗണ്ട് നമ്പർ കൂടി ടൈപ്പ് ചെയ്ത് ഒരു SMS അയയ്‌ക്കണം. എസ്‌ബിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഫോൺ നമ്പരിൽ നിന്ന് മാത്രമെ എസ്എംഎസ് അയയ്ക്കാൻ പാടുള്ളൂ. അതിനായി ഒരു SMS പ്ലാൻ നിങ്ങളുടെ ബാങ്കുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുക 

രജിസ്റ്റർ ചെയ്ത് കഴിയുമ്പോൾ SBI യുടെ 90226 90226 എന്ന നമ്പറിൽ നിന്ന് നിങ്ങളുടെ വാട്ട്‌സ്ആപ്പിലേക്ക് ഒരു സന്ദേശം ലഭിക്കും. "പ്രിയ ഉപഭോക്താവേ, നിങ്ങൾ SBI വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾക്കായി വിജയകരമായി രജിസ്റ്റർ ചെയ്തു" എന്നായിരിക്കും സന്ദേശം വരിക. തുടർന്ന് നിങ്ങൾ 90226 90226 ഈ നമ്പർ സേവ് ചെയ്യുക. 

ഈ നമ്പറിലേക്ക് "Hi SBI" എന്ന് വാട്ട്സ് ആപ്പിൽ മെസേജ് അയയ്‌ക്കുക. അല്ലെങ്കിൽ നിങ്ങൾക്ക് നേരത്തെ ഈ നമ്പറിൽ നിന്നും ലഭിച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തിന് മറുപടി നൽകുക. അപ്പോൾ പ്രിയ ഉപഭോക്താവേ, SBI വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങളിലേക്ക് സ്വാഗതം! എന്നൊരു സന്ദേശം നിങ്ങൾക്ക് തിരികെ ലഭിക്കും.

രണ്ട് ഓപ്ഷനുകളായിരിക്കും നിങ്ങൾക്ക് കാണാൻ കഴിയുക. അതിൽ നിങ്ങൾക്ക് ആവശ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കുക.

അക്കൗണ്ട് ബാലൻസ്

മിനി സ്റ്റേറ്റ്മെന്റ് 

ഇതിലൂടെ ആവശ്യമുള്ളപ്പോൾ ബാലൻസ് പരിശോധിക്കുകയും ഇടപാടുകളുടെ മിനി സ്റ്റേറ്റ്മെൻറ് എടുക്കുകയും ചെയ്യാം. അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതിനോ നിങ്ങളുടെ അവസാന അഞ്ച് ഇടപാടുകളുടെ മിനി സ്റ്റേറ്റ്‌മെന്റ് നേടുന്നതിനോ ആവശ്യമായ ഓപ്ഷനുകൾ (1 അല്ലെങ്കിൽ 2) തിരഞ്ഞെടുക്കുക. ഉപഭോക്താക്കൾക്ക് SBI വാട്ട്‌സ്ആപ്പ് ബാങ്കിംഗിൽ നിന്ന് ഡീ-രജിസ്റ്റർ ചെയ്യണമെങ്കിൽ ഓപ്ഷൻ 3 തിരഞ്ഞെടുക്കാനും കഴിയും.

വാട്സ്ആപ്പ് ബാങ്കിങ് ആക്ടിവേഷൻ ചെയ്യാൻ കഴിയുന്നില്ലേ?

ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിൽ നിന്നുമാണ് നിങ്ങൾ SMS ചെയ്തതെന്ന് ഉറപ്പുവരുത്തുക. SMS അയക്കുവാൻ നിങ്ങളുടെ മൊബൈൽ നമ്പറിൽ ആവശ്യമായ ബാലൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തുക അല്ലെങ്കിൽ ഒരു SMS പ്ലാൻ ആക്റ്റീവ് ചെയ്യുക. സിം നമ്പർ പോർട്ട്‌ ചെയ്തിട്ടുള്ളവർക്ക് SMS പോകുവാൻ ചിലപ്പോൾ 6 മാസം വരെ കഴിഞ്ഞെന്നും വരാം. മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്തിട്ടും നിങ്ങൾക്ക് ആക്റ്റീവ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ ഫോണിൽ നിന്നും SMS പോകുന്നുണ്ടോ എന്ന് പരിശോധിക്കുക. SMS പോകുന്നില്ലെങ്കിൽ ഫോൺ സെറ്റിങ്, SMS സെറ്റിംഗ്സ്, സിം കാർഡ് സെറ്റിങ് എന്നിവ പരിശോധിക്കുക.

വിദേശത്ത് ഉള്ളവർക്ക് വാട്സ്ആപ്പ് സേവനങ്ങൾ കൃത്യമായി ലഭിക്കണമെന്നില്ല. സാധാരണ സേവിങ് അക്കൗണ്ട് തുടങ്ങിയവർക്കാണ് വാട്സ്ആപ്പ് സേവനങ്ങൾ SBI നൽകുന്നതെങ്കിലും കൂടുതൽ സേവനങ്ങൾ വരും കാലങ്ങളിൽ SBI ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

വാട്സ്ആപ്പ് ബാങ്കിങ് എങ്ങനെ രജിസ്റ്റർ ചെയ്യാമെന്ന് താഴെ കാണുന്ന വീഡിയോയിലൂടെ നിങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാം