Sbi യുടെ മെസ്സേജ് എന്ന് പേരിൽ പണം തട്ടുന്ന പരിപാടി

Sbi ഇത്തരത്തിൽ ഒരു മെസ്സേജും ഉപഭോക്താക്കൾക്ക് അയച്ചിട്ടില്ല എന്നാണ് പറയുന്നത്!



സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു. എസ്ബിഐ അക്കൗണ്ട് ഉടമകളോട് അവരുടെ പാൻ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന വ്യാജ സന്ദേശമാണ് പ്രചരിക്കുന്നത്. എസ്ബിഐയുടെ ഉപഭോക്താക്കൾ വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിവരങ്ങളോ കൈമാറരുത് എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം അറിയിച്ചു.

എസ്ബിഐ അക്കൗണ്ട് ഉടമകളുടെ ഫോൺ നമ്പറിലേക്ക് "പ്രിയ ഉപഭോക്താവേ, നിങ്ങളുടെ എസ്ബിഐ യോനോ അക്കൗണ്ട് ഇന്ന് അവസാനിച്ചു, നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുക. അതിനായി ഈ നമ്പറിൽ ഇപ്പോൾ ബന്ധപ്പെടുക" എന്ന സന്ദേശം വന്നേക്കാം. എന്നാൽ ഉപഭോക്താക്കളോട് എസ്ബിഐ ഇത്തരത്തിലുള്ള ഒരു വിവരങ്ങളും നല്കാൻ ആവശ്യപ്പെട്ടില്ല. ഇത് വ്യാജ സന്ദേശമാണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം പറയുന്നു.


അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടാതിരിക്കാൻ ഉപഭോക്താക്കൾ വിവരങ്ങൾ നല്കാൻ തയ്യാറായേക്കും. ഭാവിയിൽ ഇതുമൂലം പണ തട്ടിപ്പ് പോലുള്ള കാര്യങ്ങൾ ഉണ്ടായേക്കാം ഇതിനാലാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നത്. ഉപഭോക്താക്കളോട് അവരുടെ സ്വകാര്യ വിവരങ്ങൾ അല്ലെങ്കിൽ ബാങ്കിംഗ് വിശദാംശങ്ങൾ പങ്കിടാൻ ആവശ്യപ്പെടുന്ന ഇമെയിലുകൾ/എസ്എംഎസുകൾ എന്നിവയോട് ഒരിക്കലും പ്രതികരിക്കരുതെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. കൂടാതെ,ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്ന ഉപഭോക്താക്കൾ phishing@sbi.co.in എന്ന വിലാസത്തിലേക്ക് ഇത്തരം വ്യാജ സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്യാമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പറഞ്ഞു.