സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതിയിൽ എല്ലാവരും ചേരുക 4ലക്ഷം കിട്ടും

സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതികൾ സാധാരണക്കാരന്റെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ നിരവധിയാണ്. എന്നാൽ ഇവിടെ ആരും അത് പറയാറില്ല.

    
ഒരു വർഷത്തിൽ നിങ്ങൾ വെറും 450 രൂപ മുടക്കാൻ തയ്യാറായാൽ 4 ലക്ഷം രൂപയുടെ ഇൻഷുറൻസ് 55 വയസ്സുവരെ ലഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതികളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. സത്യത്തിൽ നമുക്ക് ഒരു ടുവീലർ അല്ലെങ്കിൽ കാറോ ഏതെങ്കിലും വാഹനം ഉണ്ടെങ്കിൽ തീർച്ചയായും ഒരു മിനിമം 1000 രൂപ മുതൽ പതിനായിരം വരെ എല്ലാവർഷവും നമ്മൾ ഇൻഷുറൻസ് തുകയായി അടയ്ക്കുന്നവരായിരിക്കും. മിക്കവാറും വാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന അപകടത്തേക്കാളും പോലിസ് പരിശോധനയിൽ നിന്നും രക്ഷപ്പെടുവാൻ ആയിരിക്കും വാഹനങ്ങൾക്ക് ഇൻഷുറൻസ് എടുക്കുന്നത്. എന്നാൽ എന്തെങ്കിലും അപകടം ഉണ്ടാകുമ്പോൾ ആയിരിക്കും മനസ്സിലാകുന്നത് ഇൻഷുറൻസ് എടുത്തത് കൊണ്ട് നമുക്ക് എത്രയധികം ഗുണമാണ് നമുക്ക് ഉണ്ടായത് എന്ന്.

 അതുപോലെ തന്നെ നമ്മുടെ ജീവനും ആരോഗ്യത്തിനുമായി ഇൻഷുറൻസ് എടുക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ വളരെ സാധാരണക്കാരായ ദിവസ സമ്പളത്തിൽ ജോലിചെയ്യുന്ന അധികം പേരും ഇൻഷുറൻസ് എടുക്കാറില്ല. അതിന് കാരണം ഇൻഷുറൻസ് കമ്പനികളുടെ വളരെ ഉയർന്ന പ്രീമിയം തുക അടയ്ക്കാൻ നിവർത്തി ഇല്ലാത്തതുകൊണ്ട് ആയിരിക്കും. എന്നാൽ നമ്മുടെ ജീവന് ആപത്ത് സംഭവിക്കുമ്പോൾ നമ്മെളെ ആശ്രയിച്ചു ജീവിക്കുന്ന നമ്മുടെ വീട്ടുകാർ ആയിരിക്കും ഏറ്റവും കൂടുതൽഅതുമൂലം 1സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇത്തരക്കാരായ സാധാരണ ജനങ്ങൾക്ക് വേണ്ടി കേന്ദ്ര സർക്കാർ കൊണ്ടുവന്ന രണ്ട് സർക്കാർ ഇൻഷുറൻസ് പദ്ധതികളാണ്

 1.പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന.(PMJJBY)

2. പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന (PMSBY)

ഈ രണ്ട് ഇൻഷുറൻസ് പദ്ധതിക്കുമായി ഒരു വർഷം നമ്മൾ ചെലവാക്കേണ്ട തുക വെറും 450 രൂപ മാത്രമാണ്. എന്നാൽ നമുക്ക് മരണം സംഭവിച്ചാൽ നമ്മുടെ വീട്ടുകാർക്ക് അല്ലെങ്കിൽ ആശ്രിതർക്ക് ലഭിക്കുന്നത് 4 ലക്ഷം രൂപയാണ്. 18 വയസ്സ് പൂർത്തീയായാ ഏതൊരു ഇന്ത്യക്കാരനും ഈ പദ്ധതികളിൽ ചേരുവാൻ ആരുടെയും സഹായം ആവശ്യമില്ലാതെ സാധിക്കുന്നതാണ്. ഇൻഷുറൻസ് ഏജന്റുമാരോ കമ്പനികളോ ഒന്നും ഇതിന്റെ ഭാഗമാകുന്നില്ല എന്നുള്ളതുകൊണ്ടും സർക്കാർ പദ്ധതിയായതുകൊണ്ടുമാണ് വർഷത്തിൽ ഇത്രയും ചെറിയ തുക മാത്രമേ നമുക്ക് ഇതിനായി ചെലവ് വരുന്നുള്ളു എന്നുള്ളത്. ഏതെങ്കിലും ബാങ്കിൽ സേവിങ് അക്കൗണ്ട് ഉണ്ടെങ്കിലോ പോസ്റ്റ്‌ ഓഫീസിൽ പോയോ നമുക്ക് ഈ പദ്ധതികളിൽ ചേരാവുന്നതാണ്. അതുകൊണ്ട് നിർബന്ധമായും ഈ പദ്ധതിയിൽ ചേരേണ്ടത് നമ്മുടെ ആവശ്യമായി കരുതുക. മാത്രമല്ല ഇതിന് ഏജന്റുകളോ കമ്മീഷനോ ഇല്ലാത്തതുകൊണ്ടും കേന്ദ്ര സർക്കാർ പദ്ധതി ആയതുകൊണ്ട് ആരും തന്നെ സാധാരണക്കാരെ ഈ പദ്ധതി അറിയിക്കുന്നില്ല അതിനാൽ നമ്മുടെ കുടുംബത്തിന് ലഭിക്കേണ്ട ഒരു സുരക്ഷ ആയിരിക്കും കിട്ടാതെ പോകുന്നത്.

(PMJJBY),(PMSBY) ഈ രണ്ട് പദ്ധതികളിലും നമുക്ക് ഒരുമിച്ചു ചേർന്നാൽ ഒരു ലൈഫ് ഇൻഷുറൻസ് പോളിസിയും ഒരു ഹെൽത് ഇൻഷുറൻസ് പോളിസിയും എടുത്തതിനു തുല്യമായിട്ടുള്ള ഒരു term പോളിസി എന്ന് കൂടെ പറയാം കാരണം ഈ പദ്ധതിയിൽ ചേർന്ന് 45 ദിവസം കഴിഞ്ഞ് അപകടം സംഭവിച്ചാൽ പോലും അനൂകൂല്യം നമ്മുടെ വീട്ടുകാർക്ക് ലഭിക്കുന്നു എന്നുള്ളതും മെഡിക്കൽ ചെക്കപ്പുകൾ ഒന്നും നടത്താതെയാണ് ഇതിൽ ചേർക്കുന്നത് എന്നുള്ളതും ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്.

പദ്ധതികളിൽ ചേരെണ്ടത് എങ്ങനെ?

എങ്ങനെ ഈ പദ്ധതികളിൽ ചേരാം എന്ന് പലർക്കും അറിയില്ല അതുപോലെ ഇൻഷുറൻസ് ഏജന്റുമാർക്ക് കമ്മീഷൻ കിട്ടാത്തതുകൊണ്ട് ഇവയെ പ്രോത്സാഹിപ്പിക്കാത്തതും കാരണം നമ്മൾ സ്വന്തമായി തന്നെ ഈ പദ്ധതികളിൽ ചേരണം എന്നുള്ളതുകൊണ്ട് പലർക്കും ഇത് ഒരു പ്രയാസമായി കാണുന്നു. എന്നാൽ ഓൺലൈൻ ആയിട്ട് വളരെ എളുപ്പത്തിൽ നമ്മുടെ മൊബൈൽ ഫോണിലൂടെ സാധ്യമാണ്. ഏതെങ്കിലും ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് ബാങ്കിന്റെ നെറ്റ്ബാങ്കിങ് മുഖേന നമ്മുടെ വിവരങ്ങളും നോമിനി വിവരങ്ങളും ടൈപ്പ് ചെയ്ത് ഇതിൽ ചേരാൻ സാധിക്കും മാത്രമല്ല ഒരു തവണ അംഗമായാൽ ഓട്ടോ ഡെബിറ്റ് സംവിധാനത്തിലൂടെ എല്ലാവർഷവും ഈ പോളിസികൾ നമ്മൾ അറിയാതെ തന്നെ പുതുക്കികൊണ്ട് ഇരിക്കുകയും ചെയ്യും. വർഷത്തിൽ 450 രൂപ നമ്മുടെ അക്കൗണ്ടിൽ ഉണ്ടായിരിക്കണം എന്ന് മാത്രമാണ് ഉള്ളത്. ഒരാൾക്ക് ഒന്നിലധികം സേവിങ് അക്കൗണ്ട് ഉണ്ടെങ്കിലും ഒന്നിലധികം ബാങ്കിൽ ചേരാൻ സാധിക്കില്ല. അതായത് ഒരാൾക്കു പരമാവധി 4 ലക്ഷത്തിന് മാത്രമേ അർഹതയോള്ളൂ.