12 രൂപയിൽ എല്ലാവർക്കും ഇൻഷുറൻസ്; പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന പദ്ധതിയിൽ എങ്ങനെ അപേക്ഷിക്കാം

18 വയസ്സ് മുതൽ 70 വയസ്സ് വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അതിന് പുറമെ, ഭാഗിക അംഗവൈകല്യത്തിനു ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും.

രാജ്യത്തെ 18 മുതൽ 70 വയസുവരെയുള്ളവർക്ക് ലഭ്യമാകുന്ന വ്യക്തിഗത ഇൻഷുറൻസ് പോളിസിയാണ് പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജന. എസ് ബി വൈ ഇന്ഷുറന്സ് മേഖലയിൽ വരുന്ന ഒരു സാമൂഹ്യ സുരക്ഷപദ്ധതിയാണിത്. 

സാധാരണക്കാരേയും ഡ്രൈവർമാരേയും സെക്യൂരിറ്റി ഗാർഡ്മാരേയും അടക്കം അപകടം പതിയിരിക്കുന്ന തരത്തിലുള്ള തൊഴിലുകൾ ചെയ്യുന്നവരെയാണ് പദ്ധതികൂടുതൽ പ്രയോജനം ചെയ്യുന്നതെങ്കിലും .ഇതിൽ അംഗമായ ഏതോരു വ്യക്തിക്ക് എന്തേലും അപകടം മൂലം മരണം സംഭവിക്കുകയോ അല്ലേൽ അംഗവൈകല്യം ഉണ്ടാവുകയോ ചെയ്താൽ കുടുംബത്തിനു രണ്ടു ലക്ഷം രൂപ ലഭിക്കും.

പദ്ധതിയിൽ അംഗമാകുന്നതിന് വെറും 12 രൂപ മാത്രമാണ് പ്രതിവർഷം ഒരാൾ അടക്കേണ്ടി വരുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

പദ്ധതിയുടെ സവിശേഷതകൾ

18 വയസ്സ് മുതൽ 70 വയസ്സ് വരെ ഇൻഷുറൻസ് പരിരക്ഷ.

സ്വാഭാവിക മരണത്തിന് ഇൻഷുറന്സ് പരിരക്ഷ ഉണ്ടായിരിക്കുന്നതല്ല.

അപകട മരണത്തിനും പൂർണ്ണ അംഗവൈകല്യത്തിനും രണ്ട് ലക്ഷം രൂപ വരെ പരിരക്ഷ.

ഭാഗിക അംഗവൈകല്യത്തിനു ഒരു ലക്ഷം രൂപ വരെ പരിരക്ഷ

12 രൂപ വാർഷിക പ്രീമിയം.

ഒരു വർഷത്തേക്ക് രണ്ട് ലക്ഷത്തിൻറെ ഇൻഷുറൻസ്  പരിരക്ഷ.

പദ്ധതിയുടെ മാനദണ്ഡം

സേവിങ്ങ് ബാങ്ക് അക്കൗണ്ട് ഉള്ളവർക്കും ഓട്ടോ ഡബിറ്റ് സൗകര്യത്തിന് സമ്മതം നൽകിയവർക്കും മാത്രമേ ഈ പോളിസി വാങ്ങാൻ കഴിയൂ. എല്ലാ വർഷവും മെയ് 31നകം പോളിസി വാങ്ങണം. ഓട്ടോ ഡെബിറ്റ് സൗകര്യമുള്ള സെവിങ്ങ്സ് നിന്ന് പണം ഇൻഷുറൻസ് പ്രീമിയത്തിലേക്ക് പിടിക്കും.

അപകട ആനുകൂല്യങ്ങൾ

ഇൻഷുറൻസുള്ള വ്യക്തി അപകടത്തിൽ മരിച്ചാൽ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപയാണ് ലഭിക്കുക. അപകടത്തിൽ കണ്ണുകൾ, കൈകാലുകൾ എന്നിവ നഷ്ടപെട്ടാലും 2 ലക്ഷം രൂപ ലഭിക്കും. ഒരു കണ്ണിനും കൈകാലുകൾക്ക് ഭാഗികമായ നഷ്ടമോ സംഭവിച്ചാൽ ഒരു ലക്ഷം രൂപയും ലഭിക്കും.

എങ്ങിനെ അപേക്ഷിക്കാം

പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജന വരിക്കാരാകുന്നതിന് ബാങ്കിനേയോ ഇൻഷുറൻസ് കമ്പനിയെയോ സമീപിക്കാം. പ്രധാന ബാങ്കുകൾ എല്ലാം ഇന്റർനെറ്റ് ബാങ്കിങ് വഴി പോളിസി എടുക്കാൻ വരിക്കാരെ അനുവദിക്കും. അതിന് പുറമെ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വഴി ബാങ്കുകളടേയും ഇൻഷുറൻസ് കമ്പനികളുടേയും ടോൾ ഫ്രീ നമ്പറുകളിലേക്ക് സന്ദേശം അയയ്ക്കാനും കഴിയും.

ഓൺലൈനായി എങ്ങിനെ അപേക്ഷിക്കാം

ഒന്നാം ഘട്ടം - ഇന്റർനെറ്റ് ബാങ്കിങ്ങ് അക്കൗണ്ട് ലോഗ് ഇൻ ചെയ്യുക

ഘട്ടം രണ്ട് - ഇൻഷുറൻസ് ക്ലിക്ക് ചെയ്യുക

ഘട്ടം മൂന്ന് - പ്രീമിയം തുക അടയ്‌ക്കുന്നതിന് ഉപയോഗിക്കേണ്ട അക്കൗണ്ട് കണ്ടെത്തുക.

ഘട്ടം നാല് - വിശദവിവരങ്ങൾ പരിശോധിക്കുക കൺഫേം ചെയ്യുക.

SMS വഴി എങ്ങിനെ പോളിസിക്ക് അപേക്ഷിക്കാം

ഘട്ടം ഒന്ന് - ഔദ്യോഗികമായ രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോണിൽ നിന്നും ബാങ്കിന്റെ ടോൾ ഫ്രീ നമ്പറിലേക്ക് സന്ദേശം അയക്കുന്നതിലൂടെ രജിസ്ട്രേഷൻ നടത്താൻ സാധിക്കും.

ഘട്ടം 2 - മറുപടി സന്ദേശമായി PMSBY Y എന്ന് എസ്എംഎസ് അയക്കുക.

ഘട്ടം 3 - റസിപ്റ്റ് അംഗീകരിച്ചുവെന്ന സന്ദേശം ലഭിക്കും.

ഘട്ടം 4 - സെവിങ്ങ്സ് അക്കൗണ്ടിൽ നിന്നുള്ള വിവരങ്ങൾ ബാങ്ക് പിന്നീട് ഇൻഷുറൻസ് കമ്പനിക്ക് നൽകും

പദ്ധതിയുടെ ഭാഗമായ ബാങ്കുകൾ

Axis Bank

Bank of India

Bank of Maharashtra

Bharatiya Mahila Bank

Canara Bank

Central Bank

Corporation Bank

Dena ബാങ്ക്

Federal Bank

HDFC Bank

ICICI Bank

IDBI ബാങ്ക്

IndusInd Bank

Kerala Gramin Bank

Kotak Bank

Oriental Bank of കോമേഴ്‌സ്

Punjab and Sind Bank

Punjab National Bank

South Indian Bank

State Bank of Hyderabad

State Bank of India

State Bank of Travancore

Syndicate Bank

UCO Bank

Union Bank of IndiaU

nited Bank of India