എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ; അറിയാം പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജനയെക്കുറിച്ച്

ഒരു വർഷത്തേക്ക് വീണ്ടും പുതുക്കാവുന്ന നോൺ ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിംഗ്, ഗ്രൂപ്പ് ടേം ഇൻഷുറൻസ് പ്ലാനാണ് പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജന. 

2021 മെയ് മാസം വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 30 ശതമാനം ആളുകൾക്ക് മാത്രമേ ഏതെങ്കിലും തരത്തിലുള്ള ഇൻഷുറൻസ് സ്കീമുകൾ ഉള്ളൂ. സർക്കാർ പിന്തുണയുള്ള ഈ പദ്ധതിയിലൂടെ ഇൻഷുറൻസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.

ഈ പദ്ധതിക്ക് കീഴിലുള്ള ഇൻഷുറൻസ് പരിരക്ഷ സ്കീമിൽ ചേരുന്നതിനു വേണ്ടി ഇൻഷ്വർ ചെയ്യപ്പെടുന്ന അംഗത്തിന്റെ‌ ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രീമിയം കുറച്ചിട്ടുള്ള തീയതി മുതൽ ആരംഭിക്കുന്നതാണ്.

പദ്ധതി പ്രധാന സവിശേഷതകൾ

ചുരുങ്ങിയ ചെലവിൽ പരിരക്ഷ നൽകുന്നു

തത്സമയ പ്രൊസസ്സിംഗ്: വൈദ്യപരിശോധനയുടെ ആവശ്യമില്ല

എളുപ്പത്തിൽ ചേരാൻ സാധിക്കുന്നു: ലളിതമായ ഒരു പ്രൊപ്പോസൽ ഫോറത്തിന്റെി അടിസ്ഥാനത്തിൽ  അംഗമായി ചേർക്കുന്നു അല്ലെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നെറ്റ്ബാങ്കിങ് മുഖേന ഓൺലൈൻ വഴി സാധ്യമാണ്.

പദ്ധതിയുടെ പ്രയോജനങ്ങൾ

സെക്യൂരിറ്റി - ആകസ്മികമായ മരണം, അപകടം അടക്കമുള്ള സാഹചര്യങ്ങളിൽ പരിരക്ഷ നൽകുന്നു.

സിംപ്ലിസിറ്റി - വൈദ്യ പരിശോധന കൂടാതെ ലളിതവും സുഗമവുമായ പ്രവേശന പ്രക്രിയ

അഫോർഡബിലിറ്റി - എല്ലാ പ്രായത്തിലുള്ളവർക്കും വളരെ കുറഞ്ഞ പ്രീമിയം

പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജന പദ്ധതിയിൽ അംഗമായി ചേരാൻ സാധിക്കുന്ന ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സും പരമാവധി പ്രായമെന്നത് 50 വയസ്സുമാണ്.

55 വയസ്സാണ് കാലാവധി അവസാനിക്കുന്നതിനുള്ള പരമാവധി പ്രായം

പോളിസി കാലാവധി ഓരോ വർഷവും പുതുക്കാവുന്നത്

ഉറപ്പു നൽകപ്പെടുന്ന തുക 2,00,000 രൂപ

430 രൂപയാണ് പ്രീമിയം തുക. സർവ്വീസ് ടാക്സ് ഒഴികെയും പങ്കെടുക്കുന്ന ബാങ്കുകൾ നടത്തിപ്പു ചാർജ്ജായി ഈടാക്കുന്ന രൂ. 41 ഉൾപ്പെടെയുമാണ് ഈ തുക ഈടാക്കുന്നത്.

വെയ്റ്റിങ് പീരിയഡ് - പദ്ധതിയിൽ ചേർന്ന തീയതി മുതൽ 45 ദിവസമാണ് പദ്ധതിയുടെ വെയ്റ്റിങ്ങ് പീരിയഡ്.

പദ്ധതിയുടെ ആനുകൂല്യങ്ങൾ

പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജന പദ്ധതിയുടെ മരണ ആനുകൂല്യങ്ങൾ ഇങ്ങനെ, പദ്ധതിയുടെ പരിരക്ഷാ കാലാവധിയിൽ ഇൻഷ്വർ ചെയ്യപ്പെട്ട അംഗത്തിന്റെ മരണം സംഭവിക്കുന്നപക്ഷം ഉറപ്പു നൽകപ്പെട്ടിട്ടുള്ള തുക നൽകുന്നതാണ്.

അതേസമയം, ഒരു അംഗം വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ പല ഇൻഷുറൻസ് കമ്പനികളിൽ നിന്നും ഇൻഷുറൻസ് എടുത്തിരുന്നാലും പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജനയ്ക്കു കീഴിൽ ലഭിക്കുന്ന മരണ ആനുകൂല്യം 2,00,000 രൂപയിൽ കവിയുകയില്ല.

ഇത്തരം സാഹചര്യങ്ങളിൽ ആദ്യത്തെ ക്ലെയിം അപേക്ഷ (അംഗമായി ചേർന്ന തീയതിയുടെ അടിസ്ഥാനത്തിൽ) പരിഗണിക്കപ്പെടുന്നതും മറ്റു പരിരക്ഷകളുടെ പ്രീമിയം പിടിച്ചെടുക്കപ്പെടുന്നതുമാണ്.അതേസമയം, കാലാവധി അവസാനിക്കുമ്പോഴോ/ സറണ്ടർ ചെയ്യാനോ ലഭ്യമല്ല.

പദ്ധതിയിൽ എങ്ങനെ അംഗമാകാം

ഇൻഷുറൻസ് പരിരക്ഷ ആരംഭിക്കുന്ന തീയതി ഇൻഷ്വർ ചെയ്യപ്പെട്ട അംഗത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും സ്കീമിൽ ചേരുന്നതിനു വേണ്ടി പ്രീമിയം കിഴിക്കപ്പെടുന്ന തീയതി ആയിരിക്കും. ഇൻഷുറൻസ് പരിരക്ഷ അടുത്ത വർഷം 31 മെയ് വരെ ആയിരിക്കും ലഭിക്കുക. അതിനു ശേഷം ഓരോ വർഷവും ജൂൺ 1 തീയതി ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രീമിയം കിഴിക്കുന്നതിലൂടെ പരിരക്ഷ പുതുക്കപ്പെടുന്നതാണ്. ഈ പ്രീമിയം സമയാ സമയങ്ങളിൽ ഗവണ്മെന്റ് നിർവ്വചിക്കുന്ന രീതിയിലുള്ള മാറ്റത്തിനു വിധേയമാണ്.

ഏതെങ്കിലും അംഗങ്ങൾ ജൂണിനു ശേഷം സ്കീമിൽ ചേരാൻ ആഗ്രഹിക്കുകയാണെങ്കിൽ മുഴുവൻ വർഷത്തെ പ്രീമിയം തുക അടയ്ക്കുകയും സ്കീമിൽ നിർവ്വചിച്ചിട്ടുള്ള നിയമങ്ങൾ അനുസരിച്ചുള്ള സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്യേണ്ടതാണ്. അംഗമായി ചേരുന്നതിനുള്ള നിബന്ധനകൾ സമയാ സമയങ്ങളിൽ ഗവൺമെന്റ് നിർവ്വചിക്കുന്ന രീതിയിൽ മാറ്റത്തിനു വിധേയമാണ്.

ഒഴിവാക്കപ്പെട്ടിട്ടുള്ള കാര്യങ്ങൾ

സ്കീമിൽ ചേരുന്ന പുതിയ അംഗങ്ങൾക്ക്, സ്കീമിൽ ചേരുന്ന തീയതി മുതൽ ആദ്യത്തെ 45 ദിവസ കാലത്ത് (ലീൻ കാലയളവ്) റിസ്ക് പരിരക്ഷ ലഭിക്കുന്നതല്ല, കൂടാതെ ലീൻ കാലയളവിൽ മരണം സംഭവിച്ചാൽ (ഒരു അത്യാഹിതത്തിലൊഴികെ), ക്ലെയിം ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

നികുതി ഇളവുകൾ

ഇന്ത്യയിൽ പ്രാബല്യത്തിലുള്ള ആദായ നികുതി നിയമങ്ങൾ അനുസരിച്ചുള്ള നികുതി ഇളവുകൾ/ഒഴിവാക്കലുകൾ ലഭിക്കുന്നതാണ്. അവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്.