ദീർഘകാല നിക്ഷേപ ലക്ഷ്യമുള്ളവരാണ് പൊതുവെ ഡിവിഡന്റ് ഓഹരികൾ തിരഞ്ഞെടുക്കുന്നത്. കമ്പനിയുടെ അടിസ്ഥാന കാര്യങ്ങളോടൊപ്പം നിക്ഷേപകർ പരിഗണിക്കേണ്ട പ്രധാന ഘടകങ്ങളിലൊന്നാണ് ഡിവിഡന്റ് യീൽഡ്. നിക്ഷേപകർ ഓഹരികളിൽ നിന്ന് ലാഭ വിഹിതമായി എത്ര രൂപ സമ്പാദിക്കുന്നു എന്നതിന്റെ സൂചകമാണിത്. വർഷത്തിൽ ലഭിക്കുന്ന ആകെ ലാഭ വിഹിതത്തെ ഓഹരി വില കൊണ്ട് ഹരിച്ചാണ് ഡിവിഡന്റ് യീൽഡ് കണക്കാക്കുന്നത്. ശക്തമായ ഡിവിഡന്റ് യീൽഡുള്ള ഓഹരി നിക്ഷേപകന് സ്ഥിരവരുമാനം നൽകും. ഇത്തരം ഓഹരികളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കായി മികച്ച സാമ്പത്തിക അടിത്തറയുള്ള, മികച്ച ലാഭ വിഹിതം നൽകുന്ന പൊതുമേഖലാ ഓഹരികൾ ബ്രോക്കറേജ് ഹൗസായ റെലിഗെയർ ബ്രോക്കിംഗ് പട്ടികപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ഓയില്‍ | വിപണി വില- 79.25 രൂപ
റെജിഗെയര്‍ ബ്രോക്കറേജിന്റെ പ്രഥമ പരിഗണന ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലാണ്. 11.2 ശതമാനമാണ് ഇന്ത്യന്‍ ഓയില്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരിയൊന്നിന് 8.5 രൂപയാണ് കമ്പനി ആകെ ലാഭ വിഹിതമായി കൈമാറിയത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ 12 രൂപ ലാഭ വിഹിതം കൈമാറി. 4.5 മടങ്ങ് പിഇ അനുപാതത്തില്‍ വ്യാപാരം നടക്കുന്ന ഇന്ത്യന്‍ ഓയില്‍ ഓഹരികള്‍ 1 വര്‍ഷത്തിനിടെ 3.5 ശതമാനമാണ് ഇടിഞ്ഞത്.
പൊതുമേഖലാ സ്റ്റീല്‍ കമ്പനിയായ സീറ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ 2022 സാമ്പത്തിക വര്‍ഷത്തില്‍ 8.8 രൂപ ഓഹരിയൊന്നിന് ലാഭ വിഹിതം നല്‍കി. 10.6 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. പിഇ അനുപാതം 3.4 മടങ്ങാണ്. കഴിഞ്ഞ 1 വര്‍ഷത്തിന്റെ ഓഹരി വില 12 ശതമാനമാണ് ഇടിഞ്ഞത്.
റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ | ഓഹരി വില- 118.50 രൂപ
പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ അനുബന്ധ സ്ഥാപനമാണ് റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍. വൈദ്യുത മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 10.3 ശതമാനം ഡിവിഡന്റ് യീല്‍ഡോടു കൂടി 11.7 രൂപയാണ് ഓഹരിയൊന്നിന് ലാഭ വിഹിതം നല്‍കിയത്. 1 വര്‍ഷത്തിനിടെ 26 ശതമാനം കുതിപ്പാണ് ഓഹരി വിലയിലുണ്ടായത്. ഓഹരിയുടെ പിഇ അനുപാതം 2.4 മടങ്ങാണ്.
നാല്‍കോ | ഓഹരി വില 82.70 രൂപ
പൊതുമേഖലാ മെറ്റല്‍ സ്റ്റോക്കായ നാഷണല്‍ അലൂമിനിയം കമ്പനി ലിമിറ്റഡ് 8.3 ശതമാനം ഡിവിഡന്റ് യീല്‍ഡുള്ളൊരു ഓഹരിയാണ്. 6.50 രൂപയാണ് 2022 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കിയ ലാഭ വിഹിതം. ഒരു വര്‍ഷത്തിനിടെ 30 ശതമാനം ഇടിഞ്ഞ ഓഹരി 7.6 മടങ്ങ് പിഇ റേഷ്യോയിലാണ് ട്രേഡ് ചെയ്യുന്നത്.
ഒഎൻജിസി |ഓഹരി വില- 153.10 രൂപ
ഒഎൻജിസി 2022 സാമ്പത്തിക വർഷത്തിൽ ഓഹരിയൊന്നിന് 10.5 രൂപ ലാഭവിഹിതം നൽകിയിരുന്നു. 6.9 ശതമാനമാണ് ഡിവിഡന്റ് യീൽഡ്. 5.1 മടങ്ങാണ് പിഇ അനുപാതം. ഒഎൻജിസി ഓഹരികൾ കഴിഞ്ഞ 1 വര്‍ഷത്തിനിടെ 11 ശതമാനം ഇടിഞ്ഞു.
എന്‍എംഡിസി | ഓഹരി വില- 115.15 രൂപ
സ്റ്റീല്‍ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഡിവിഡന്റ് യീല്‍ഡ് 9.5 ശതമാനമാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 10.60 രൂപയാണ് ഓഹരിയൊന്നിന് ലാഭ വിഹിതമായി കൈമാറിയത്. 5.1 മടങ്ങാണ് ഓഹരിയുടെ പിഇ അനുപാതം. കഴിഞ്ഞ 1 വര്‍ഷത്തിനിടെ എന്‍എംഡിസി ഓഹരി വിലയില്‍ 5.5 ശതമാനം കുതിപ്പുണ്ടായി.
പിടിസി ഇന്ത്യ | ഓഹരി വില 91.10 രൂപ
പൊതുമേഖലാ പവര്‍ ഓഹരിയായ പിടിസി ഇന്ത്യയ്ക്ക് 8.8 ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 7.80 രൂപ കമ്പനി ലാഭ വിഹിതം നല്‍കി. ഒരു വര്‍ഷത്തിനിടെ 7 ശതമാനത്തിന്റെ കുതിപ്പ് ഓഹരി വിലയിലുണ്ടായി. പിഇ റേഷ്യോ 5.7 മടങ്ങാണ്. നാല്‍കോ | ഓഹരി വില 82.70 രൂപ പൊതുമേഖലാ മെറ്റല്‍ സ്റ്റോക്കായ നാഷണല്‍ അലൂമിനിയം കമ്പനി ലിമിറ്റഡ് 8.3 ശതമാനം ഡിവിഡന്റ് യീല്‍ഡുള്ളൊരു ഓഹരിയാണ്. 6.50 രൂപയാണ് 2022 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കിയ ലാഭ വിഹിതം. ഒരു വര്‍ഷത്തിനിടെ 30 ശതമാനം ഇടിഞ്ഞ ഓഹരി 7.6 മടങ്ങ് പിഇ റേഷ്യോയിലാണ് ട്രേഡ് ചെയ്യുന്നത്.
പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ |ഓഹരി വില- 156.50 രൂപ
2022 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരിയൊന്നിന് 12 രൂപ ലാഭ വിഹിതം നൽകിയ പവർ ഫിനാൻസ് കോർപ്പറേഷന് 8.3 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകന് ഓഹരി വിലയിൽ 44 ശതമാനം റിട്ടേൺ നൽകാനും പവർ ഫിനാൻസ് കോർപ്പറേഷന് കഴിഞ്ഞു. പിഇ അനുപാതം 3 മടങ്ങാണ്.
കോള്‍ ഇന്ത്യ | ഓഹരി വില- 221 രൂപ 2022
സാമ്പത്തിക വര്‍ഷത്തില്‍ ഓഹരിയൊന്നിന് 17 രൂപയാണ് കോൾ ഇന്ത്യ ലാഭ വിഹിതം കൈമാറിയത്. ഡിവിഡന്റ് യീൽഡ് 7.9 ശതമാനം ആണ്. 2021 സാമ്പത്തിക വർഷത്തിൽ ലാഭവിഹിതം ഓഹരിയൊന്നിന് 16 രൂപയായിരുന്നു. 10.1 മടങ്ങാണ് പിഇ അനുപാതം. ഓഹരി വിലയിൽ 1 വര്‍ഷത്തിനിടെ 22.5 ശതമാനത്തിന്റെ നേട്ടവും ഉണ്ടായി. ഒഎൻജിസി |ഓഹരി വില- 153.10 രൂപ ഒഎൻജിസി 2022 സാമ്പത്തിക വർഷത്തിൽ ഓഹരിയൊന്നിന് 10.5 രൂപ ലാഭവിഹിതം നൽകിയിരുന്നു. 6.9 ശതമാനമാണ് ഡിവിഡന്റ് യീൽഡ്. 5.1 മടങ്ങാണ് പിഇ അനുപാതം. ഒഎൻജിസി ഓഹരികൾ കഴിഞ്ഞ 1 വര്‍ഷത്തിനിടെ 11 ശതമാനം ഇടിഞ്ഞു.
ഗെയില്‍ | ഓഹരി വില- 110.10 രൂപ
പൊതുമേഖല ഓയില്‍ ആൻഡ് ഗ്യാസ് ഓഹരിയുടെ ഡിവിഡന്റ് യീൽഡ് 6.6 ശതമാനമാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരിയൊന്നിന് 6.8 രൂപയാണ് ഗെയിൽ ലാഭവിഹിതം നൽകിയത്. 6.7 മടങ്ങാണ് പിഇ അനുപാതം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി വില 8 ശതമാനം ഉയര്‍ന്നു. അറിയിപ്പ് മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ലേഖകനും ഉത്തരവാദികളല്ല.
കടപ്പാട് : Good Returns