ഒരുപക്ഷേ നിങ്ങൾ ആധാർ കാർഡ് ഉപയോഗിച്ചിട്ടായിരിക്കും പാൻ കാർഡ് , റേഷൻ കാർഡ് തുടങ്ങിയവ എടുത്തിട്ടുള്ളത്, ഇതെല്ലാം എടുക്കാൻ വേണ്ടി ഉപയോഗിച്ച ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുന്നത് ഈ പാൻ കാർഡ് അല്ലെങ്കിൽ റേഷൻ കാർഡോ ഉപയോഗിച്ചിട്ടാണ് അപ്പോൾ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുന്നത് കൊണ്ട് എന്ത് പ്രയോജനമാണ് നമുക്കുള്ളത് എല്ലാം ഒന്ന് തന്നെയല്ലേ? എന്താവശ്യത്തിനാണ് ആധാർ അപ്ഡേറ്റ് ചെയ്യുന്നത് എന്ന് നിങ്ങൾക്ക് സംശയം ഉണ്ടാകും അല്ലേ?
10 വർഷം കഴിഞ്ഞ ആധാർ കാർഡുകൾ എല്ലാം തന്നെ നിർബന്ധമായിട്ടും അപ്ഡേറ്റ് ചെയ്യണം എന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ( UIDAI ) അവരുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അറിയിച്ചിട്ട് ഇപ്പോൾ ഏകദേശം മൂന്ന് നാല് മാസങ്ങൾ കഴിഞ്ഞു . ഇന്ത്യയിൽ കുറെയധികം ആൾക്കാർ അപ്ഡേറ്റ് ചെയ്തു കഴിഞ്ഞു എന്നാൽ അപ്ഡേറ്റ് ചെയ്യാത്തവരാണ് അധികം പേരും എന്ന് മനസ്സിലാക്കിയിട്ട് സെപ്റ്റംബർ 14 വരെ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുന്നതിന് വേണ്ടി ഉള്ള സമയപരിധി വർധിപ്പിച്ചിട്ടുള്ളതായിട്ടും uidi പറയുന്നുണ്ട് . അപ്പോൾ 10 വർഷങ്ങൾക്കു മുൻപ് എടുത്ത ഒരു ആധാർ ആണ്. നിങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നതെങ്കിൽ തീർച്ചയായിട്ടും അത് അപ്ഡേറ്റ് ചെയ്യണം. പത്തുവർഷത്തിനിടയിൽ നിങ്ങൾ നിങ്ങളുടെ ആധാർ കാർഡിന്റെ അഡ്രസ്സ് വിവരങ്ങൾ മറ്റെന്തെങ്കിലും കാര്യങ്ങൾ തിരുത്തിയിട്ടുണ്ടെങ്കിൽ പിന്നെ ഇനിയും പുതുതായി മാറ്റാൻ ഒന്നും ഇല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യേണ്ട കാര്യമില്ല . അവസാനമായിട്ട് എന്നാണോ നിങ്ങൾ തിരുത്തിയത് അതിനുശേഷം പത്ത് വർഷം കഴിഞ്ഞു എന്ന് മാത്രം നോക്കിയാൽ മതി. ഉദാഹരണത്തിന്, നിങ്ങൾ ആധാർ കാർഡ് എടുത്തിട്ട് 10 വർഷം കഴിഞ്ഞു എന്നാൽ അഞ്ചു വർഷങ്ങൾക്കു മുൻപ് നിങ്ങളുടെ പുതിയ മൊബൈൽ നമ്പർ ആധാർ കാർഡുമായിട്ട് ലിങ്ക് ചെയ്തു. അക്ഷയ സെൻട്രൽ പോയി മൊബൈൽ നമ്പർ ലിങ്ക് ചെയ്തപ്പോൾ നിങ്ങളുടെ വിരലടയാളവും കണ്ണിൻറെ കൃഷ്ണമണിയെയും മറ്റെന്തെങ്കിലും കാര്യങ്ങൾ അതായത് അഡ്രസ്സ് ഇവയെല്ലാം അപ്ഡേറ്റ് ചെയ്തിട്ടുണ്ട് ഇപ്പോൾ നിലവിൽ ആധാറിൽ കൊടുത്തിട്ടുള്ള വിവരങ്ങളെല്ലാം അപ്ഡേറ്റഡ് ആണെങ്കിൽ നിങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ട കാര്യമില്ല.
അതുപോലെ നിങ്ങൾ ആധാർ കാർഡ് ഉപയോഗിച്ചിട്ടായിരിക്കും പാൻ കാർഡ് എടുത്തിട്ടുള്ളത്. ഈ അടുത്തകാലത്തായിരിക്കും നിങ്ങൾ പാൻ കാർഡ് എടുത്തത്. ഓൺലൈൻ ആയിട്ട് എടുത്താലും ഈ സേവാ കേന്ദ്രങ്ങൾ വഴി നിങ്ങൾ പാൻ കാർഡ് എടുത്തിരുന്നാലും നിങ്ങളുടെ ആധാർ ഉപയോഗിച്ച് വെരിഫിക്കേഷൻ നടത്തിയിട്ട് ആയിരിക്കും പാൻ കാർഡ് ലഭിച്ചത്. എന്നാൽ നിങ്ങൾ പാൻ കാർഡിൽ കൊടുത്തിട്ടുള്ള അഡ്രസ്സ് പേര് വിവരങ്ങൾ തുടങ്ങിയവയിൽ എന്തെങ്കിലും മാറ്റം ഇപ്പോൾ വന്നിട്ടുണ്ടെങ്കിൽ പുതുതായിട്ടെടുത്ത പാൻ കാർഡിൽ പഴയ ആധാറിൽ ഉള്ള വിവരങ്ങൾ ആയിരിക്കില്ല നിങ്ങൾ നൽകിയത്. അപ്പോൾ നിങ്ങൾക്ക് സംഭവിക്കുന്ന പ്രശ്നം എന്താണെന്ന് വച്ചാൽ നിങ്ങൾ ഓൺലൈൻ ആയിട്ട് ഒരു ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ തീരുമാനിച്ചു ആധാർ വിവരങ്ങളും പാൻ കാർഡ് വിവരങ്ങളും അപ്‌ലോഡ് ചെയ്തു കൊടുക്കുമ്പോൾ ആധാർ പാൻ കാർഡ് മിസ് മാച്ച് എന്ന് എഴുതി കാണിച്ച് നിങ്ങൾക്ക് ഓൺലൈനായിട്ട് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കില്ല. ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് മാത്രമല്ല ഓൺലൈൻ ആയിട്ട് ഡിമാറ്റ അക്കൗണ്ട് ഓപ്പൺ ചെയ്യുന്നത് , മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യുന്നത്, ലോൺ എടുക്കുവാൻ, ക്രെഡിറ്റ് കാർഡ് ഓൺൈനിലൂടെ എടുക്കുന്നത് ഇങ്ങനെയുള്ള സാമ്പത്തിക കാര്യങ്ങൾക്കും ഓൺലൈൻ ആയിട്ടുള്ള മറ്റു പല ആവശ്യങ്ങൾക്ക് ഒക്കെ പാൻ കാർഡും ആധാറും ഒരുമിച്ച് വെരിഫൈ ചെയ്യേണ്ട സാഹചര്യങ്ങളിൽ മിസ്സ് മാച്ച് ആവുകയും നിങ്ങൾക്ക് ഇത്തരം കാര്യങ്ങൾ ചെയ്യാൻ സാധിക്കാതെ വരികയും ചെയ്യും ഇനി അങ്ങോട്ടുള്ള കാലഘട്ടത്തിൽ എന്ത് ആവശ്യവും നമ്മൾ ഫിസിക്കലായി ഏതെങ്കിലും ഓഫീസിൽ പോയിട്ട് ആയിരിക്കില്ല ചെയ്യുന്നത് അപ്പോൾ ആധാർ കാർഡ് ഉപയോഗിച്ച് ഓൺലൈൻ ആയിട്ട് വെരിഫിക്കേഷൻ നടത്തി ആയിരിക്കും പല കാര്യങ്ങളും നമ്മൾ ചെയ്യുന്നത് ഉദാഹരണത്തിന് മൊബൈൽ സിം കാർഡ് എടുക്കുന്നതിനും ഒക്കെ ആധാർ വെരിഫിക്കേഷൻ വേണ്ടിവരും അപ്പോൾ ഇത്തരം പ്രശ്നങ്ങൾ നമുക്ക് അല്ലെങ്കിൽ ഇന്ത്യയിലുള്ള ഓരോ ആളിനും വരരുത് എന്ന് നിർബന്ധം ഉള്ളതുകൊണ്ടാണ് കേന്ദ്ര സർക്കാർ ആധാർ അപ്ഡേറ്റ് ചെയ്യണം എന്ന് പറയുന്നത്.
ഓരോ 10 വർഷത്തിലും ഇന്ത്യയിൽ ഉള്ളവർ അവരുടെ ബയോമെട്രിക് ഡാറ്റ അപ്ഡേറ്റ് ചെയ്യണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ശുപാർശ ചെയ്യുന്നു. കാരണം, വിരലടയാളം, ഐറിസ് സ്കാൻ തുടങ്ങിയ ബയോമെട്രിക് ഡാറ്റ കാലക്രമേണ നശിക്കുന്നു. നിങ്ങളുടെ ബയോമെട്രിക് ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ, നിങ്ങളുടെ ആധാർ കാർഡ് കൃത്യവും നിങ്ങളുടെ ഇപ്പോഴുള്ള വിവരങ്ങളാണ് ഉൾകൊള്ളിചിട്ടുള്ളത് എന്ന് സർക്കാരിന് ഉറപ്പാക്കാനാകും. സർക്കാരിൻറെ സാമ്പത്തിക സഹായങ്ങൾക്കും ക്ഷേമ പദ്ധതികൾക്കും നമ്മുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും ഒക്കെ ഇതുവഴി സർക്കാരിന് സാധിക്കുന്നതാണ് .
എങ്ങനെ അപ്ഡേറ്റ് ചെയ്യാം.
നിങ്ങൾക്ക് ഓൺലൈനായോ ഓഫ്‌ലൈനായോ ആധാർ ഡാറ്റ അപ്‌ഡേറ്റ് ചെയ്യാം. നിങ്ങളുടെ ഡാറ്റ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യുന്നതിന്, നിങ്ങൾ UIDAI വെബ്‌സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യേണ്ടതുണ്ട്. നിങ്ങൾ ലോഗിൻ ചെയ്‌തുകഴിഞ്ഞാൽ, നിങ്ങൾക്ക് "ആധാർ അപ്‌ഡേറ്റ് ചെയ്യുക" ഓപ്ഷൻ തിരഞ്ഞെടുക്കാം. തുടർന്ന് നിങ്ങളുടെ പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ പോലുള്ള നിങ്ങളുടെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യാൻ നിങ്ങൾക്ക് കഴിയും.
നിങ്ങളുടെ ആധാർ ഡാറ്റ ഓഫ്‌ലൈനായി അപ്‌ഡേറ്റ് ചെയ്യുന്നതിന്, നിങ്ങൾ ഒരു ആധാർ എൻറോൾമെന്റ് കേന്ദ്രം സന്ദർശിക്കേണ്ടതുണ്ട്. എൻറോൾമെന്റ് സെന്ററിൽ, നിങ്ങളുടെ ആധാർ കാർഡും തിരിച്ചറിയൽ രേഖയും വിലാസവും നൽകേണ്ടതുണ്ട്. എൻറോൾമെന്റ് ഓഫീസർ നിങ്ങളുടെ ഡാറ്റ അപ്ഡേറ്റ് ചെയ്യും.
നിങ്ങളുടെ ആധാർ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ചെലവ് ഓൺലൈൻ അപ്‌ഡേറ്റുകൾ സെപ്റ്റംബർ 14 വരെ സൗജന്യമായിട്ടും ഓഫ്‌ലൈൻ അപ്‌ഡേറ്റുകൾക്ക് 50 രൂപയുമാണ്.
ഓൺലൈനിലൂടെ നമുക്ക് മൊബൈൽ ഉപയോഗിച്ച് ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ ലിങ്ക് ഞാൻ ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട് . ആവശ്യമുള്ളവർക്ക് അത് ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ മൊബൈൽ ഉപയോഗിച്ച് ആധാർ അപ്ഡേറ്റ് ചെയ്യുമ്പോൾ നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് തന്നെ പാൻകാർഡ് ഫോട്ടോ എടുത്ത് സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്തു കൊടുത്താൽ മതി.
പത്തുവർഷം കഴിഞ്ഞവർക്കാണ് ആധാർ അപ്ഡേറ്റ് ചെയ്യണം എന്ന് പറഞ്ഞിട്ടുള്ളത് എങ്കിലും നിങ്ങൾ ആധാർ കാർഡ് എടുത്തിട്ട് 10 വർഷം ആയിട്ടില്ല എങ്കിലും നിങ്ങളുടെ ആധാർ കാർഡിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിലോ
എന്തെങ്കിലും പുതുതായിട്ട് അപ്ഡേറ്റ് ചെയ്യാനുണ്ടെങ്കിൽ തീർച്ചയായിട്ടും സൗജന്യമായിട്ട് കിട്ടുന്ന ഈ അവസരം നിങ്ങൾക്ക് ഉപയോഗിക്കാം. സെപ്റ്റംബർ 30 കഴിഞ്ഞാലും എപ്പോൾ വേണമെങ്കിലും ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാൻ പറ്റും എന്നാണ് യൂണിറ്റ് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത് എന്നാൽ സൗജന്യമായിട്ട് സെപ്റ്റംബർ 30 വരെ മാത്രമേ സാധിക്കുകയുള്ളൂ. ഇപ്പോൾ സൗജന്യമായിട്ടോ അല്ലെങ്കിൽ അക്ഷയ സെൻററുകൾ പോലെയുള്ള സ്ഥലങ്ങളിൽ പോയി വെറും 50 രൂപ കൊടുത്ത് ചെയ്യേണ്ട കാര്യം നിങ്ങൾ ഇപ്പോൾ ചെയ്തിട്ടില്ല എങ്കിൽ വർഷങ്ങൾ കഴിയുമ്പോൾ നിങ്ങൾ ഇത് അപ്ഡേറ്റ് ചെയ്യുന്നതിന് വലിയൊരു തുക കൊടുക്കേണ്ടത് ആയിട്ട് വരും അപ്ഡേറ്റ് ചെയ്യുന്നതിന് നിയമ നടപടികളിലും കൂടുതൽ സങ്കീർണത ഉണ്ടായി എന്നും വരും എന്നുള്ളതും കൂടെ ഓർമ്മിച്ചിട്ട് ഇപ്പോൾ തന്നെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്.