ഇന്ത്യ വികസിപ്പിച്ചെടുത്ത ഏറ്റവും വേഗമേറിയ തൽസമയ പണമിടപാട് സംവിധാനമാണ് Upi എന്ന് പറയുന്നത്.
UPI എന്നാൽ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ച പേയ്‌മെന്റ് സംവിധാനമാണിത്, ഈ സംവിധാനം ഉപയോഗിക്കുന്നവർക്ക് അവരുടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് വ്യാപാരികൾക്കും വ്യക്തികൾക്കും തത്സമയ പേയ്‌മെന്റുകൾ നടത്താൻ സാധിക്കുന്നതാണ്. പേയ്‌മെന്റുകൾ നടത്തുന്നതിനുള്ള വേഗമേറിയതും സൗകര്യപ്രദവും സുരക്ഷിതവുമായ മാർഗമാണ് യുപിഐ. Upi സംവിധാനം നിലവിൽ വരുന്നതിനു മുൻപ് ഇന്ത്യയിൽ പണമിണപാടുകൾ
നടത്തിയിരുന്നത് NEFT, RTGS, IMPS തുടങ്ങിയ പെയ്മെൻറ് സംവിധാനങ്ങൾ ഉപയോഗിച്ച് ആയിരുന്നു. ഇപ്പോഴും ഈ പെയ്മെൻറ് രീതികൾ നിലവിൽ ഉണ്ടെങ്കിലും എല്ലാ ബാങ്കുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് വളരെ എളുപ്പത്തിൽ നമ്മുടെ അക്കൗണ്ടിൽ നിന്നും മറ്റൊരാളുടെ അക്കൗണ്ടിലേക്ക് സെക്കന്റുകൾക്കുള്ളിൽ പണമിടപാട് നടത്തി സ്ഥിരീകരിക്കുവാൻ UPI സംവിധാനത്തിന് സാധിച്ചു എന്നത് ലോകരാജ്യങ്ങൾക്കിടയിൽ അഭിമാനം കൊള്ളുവാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. യുപിഐ സംവിധാനം ഉപയോഗിച്ച് ഇന്ത്യയിൽ മാത്രമല്ല 13ലധികം രാജ്യങ്ങളിൽ ഇപ്പോൾ UPI ഇടപാട് നടത്തുവാൻ നമുക്ക് സാധിക്കും വരും വർഷങ്ങളിൽ ലോകത്തിലെ മിക്ക രാജ്യങ്ങളും ഇന്ത്യയുടെ യുപിഐ സംവിധാനം അംഗീകരിക്കും എന്നതിൽ യാതൊരു സംശയവുമില്ല. അത്രയും അപകടരഹിതവും എളുപ്പവുമാണ് യുപിഐ സംവിധാനം ഉപയോഗിക്കുവാൻ.
ഇന്ത്യയിൽ ബാങ്ക് അക്കൗണ്ട് ഉള്ള ഏതൊരാൾക്കും യുപിഐ സംവിധാനം ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
UPI ഉപയോഗിക്കുന്നതിന്, ആദ്യം നിങ്ങൾ ഒരു UPI ഐഡി സൃഷ്ടിക്കേണ്ടതുണ്ട്, UPI ഐഡി എന്ന് പറയുന്നത് ബാങ്ക് അക്കൗണ്ട് കൾക്ക് പരസ്പരം തിരിച്ചറിയുന്നതിനുള്ള ഒരു തിരിച്ചറിയൽ അഡ്രസ്സാണ്. Upi ഐഡി ഉപയോഗിച്ച് പണം ഇടപാട് നടത്തുമ്പോൾ നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്താതെ upi id ഉപയോഗിക്കുന്നതുകൊണ്ട് നമ്മുടെ അക്കൗണ്ട് സുരക്ഷിതമായിരിക്കും എന്നതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. Google Pay, Paytm അല്ലെങ്കിൽ PhonePe പോലുള്ള UPI- പ്രാപ്‌തമാക്കിയ ആപ്പ് ഡൗൺലോഡ് ചെയ്‌ത് നിങ്ങൾക്ക് ഒരു UPI ഐഡി സൃഷ്‌ടിക്കാം. നിങ്ങൾ ഒരു യുപിഐ ഐഡി സൃഷ്ടിച്ചുകഴിഞ്ഞാൽ, യുപിഐ ഐഡിയുള്ള ഏതൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്കും പേയ്‌മെന്റുകൾ നടത്താൻ നിങ്ങൾക്ക് അത് ഉപയോഗിക്കാം.
യുപിഐ ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്താൻ പ്രധാനമായും നാലു വഴികൾ ഉണ്ട് .
1 ഒന്നാമതായി പൈസ ലഭിക്കേണ്ട ആളുടെ യുപിഎ ഐഡി നമ്മൾ മനസ്സിലാക്കിയശേഷം ആ ഐഡിയിലേക്ക് നമുക്ക് പണം അയച്ചു കൊടുക്കാവുന്നതാണ്.ഇത് ചെയ്യുന്നതിന്, സ്വീകർത്താവിന്റെ യുപിഐ ഐഡി നിങ്ങൾ അറിഞ്ഞിരിക്കണം. സ്വീകർത്താവിനോട് ചോദിച്ചോ അവരുടെ യുപിഐ പ്രവർത്തനക്ഷമമാക്കിയ ആപ്പ് നോക്കിയോ നിങ്ങൾക്ക് യുപിഐ ഐഡി കണ്ടെത്താനാകും.
2 . രണ്ടാമത്തെ മാർഗ്ഗം. പൈസ കിട്ടേണ്ട ആളുടെ ബാങ്ക് അക്കൗണ്ട് മായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ നമുക്കറിയാമെങ്കിൽ അതിലേക്ക് നമുക്ക് പണം ഇടപാട് നടത്താം. UPI പേയ്‌മെന്റ് നടത്തുന്നതിനുള്ള ഏറ്റവും സാധാരണമായ മാർഗ്ഗമാണിത്. നമ്മൾ യുപിഐ സംവിധാനം ഉപയോഗിക്കാൻ നമ്മുടെ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള UPI ആപ്പിനുള്ളിൽ കൂടെ നമ്മുടെ ഫോണിൽ സേവ് ചെയ്തിട്ടുള്ള കോൺടാക്ട് നമ്പർ പരിശോധിക്കുകയോ പണം കിട്ടേണ്ട ആളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്തോ പണമിടപാട് നടത്താം.
3. മൂന്നാമത്തെ രീതി സ്വീകർത്താവിന്റെ QR കോഡ് സ്കാൻ ചെയ്യുന്നതിലൂടെ.** UPI പേയ്‌മെന്റ് നടത്താവുന്നതാണ് . ഇത് ചെയ്യുന്നതിന്, നിങ്ങളുടെ യുപിഐ പ്രവർത്തനക്ഷമമാക്കിയ ആപ്പ് ഉപയോഗിച്ച് പൈസ ലഭിക്കേണ്ട ആളുടെ യുപിഎ ആപ്പിന്റെ ക്യുആർ കോഡ് സ്കാൻ ചെയ്യേണ്ടതുണ്ട്. നിങ്ങൾ ഉപയോഗിക്കുന്ന യുപിഎ ആപ്പ് ഗൂഗിൾ പേയും പൈസ ലഭിക്കേണ്ട ആളിന്റെ യുപി ആപ്പ് ഫോൺ ആയിരുന്നാലും ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണപടപാട് നടത്താൻ സാധിക്കുന്നതാണ്.
4 നാലാമത്തെ രീതി സ്വീകർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും IFSC കോഡും ടൈപ്പ് ചെയ്തു കൊണ്ട് .UPI പേയ്‌മെന്റ് നടത്തുന്നതിനുള്ള ഏറ്റവും സാധാരണമായ മാർഗ്ഗമാണിത്. ഇത് ചെയ്യുന്നതിന്, സ്വീകർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും നിങ്ങൾ അറിഞ്ഞിരിക്കണം. ആദ്യം പറഞ്ഞ മൂന്ന് രീതികൾക്കും അക്കൗണ്ട് നമ്പറോ IFSC കോഡ് എന്നിവ നമുക്ക് ആവശ്യമില്ല.
ഇത്തരത്തിൽ യുപിഎ സംവിധാനം ഉപയോഗിച്ച് നിങ്ങൾ മറ്റൊരാൾക്ക് പൈസ അയച്ചു കൊടുക്കാൻ ശ്രമിക്കുമ്പോൾ അതായത് നിങ്ങൾ യുപിഐ ഐഡി, ക്യുആർ കോഡ് അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പർ, സ്വീകർത്താവിന്റെ ഐഎഫ്എസ്‌സി കോഡ് എന്നിവ നൽകിക്കഴിഞ്ഞാൽ, നിങ്ങളുടെ യുപിഐ പിൻ നൽകാൻ നിങ്ങളോട് ആവശ്യപ്പെടും. അപ്പോൾ നിങ്ങൾക്കൊരു സംശയം ഉണ്ടാകും എന്താണ് യുപിഐ പിൻ നമ്പർ എന്ന്. പേയ്‌മെന്റുകൾ അംഗീകരിക്കാൻ നിങ്ങൾ ഉപയോഗിക്കുന്ന ഒരു സുരക്ഷിത പാസ്‌വേഡാണ് നിങ്ങളുടെ UPI പിൻ എന്നു പറയുന്നത്. നിങ്ങൾ യുപിഐ പിൻ നൽകിക്കഴിഞ്ഞാൽ, പേയ്‌മെന്റ് പ്രോസസ്സ് ചെയ്യുകയും പണം സ്വീകർത്താവിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യും. യുപിഐ ആപ്പുകൾ ഉപയോഗിച്ച് യുപിഐ ഐഡി ക്രിയേറ്റ് ചെയ്യുന്ന സമയത്ത് തന്നെ യുപിഎ പിൻ നമ്പരും നമ്മൾ സൃഷ്ടിക്കേണ്ടതുണ്ട്. അതായത് നമ്മൾ എടിഎം മിഷനിൽ നിന്നും പൈസ എടുക്കുമ്പോൾ ടൈപ്പ് ചെയ്തു കൊടുക്കുന്ന പാസ്സ്‌വേർഡ് പോലെ ഒരു നമ്പരാണിത്. ചില ബാങ്കുകളുടെ യുപിഐ പിൻ നമ്പർ നാലക്കവും ചില ബാങ്കുകൾക്ക് യുപിഎ പിൻ നമ്പർ വരുന്നത് ആറക്കവും ആണ്.
പേയ്‌മെന്റുകൾ നടത്തുന്നതിനുള്ള വളരെ സൗകര്യപ്രദവും സുരക്ഷിതവുമായ മാർഗമാണ് യുപിഐ. ഇത് വേഗമേറിയതും ഉപയോഗിക്കാൻ എളുപ്പമുള്ളതും ഇടപാട് ഫീസും ഇല്ല. സാധനങ്ങൾക്കും സേവനങ്ങൾക്കും ഓൺലൈനായി പണമടയ്ക്കാനും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പണം അയയ്ക്കാനും കടകളിൽ പോയി സാധനങ്ങൾ വാങ്ങിയ ശേഷം പൈസ കൊടുക്കുന്നതിനും പെട്രോൾ പമ്പിലും സൂപ്പർമാർക്കറ്റിലും പെയ്മെൻറ്കൾ ചെയ്യുന്നതിനും ബില്ലുകൾ അടയ്ക്കാനുമുള്ള മികച്ച മാർഗമാണ് യുപിഐ സംവിധാനം.
ഇപ്പോൾ യുപിഐ സംവിധാനം ഉപയോഗിക്കുന്നതിന് ഇടപാട് പരിധിയുണ്ട്. അതായത് ഒരു ദിവസം UPI വഴി നിങ്ങൾക്ക് അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിയുന്ന പരമാവധി പണമാണ് UPI ഇടപാട് പരിധി എന്ന് പറയുന്നത്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആണ് ഈ പരിധി നിശ്ചയിച്ചിരിക്കുന്നത്, ഇത് ഓരോ ബാങ്കിനും വ്യത്യാസപ്പെടുന്നു.
സാധാരണയായി യുപിഐ ഇടപാട് പരിധി രൂപ. പ്രതിദിനം 1 ലക്ഷം രൂപയാണ്. എന്നിരുന്നാലും, ചില ബാങ്കുകൾക്ക് , ചില സേവിങ് അക്കൗണ്ട് സ്കീമുകൾക്കും Rs. 25,000 അല്ലെങ്കിൽ രൂപ. 50,000 . രൂപവരെയാണ് ഇടപാട് പരിധി എന്നുകൂടെ നിങ്ങൾ മനസ്സിലാക്കുക. നിങ്ങളുടെ ബാങ്കുമായി കോൺടാക്ട് ചെയ്തു നിങ്ങളുടെ UPI ഇടപാട് പരിധി പരിശോധിക്കാൻ സാധിക്കും. അത്പോലെ
നിങ്ങൾക്ക് ഒറ്റ ദിവസം കൊണ്ട് നടത്താനാകുന്ന യുപിഐ ഇടപാടുകളുടെ എണ്ണത്തിലും പരിധിയുണ്ട്. സ്ഥിരസ്ഥിതി പരിധി പ്രതിദിനം 20 ഇടപാടുകളാണ് . എന്നിരുന്നാലും, ചില ബാങ്കുകൾക്ക് 10 ഇടപാടുകൾ അല്ലെങ്കിൽ 15 ഇടപാടുകൾ പോലെ കുറഞ്ഞ പരിധികളും നിശ്ചയിച്ചിട്ടുണ്ട്.
യുപിഎ ആപ്പുകളിൽ വന്നിട്ടുള്ള പുതിയ ഒരു സംവിധാനമാണ് യുപിഐ ലൈറ്റ് എന്ന് പറയുന്നത്. 200 രൂപയ്ക്ക് താഴെയുള്ള ഇടപാടുകൾ നടത്തുന്നതിന് യുപിഐ പിൻ നമ്പർ ടൈപ്പ് ചെയ്യാതെ പെയ്മെൻറ് ചെയ്യാൻ സാധിക്കും എന്നതാണ് യുപിഎ ലൈറ്റ് എന്നു പറയുന്നത്. എന്നാൽ ഒരു ദിവസം ഒരു യുപി ആപ്പ് ഉപയോഗിച്ച് പരമാവധി 4000 രൂപ വരെ മാത്രമേ ഇത്തരത്തിൽ യുപിഎ ലൈറ്റ് ഉപയോഗിച്ച് ചെയ്യുവാൻ സാധിക്കുകയുള്ളൂ. യുപിഐ ലൈറ്റ് സംവിധാനം ആക്ടിവേഷൻ ചെയ്യുവാൻ വളരെ എളുപ്പമാണ് നമ്മുടെ യുപിഎ ആപ്പിനകത്ത് കാണുന്ന യുപിഎ ലൈറ്റ് എന്ന് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നമ്മുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരുതവണ പരമാവധി 2000 രൂപ യുപിഎ ലൈറ്റിലേക്ക് ആഡ് ചെയ്യാം അതിനുശേഷം നമ്മൾ പെയ്മെൻറ് ചെയ്യുന്നതിന് വേണ്ടി ക്യൂ ആർ കോഡ് കോൺടാക്ട് നമ്പറിലേക്ക് പൈസ അയക്കുമ്പോൾ ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്യുന്നതിന് പകരം യുപിഎ ലൈറ്റ് സെലക്ട് ചെയ്തു കഴിഞ്ഞാൽ യുപിഐ പിൻ നമ്പർ ടൈപ്പ് ചെയ്യാതെ പണമിടപാട് നടത്തുവാൻ സാധിക്കും.
ഇപ്പോൾ ഇന്ത്യയിൽ ഒട്ടുമിക്ക ആൾക്കാരും ഏറ്റവും പ്രധാനപ്പെട്ട ബാങ്ക് ഇടപാടുകൾ പോലും ഫോൺ വഴി ആണല്ലോ നടത്തുന്നത് അതായത് യുപിഎ സംവിധാനം ഉപയോഗിച്ച്. അതായത് എന്തും വാങ്ങുന്നതിനും ഏത് ബില്ലും പേ ചെയ്യുന്നതിനും എല്ലാം യുപിഎ ട്രാൻസാക്ഷൻ വഴി സാധിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും മറ്റുമുള്ള ഭണ്ഡാരത്തിൽ പൈസയിടുന്നതിനും വരെ അവിടെ കാണുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്ത് നൽകാമെന്ന് അവസ്ഥയാണ് ഇപ്പോൾ. എന്നാൽ ഇന്ത്യയ്ക്ക് പുറത്ത് പോകുമ്പോൾ യുപിഐ ട്രാൻസാക്ഷൻ എന്ന സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നതുകൊണ്ട് പ്രവാസികൾക്കും വിദേശത്ത് പോകുന്നവർക്കും എല്ലാം പണമെ പാടൽ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ടാവും. ഇപ്പോൾ ഇവിടെ പറയാൻ പോകുന്ന രാജ്യങ്ങളിലേക്ക് നിങ്ങൾക്ക് ധൈര്യമായി യുപിഐ പണപടപാട് നടത്താൻ സാധിക്കുന്നതാണ്. ഇന്ത്യൻ യാത്രക്കാർക്ക് ഇപ്പോൾ അഞ്ച് രാജ്യങ്ങളിൽ യുപിഐ പെയ്മെൻറ് നടത്താം പ്രാദേശിക ക്യു ആർ കോഡുകൾ വഴി പെയ്മെൻറ് നടത്താനുള്ള സൗകര്യം ആണ ഇതിലൂടെ സാധ്യമാകുന്നത്. യുപിഎ പണമിടപാട് സ്വീകരിക്കുന്ന രാജ്യങ്ങളാണ് സിംഗപ്പൂർ മലേഷ്യ യുഎഇ, ഫ്രാൻസ് ബെനെലക്സ്, നേപ്പാൾ യുകെ എന്നിവ.
യുപിഐ ഡിജിറ്റൽ പേയ്മെൻറ് സംവിധാനങ്ങളുടെ ശൃംഖല ആഗോളതലത്തിൽ വിപുലീകരിക്കുന്നതിൽ ഇന്ത്യ കാര്യമായ മുന്നേറ്റം ഇപ്പോൾ നടത്തുന്നുണ്ട് ഇന്ത്യയുടെ പെയ്മെൻറ് സംവിധാനങ്ങൾ സ്വീകരിക്കുന്ന ഏറ്റവും പുതിയ മേഖലകളിൽ ഒന്നാണ് യൂറോപ്പ് ഫ്രാൻസ് യുഎഇ സൗദി അറേബ്യ ബഹറിൻ സിംഗപ്പൂർ മാലിദ്വീപ് ഭൂട്ടാൻ ഒമാൻ തുടങ്ങിയ രാജ്യങ്ങൾ. മാത്രമല്ല ഡിജിറ്റൽ പെയ്മെന്റുകൾക്കായി യുപിഎ ഇൻറർഫൈസ് സ്വീകരിക്കാൻ ആഗ്രഹിക്കുന്ന 13 രാജ്യങ്ങളുമായി ഇന്ത്യ ഇപ്പോൾ ധാരണ പത്രവും ഒപ്പുവച്ചിട്ടുണ്ട് കൂടുതൽ രാജ്യങ്ങളിലേക്ക് യുപിഎ ഇടപാട് വർധിപ്പിക്കാനും അതിലൂടെ ഇന്ത്യക്കാരുടെ യാത്രകൾ സുഗമമാക്കാനും സർക്കാരിന് പദ്ധതിയുണ്ട്. അടുത്തുതന്നെ പത്തോളം യൂറോപ്യ രാജ്യങ്ങൾ കൂടി യുപിഐ ഇടപാട് സ്വീകരിക്കാൻ തയ്യാറാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
അപ്പോൾ എന്താണ് യുപിഐ . എങ്ങനെ പ്രവർത്തിക്കുന്നു എന്നൊക്കെ ഏകദേശം ഒരു ധാരണ നിങ്ങൾക്ക് കിട്ടിക്കാണുമെന്ന് കരുതുന്നു. എന്താണ് യുപിഎ സംവിധാനം എന്ന് ആരെങ്കിലും ചോദിച്ചു കഴിഞ്ഞാൽ ഈ വീഡിയോ തീർച്ചയായും നിങ്ങൾക്ക് ഷെയർ ചെയ്തു കൊടുക്കാവുന്നതാണ്.