SBI യുടെ വിവിധ തരത്തിലുളള സേവിങ്സ് അക്കൗണ്ടുകൾ

 ഒരു സാധാരണ സേവിങ് ബാങ്ക് അക്കൗണ്ട് തുടങ്ങുവാൻ ആഗ്രഹിക്കുന്നവർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സേവിങ് അക്കൗണ്ട് ഒരു സീറോ ബാലൻസ് അക്കൗണ്ട് ആയിരിക്കണം എന്നാണ് അതുപോലെ പരിധിയില്ലാതെ ഇടപാടുകൾ നടത്താൻ സാധിക്കണം ഇൻറർനെറ്റ് ബാങ്കിംഗ് മൊബൈൽ ബാങ്കിങ്ങും യുപിഎ ആപ്പുകൾ ഒക്കെ ഉപയോഗിക്കാൻ സാധിക്കണം മികച്ച സർവീസ് ബാങ്കിൻറെ ഭാഗത്തുനിന്നും കിട്ടണം എന്ന് തന്നെയാണ് വിചാരിക്കുന്നത് . മാത്രമല്ല നമ്മൾ അക്കൗണ്ട് എടുക്കുന്നത് ഒരു മുൻസിപ്പാലിറ്റിയിലോ കോർപ്പറേഷനലിലോ ഉള്ള ഒരു ബ്രാഞ്ചിൽ ആണെങ്കിൽ വലിയ രീതിയിലുള്ള ഒരു മിനിമം ബാലൻസ് നമ്മുടെ അക്കൗണ്ടിൽ കീപ്പ് ചെയ്യേണ്ടതായി വരും. ഗ്രാമപ്രദേശങ്ങളിലും അതുപോലെ മിനിമം ബാലൻസ് ആവശ്യമാണ്. ഇത്തരത്തിൽ അക്കൗണ്ട് എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ബാങ്ക് ആണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബ്രാഞ്ചുകൾ ഉള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് പറയുന്ന എസ് ബി ഐ. സേവിംഗ് ബാങ്ക് അക്കൗണ്ടുകൾ തന്നെ നിരവധി ടൈപ്പ് ഉണ്ട്. നമ്മൾ അക്കൗണ്ട് എടുക്കുന്നത് നിരവധി ആവശ്യങ്ങൾ, പണമിടപാട് കാര്യങ്ങളൊക്കെ വളരെ കൃത്യമായി നടക്കുന്നതിനു വേണ്ടിയിട്ടാണ് . അതുപോലെതന്നെ പല ആവശ്യങ്ങൾക്കായുള്ള പലതരത്തിലുള്ള സേവിങ് അക്കൗണ്ടുകളും ബാങ്ക് നമുക്ക് നൽകുന്നുണ്ട് അപ്പോൾ ഏറ്റവും ചെലവ് കുറഞ്ഞ അല്ലെങ്കിൽ നമുക്ക് അനുയോജ്യമായ അക്കൗണ്ട് ഏതാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് നിങ്ങൾക്ക് പലപ്പോഴും സംശയം ഉണ്ടാകും. ഇത്തരക്കാർക്ക് മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള എസ്ബിഐയുടെ ആറ് തരത്തിലുള്ള സേവിങ് ബാങ്ക് അക്കൗണ്ടുകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. നിങ്ങൾ ഈ വീഡിയോ കണ്ടതിനു ശേഷം നിങ്ങൾക്ക് അനുയോജ്യമായ അക്കൗണ്ട് ഏതാണോ അത് നിങ്ങൾ തെരഞ്ഞെടുക്കുന്നതായിരിക്കും ഏറ്റവും നല്ലത് .

1. ബേസിക് സേവിംഗ്‌സ് അക്കൗണ്ട്

    പ്രധാനമന്ത്രി ജൻധൻ യോജനയുടെ ഭാഗമായി ആരംഭിക്കുന്ന അക്കൗണ്ടുകളാണ് ബേസിക് സേവിങ് അക്കൗണ്ടുകൾ എന്ന് പറയുന്നത്. നമ്മുടെ രാജ്യത്തെ ഏറ്റവും പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് സമ്പാദ്യശീലം വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ബേസിക് സേവിങ് അക്കൗണ്ട് sbi ബാങ്കുകളിൽ ആരംഭിച്ചിട്ടുള്ളത്. അക്കൗണ്ട് ബാലൻസുമായി ബന്ധപ്പെട്ട് അക്കൗണ്ടിൽ പരിധിയില്ലാതെ നിക്ഷേപം നടത്താനും ലോക്കർ സൗകര്യവും ഈ അക്കൗണ്ട് എടുക്കുന്നവർക്ക് ലഭിക്കുന്നുണ്ട്. അതുപോലെ മിനിമം ബാലൻസ് കീപ്പ് ചെയ്യണം എന്നും നിർബന്ധമില്ല.

2. എസ്ബിഐ ബേസിക് സ്‌മോള്‍ സേവിംഗ്‌സ് അക്കൗണ്ട്

       ആധാർ കാർഡ് പാൻ കാർഡ് തുടങ്ങിയ കെവൈസി രേഖകൾ ഇല്ലാത്തതിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സാധിക്കാത്ത വിഭാഗം ജനങ്ങൾക്ക് വേണ്ടിയിട്ടുള്ളതാണ് ബേസിക് സ്മാൾ സേവിങ് അക്കൗണ്ട്. ഈ അക്കൗണ്ടും സീറോ ബാലൻസ് അക്കൗണ്ട് ആണ് എന്നാൽ മാക്സിമം 50,000 രൂപ മാത്രമേ നിക്ഷേപിക്കാൻ സാധിക്കുകയുള്ളൂ. മാത്രമല്ല മാസത്തിൽ പതിനായിരം രൂപയുടെ ഇടപാട് മാത്രമേ നടത്താനും പറ്റുകയുള്ളൂ. എന്നാൽ വാർഷിക മെയ്ന്റനൻസ് ചാർജുകൾ ഒന്നും ഈ അക്കൗണ്ടിൽ എടുക്കുന്നില്ല 18 വയസ്സ് പൂർത്തിയായവർക്ക് ഈ അക്കൗണ്ട് തുടങ്ങാവുന്നതാണ്.

3 .എസ്ബിഐ റെഗുലർ സേവിങ് ബാങ്ക് അക്കൗണ്ട്.

     നിങ്ങൾ ഏതെങ്കിലും എസ്ബിഐ ബാങ്കിൻറെ ബ്രാഞ്ചിൽ പോയി എനിക്കൊരു സേവിങ് അക്കൗണ്ട് വേണമെന്ന് പറഞ്ഞാൽ അവിടത്തെ ബ്രാഞ്ചിൽ ഇരിക്കുന്ന ഉദ്യോഗസ്ഥൻ നിങ്ങൾക്ക് വേണ്ടി തുടങ്ങി തരുന്ന അക്കൗണ്ട് ആണ് എസ് ബി ഐ റെഗുലർ സേവിങ് ബാങ്ക് അക്കൗണ്ട് എന്ന് പറയുന്നത്. ഈ അക്കൗണ്ട് തുടങ്ങുന്നതിന് കെവൈസി രേഖകൾ ആവശ്യമാണ് അതായത് പാൻ കാർഡും ആധാർ കാർഡും നിർബന്ധമാണ്. അക്കൗണ്ട് തുടങ്ങിക്കഴിഞ്ഞാൽ എടിഎം കാർഡ് കിട്ടും ചെക്ക് ബുക്ക് പാസ് ബുക്ക്, നെറ്റ് ബാങ്കിംഗ് എസ്ബിഐയുടെ മൊബൈൽ ബാങ്കിംഗ് ആപ്പുകൾ ഉപയോഗിക്കാം തുടങ്ങിയവ ഈ അക്കൗണ്ടിന്റെ പ്രത്യേകതയാണ് മാത്രമല്ല ഇപ്പോൾ ഈ അക്കൗണ്ടിന് മിനിമം ബാലൻസിന്റെ ആവശ്യവുമില്ല.

4.എസ് ബി ഐ മൈനർ സേവിങ് അക്കൗണ്ട്.

   18 വയസ്സിന് താഴെയുള്ള ഏതൊരു കുട്ടിക്കും രക്ഷിതാവിൻറെ മേൽനോട്ടത്തിൽ തുടങ്ങാൻ സാധിക്കുന്ന ഒരു അക്കൗണ്ട് ആണ് എസ്ബിഐ സേവിങ് അക്കൗണ്ട് ഫോർ മൈനർ. ഈ അക്കൗണ്ടില് കുട്ടികൾക്ക് പരമാവധി 10 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും ദിവസവും മൊബൈൽ ബാങ്കിംഗ് ആപ്പുകൾ വഴി 2000 രൂപയുടെ ഇടപാടുകൾ നടത്താം, എന്നാൽ മൊബൈൽ ആപ്പുകൾ മൊബൈൽ ബാങ്കിംഗ്. നെറ്റ് ബാങ്കിംഗ് തുടങ്ങിയവ ഉപയോഗിക്കുന്നതിന് ചില പരിധികൾ ഒക്കെ ഉണ്ട്.

5.എസ് ബി ഐ സേവിങ് പ്ലസ് അക്കൗണ്ട്.

      അക്കൗണ്ട് തുടങ്ങുന്ന ഒരാളുടെ സേവിങ് അക്കൗണ്ട് മായി ടേം ഡെപ്പോസിറ്റ് അക്കൗണ്ട് ബന്ധിപ്പിക്കുന്ന അക്കൗണ്ടുകളാണ് സേവിങ് പ്ലസ് അക്കൗണ്ട് എന്ന് പറയുന്നത് അതായത്. സേവിങ് അക്കൗണ്ടിലെ നിങ്ങളുടെ പണത്തെ ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്കാട്ട് മാറ്റുകയും നിങ്ങളുടെ സേവിങ് അക്കൗണ്ടിൽ കിടക്കുന്ന പണത്തിന് തന്നെ എഫ് ഡിയുടെ പലിശ ലഭിക്കുകയും ചെയ്യും. എന്നാൽ ഈ പൈസ എപ്പോൾ വേണമെങ്കിലും സാധാരണ അക്കൗണ്ട് പോലെ പിൻവലിക്കാനും നമുക്ക് സാധിക്കുന്നതാണ് എന്നാൽ. 35000 രൂപയുടെ ബാലൻസ് അക്കൗണ്ടിൽ ഉണ്ടായിരിക്കണം. എഫ് ഡി യിലേക്ക് മാറ്റുന്ന ചുരുങ്ങിയ പരിധി എന്ന് പറയുന്നത് പതിനായിരം രൂപയുമാണ്.

6 ഇൻസ്റ്റാ പ്ലസ് വീഡിയോ സേവിങ് അക്കൗണ്ട്.

    നമ്മുടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് വീട്ടിൽ ഇരുന്നുകൊണ്ട് വീഡിയോ കെവൈസിയിലൂടെ തുടങ്ങാവുന്ന അക്കൗണ്ട് ആണ് ഇൻസ്റ്റാ പ്സ് വീഡിയോ സേവിങ് അക്കൗണ്ട് എന്ന് പറയുന്നത്. ഈ അക്കൗണ്ട് തുടങ്ങിക്കഴിഞ്ഞാൽ ബാങ്കിൻറെ ബ്രാഞ്ചിൽ പോകേണ്ട യാതൊരു ആവശ്യവുമില്ല. ഇതൊരു സീറോ ബാലൻസ് അക്കൗണ്ട് കൂടെയാണ്. 18 വയസ്സ് തികഞ്ഞ ഏതൊരാൾക്കും ഈ അക്കൗണ്ട് ഓൺലൈനായി തുറക്കാവുന്നതാണ്

പാൻകാർഡ് ആധാർ  കാർഡും ഉണ്ടായിരിക്കണം. അക്കൗണ്ട് തുടങ്ങിക്കഴിഞ്ഞാൽ 15 ദിവസത്തിനുള്ളിൽ എടിഎം കാർഡ് നമുക്ക് ലഭിക്കുന്നതാണ്. മാത്രമല്ല നെറ്റ് ബാങ്കിംഗ് മൊബൈൽ ബാങ്കിംഗ് ആപായ യുവനോ എസ് ബി ഐ ലൈറ്റ് ആപ്പ്, യുപിഎ ആപ്പുകൾ ഒക്കെ പരിധിയില്ലാതെ നമുക്ക് ഉപയോഗിക്കാൻ പറ്റും. റിക്വസ്റ്റ് ഓപ്ഷൻ കൊടുത്താൽ നമുക്ക് പാസ് ബുക്കും ചെക്കുബുക്കും വീട്ടിൽ ലഭിക്കുന്നതാണ്. ഈ അക്കൗണ്ട് നമുക്ക് സ്വന്തമായി എങ്ങനെ മൊബൈൽ ഉപയോഗിച്ച് തുടങ്ങാം എന്നുള്ള വിശദമായ ഒരു വീഡിയോ ആവശ്യമുള്ളവർ കാണുക.


   എസ്ബിയുടെ വിവിധതരത്തിലുള്ള അക്കൗണ്ടുകളെ കുറിച്ച് നിങ്ങൾ കുറച്ചുകൂടെ വ്യക്തമായി മനസ്സിലാക്കിയശേഷം നിങ്ങൾക്ക് അനുയോജ്യമായ അക്കൗണ്ട് ഏതാണോ അത് നിങ്ങൾ തെരഞ്ഞെടുക്കുക.