എന്താണ് NSE ?

     ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നതിനും സ്റ്റോക്കുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ഉള്ള ഇന്ത്യയിലെ പ്രധനപ്പെട്ട സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഒന്നാണ് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എന്ന് വിളിക്കുന്ന NSE .

       1992 ൽ മുംബൈയിലാണ് ഇത് സ്ഥാപിതമായത്. പൂർണ്ണമായും ഡിജിറ്റൽ ആയിട്ടുള്ള ഇലക്ട്രോണിക് ഓട്ടോമാറ്റിക് സംവിധാനത്തിലാണ് NSE പ്രവർത്തിക്കുന്നത്. കടപ്പത്രങ്ങൾ, ഇക്വിറ്റി ഷെയറുകൾ, എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകൾ തുടങ്ങിയവയും ഡയറിവേറ്റിവ് മാർക്കറ്റും NSE യിൽ പ്രവർത്തിക്കുന്നുണ്ട്. ട്രേഡിങ് വോളിയത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെഏറ്റവും വലിയതും ലോകത്തിൽ നാലാം സ്ഥാനവും NSE യ്ക്ക് ഉണ്ട് ഇലക്ട്രോണിക് സംവിധാനത്തിലൂടെ ട്രേഡിങ് സുഗമമാക്കുന്നതിനുള്ള ഒരു ട്രേഡിങ് പ്ലാറ്റ്ഫോം നൽകുകയാണ് NSE പ്രധാനമായും ചെയ്യുന്നത്.