എന്താണ് GTT ഓർഡറുകൾ ?

GTT ഓർഡറുകൾ സൃഷ്ടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ദോഷങ്ങൾ തുടങ്ങി അറിയേണ്ട എല്ലാ കാര്യങ്ങളും നിങ്ങൾക്ക് ഇത് വായിക്കുമ്പോൾ തീർച്ചയായും മനസ്സിലാകും.

 

GTT order

            Angel one മൊബൈൽ ആപ്പ് ഉപയോഗിച്ചിട്ടോ, ട്രേഡിങ് പ്ലാറ്റ്ഫോം ഉപയോഗിച്ചിട്ടോ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നവർക്കുള്ള വളരെ പ്രധാനപ്പെട്ട ഒരു സംവിധാനമാണ് . GTT ഓർഡർ. GTT ഓർഡർ എന്നാൽ Good till trigger order എന്നാണ്. മുൻകൂട്ടി നിശ്ചയിച്ച പരിധി വിലയിൽ ഓർഡറുകൾ വാങ്ങാനോ വിൽക്കാനോ GTT ഓർഡർ നിങ്ങളെ സഹായിക്കും. ഇതുമൂലം ഓഹരി വിപണിയിൽ സദാസമയം നോക്കി ഇരിക്കാതെ തന്നെ നമ്മൾ നിശ്ചയിക്കുന്ന വളരെ കുറഞ്ഞ വിലയിൽ ഓഹരികളുടെ വില എത്തുമ്പോൾ സ്വമേധയാ വാങ്ങുവാനും , നമ്മൾ ദീർഘനാളത്തേക്ക് വാങ്ങി ഡീമാറ്റ് അക്കൗണ്ടിൽ സൂക്ഷിക്കുന്ന ഓഹരികൾ നമ്മൾ നിശ്ചയിക്കുന്ന ഉയർന്ന വിലയിൽ വരുമ്പോൾ സ്വമേധയാ വിൽക്കുവാനും മുൻകൂട്ടി ഓർഡർ കൊടുക്കാൻ സാധിക്കുന്ന സംവിധാനമാണ് GTT ഓർഡർ. GTT ഓപ്ഷൻ ഉപയോഗിച്ച് നമ്മൾ ഒരു ഓഹരി വാങ്ങുവാനോ വിൽക്കുവാനോ ഓർഡർ കൊടുത്തു കഴിഞ്ഞാൽ നമ്മൾ കൊടുത്ത വിലയിൽ ഓഹരി എത്തുമ്പോൾ ബ്രോക്കർ സ്വയം ഈ ഓർഡറുകൾ എക്സ്ചേഞ്ചിലേക്ക് അയയ്ക്കുകയും നമ്മുടെ ഓർഡർ നടപ്പിലാവുകയും ചെയ്യുന്നു. ഇതിൻ്റെ ഏറ്റവും വലിയ പ്രയോജനം ലഭിക്കുന്നത് പാർട്ട് ടൈം ട്രേഡർമാർക്കും മാർക്കറ്റ് ഓപ്പൺ ആയിരിക്കുന്ന സമയങ്ങളിൽ ഓഹരികളുടെ വിലകൾ കൂടുകയും കുറയുന്നതും നോക്കി ഓഹരികൾ വാങ്ങാനും വിൽക്കാനും സമയമില്ലാത്തവർക്ക് വളരെയേറെ ഗുണം ചെയ്യും. എന്നാൽ ഇതിനും പോരായ്മകൾ ഉണ്ട് intra day ട്രേഡിങ് നടത്തുന്നതിൽ GTT ഓർഡർ കൊടുക്കാൻ സാധിക്കില്ല. എന്നാലും DELIVERY ഡെറിവേറ്റീവ് വിഭാഗത്തിലും ഉപയോഗപ്പെടുത്താവുന്നതാണ്. ഈ സാഹചര്യത്തിൽ GTT ഓർഡർ ഒരു ക്യാരി ഫോർവേർഡ് ടൈപ്പ് ഓർഡറായിരിക്കും അപ്പോൾ ഓർഡർ, കാലഹരണപ്പെടൽ കരാർ കാലഹരണ തീയതി അനുസരിച്ചായിരിക്കും.

GTT ഓർഡർ കാലാവധി

        Stop loss ഓർഡറിന് സമാനമായാണ് GTT ഓർഡറുകൾ പ്രവർത്തിക്കുന്നതെങ്കിലും Stop loss ഓർഡർ കാലാവധി ഒരു ദിവസത്തേക്ക് മാത്രമാണ് എന്നാൽ GTT ഓർഡർ സൃഷ്ടിച്ചു കഴിഞ്ഞാൽ ആ ഓർഡർ നിലനിൽക്കുന്നത് ഒരു വർഷത്തേക്കാണ്. അതായത് 500 രൂപ വിലയുള്ള ഒരു ഓഹരി GTT ഓർഡർ പ്രകാരം 400 രൂപയിൽ എത്തുമ്പോൾ വാങ്ങാൻ ഒരു ഓർഡർ നമ്മൾ സൃഷ്ടിച്ചു കഴിഞ്ഞാൽ ഓഹരി വില 400 രൂപ ഒരു വർഷത്തിനുള്ളിൽ എപ്പോൾ ആകുന്നുവോ അപ്പോൾ ആയിരിക്കും നമ്മുടെ അക്കൗണ്ടിലേക്ക് വാങ്ങിയ ഓഹരി എത്തുന്നത്. അതുപോലെ നമ്മുടെ ഡീമാറ്റ് അക്കൗണ്ടിൽ സൂക്ഷിക്കുന്ന ഒരു ഓഹരിയുടെ വില 100 രൂപയാണെങ്കിൽ ആ ഓഹരിയുടെ വില ₹200 ആകുമ്പോൾ വിൽക്കണം എന്ന് വിചാരിച്ച് GTT ഓർഡർ സൃഷ്ടിക്കുകയാണെങ്കിൽ ഒരു വർഷത്തിനുള്ളിൽ എപ്പോഴാണോ ആ വില എത്തുന്നത് അതുവരെ ഈ GTT ഓർഡർ നിലനിൽക്കുകയും 200 രൂപയിൽ എത്തുമ്പോൾ ഓർഡർ നടപ്പിലാവുകയും നമ്മുടെ ഡീമാറ്റ് അക്കൗണ്ടിൽ നിന്നും ഓഹരി നിൽക്കുകയും ചെയ്യുന്നു. 

           GTT ഓർഡറുകൾ സൃഷ്ടിക്കുന്നത് ഒരുവർഷ കാലാവധിക്കാണെന്ന് പറഞ്ഞല്ലോ അപ്പോൾ നമ്മുടെ ഡീമാറ്റ് അക്കൗണ്ടിൽ നിന്ന് ബ്രോക്കർ ഓഹരി വിൽക്കാൻ DDPI (ഡിമാറ്റ് ഡെബിറ്റ് ആൻഡ് പ്ലെഡ്ജ് ഇൻസ്ട്രക്ഷൻസ്) കൊടുക്കേണ്ടത് ആയിട്ട് വരും. അല്ലാത്തപക്ഷം നമ്മൾ വിൽക്കാൻ ഉദ്ദേശിക്കുന്ന വില എത്തുമ്പോൾ നോട്ടിഫിക്കേഷൻ അലർട്ട് ലഭിക്കുകയും നമ്മൾ CDSL T Pin ടൈപ്പ് ചെയ്ത് വിൽക്കേണ്ടതായും വരും. എന്നാൽ വാങ്ങുന്ന സമയങ്ങളിൽ ഇങ്ങനെ ഒരു പ്രശ്നം വരുന്നില്ല. 

എന്താണ് DDPI?

        മുൻപ് കാലങ്ങളിൽ ഡീമാറ്റ് അക്കൗണ്ടിൽ നിന്നും ഓഹരികൾ സ്റ്റോപ്പ് ബ്രോക്കർക്ക് വിൽക്കുവാൻ വേണ്ടി നമ്മൾ പവർ ഓഫ് അറ്റോണി എന്ന സംവിധാനം ഉപയോഗിച്ചിരുന്നു ഇപ്പോൾ അതിനു പകരമാണ് DDPI എന്ന സംവിധാനം ഉപയോഗിക്കുന്നത്

          DDPI (ഡിമാറ്റ് ഡെബിറ്റ് ആൻഡ് പ്ലെഡ്ജ് ഇൻസ്ട്രക്ഷൻസ്) ഒരു സ്റ്റോക്ക് ബ്രോക്കറെ (ഏഞ്ചൽ വൺ പോലെ) നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ടിൽ നിന്ന് സെക്യൂരിറ്റികൾ വിൽക്കുമ്പോൾ ഡെബിറ്റ് ചെയ്യാനും എക്സ്ചേഞ്ചിൽ എത്തിക്കാനും അനുവദിക്കുന്ന ഒരു രേഖയാണ് .

      ഇതിനർത്ഥം DDPI സമർപ്പിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ കൈവശമുള്ള ഏതെങ്കിലും ഓഹരികൾ വിൽക്കാൻ CDSL ടി-പിൻ, OTP എന്നിവ നൽകേണ്ടതില്ല. എന്നിരുന്നാലും, DDPI ഉപയോഗിക്കുന്നത് സ്വമേധയാ ഉള്ളതാണ്, ഓരോ ഇടപാടിനും ടി-പിൻ നൽകി നിങ്ങൾക്ക് ഓഹരികൾ വിൽക്കുന്നത് വേണമെങ്കിൽ തുടരുകയും ചെയ്യാം. 

GTT ORDER സവിശേഷതകൾ താഴെ പറയുന്നവയാണ്.

# നിങ്ങളുടെ സമയവും ഊർജവും ലാഭിക്കാൻ GTT ഓർഡർ ഫീച്ചർ നിങ്ങളെ സഹായിക്കുന്നു.

     നിങ്ങൾ ഒരു സ്റ്റോക്കിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെന്നും നിങ്ങളുടെ മനസ്സിൽ ഒരു എൻട്രി പൊസിഷൻ ഉണ്ടെന്നും കരുതുക. അല്ലെങ്കിൽ ഒരു നിശ്ചിത വിലയിൽ നിങ്ങളുടെ സ്ഥാനത്ത് നിന്ന് പുറത്തുകടക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കരുതുക. ഈ രണ്ട് സാഹചര്യങ്ങളിലും നിങ്ങൾ ആഗ്രഹിക്കുന്ന വില പോയിന്റുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഒരു GTT ഓർഡർ സൃഷ്ടിക്കാൻ കഴിയും, തുടർന്ന് വിലകളുടെ ചലനം ട്രാക്ക് ചെയ്യുന്നത് നിർത്തുക. സ്റ്റോക്ക് മാർക്കറ്റ് വിലകൾ വളരെ അസ്ഥിരമാണ്, അവ ഉയരുകയും താഴുകയും ചെയ്യുന്നു. നിങ്ങൾ ദിവസം തോറും വ്യാപാരം നടത്തുന്ന ഒരു മുഴുവൻ സമയ വ്യാപാരിയായാലും, അല്ലെങ്കിൽ നിങ്ങൾ ഒരു പാർട്ട് ടൈം അടിസ്ഥാനത്തിൽ ട്രേഡ് ചെയ്യുകയോ ഓഹരികളിൽ നിക്ഷേപിക്കുകയോ ചെയ്യുകയോ, ഒപ്പം ഒരു മുഴുവൻ സമയ ജോലിയോ ബിസിനസ്സോ ഉള്ളവരോ ആകട്ടെ, അതിനാൽ വിലയുടെ ചലനം ട്രാക്ക് ചെയ്യാൻ കഴിയില്ല. ദിവസം മുഴുവൻ, എല്ലാ ദിവസവും - ഉപയോഗിക്കേണ്ട ഉപകരണമാണ് GTT, ഇത് എല്ലാവർക്കും വേണ്ടിയുള്ളതാണ്.

     GTT ഓർഡർ നിങ്ങൾ ആഗ്രഹിക്കുന്ന വില പോയിന്റിൽ സ്വയമേവ ട്രേഡുകൾ നടപ്പിലാക്കാൻ നിങ്ങളെ അനുവദിക്കുന്നു, അതിനാൽ നിങ്ങളുടെ സമയം കൊണ്ട് നിങ്ങൾക്ക് മറ്റ് കാര്യങ്ങൾ ചെയ്യാൻ കഴിയും.

ഒരു GTT ഓർഡർ എങ്ങനെ നൽകാം എന്ന് മനസ്സിലാക്കുവാൻ ചുവടെ കൊടുത്തിട്ടുള്ള വീഡിയോ നിങ്ങളെ സഹായിക്കും.