പുതിയ ഡെബിറ്റ് കാർഡുകൾ ഉപയോഗ നിയന്ത്രണങ്ങൾ ഒഴിവാക്കാം

പുതിയ ATM കാർഡ് ആക്ടീവ് ചെയ്താലും ട്രാൻസാക്ഷൻ പരിധിയും , ഇൻറർനാഷണൽ ഇടപാടുകളും yono ആപ്പ് ഉപയോഗിച്ച് Enable ചെയ്യണം.

 

Yono sbi Malayalam all4good

പുതുതായിട്ട് ഏതെങ്കിലും ബാങ്കിൽഅക്കൗണ്ട് ഓപ്പൺ ചെയ്തശേഷം നിങ്ങൾക്ക് ATM കാർഡ് കിട്ടിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്ന ATM കാർഡ് കാലാവധി കഴിഞ്ഞ ശേഷം പുതിയ ഡെബിറ്റ് കാർഡ് കിട്ടിയിട്ടുണ്ടെങ്കിൽ നിങ്ങൾ ATM മെഷീനിൽ പോയിട്ട് നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പൈസ പിൻവലിക്കുന്നതിന് വേണ്ടി കൈവശമുള്ള കാർഡ് ആക്ടിവേഷൻ ചെയ്തിട്ടുണ്ടാവും അല്ലേ. 

     പക്ഷേ ഇത്തരത്തിൽ നിങ്ങൾ ആക്ടിവേഷൻ ചെയ്തു കഴിഞ്ഞാലും നിങ്ങൾക്ക് നിങ്ങളുടെ കൈവശമുള്ള ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ATM മെഷീനിൽ നിന്നും ചെറിയ എമൗണ്ട് മാത്രമേ ഒരു തവണ പിൻവലിക്കാൻ സാധിക്കുകയുള്ളൂ അതുപോലെ ഇൻ്റർ നാഷണൽ ട്രാൻസാക്ഷൻ ഒന്നും കാർഡ് ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്നില്ല. ഗൂഗിൾ പേ പോലുള്ള യുപിഎ ആപ്പുകളിൽ ലിങ്ക് ചെയ്യാനാവുന്നില്ല, ഓൺലൈൻ ആയിട്ട് സാധനങ്ങൾ വാങ്ങിയതിനു ശേഷം കാർഡ് ഡീറ്റെയിൽസ് കൊടുക്കുമ്പോൾ കാർഡ് വാലിടല്ല എന്ന് കാണിക്കുന്നു, പെട്രോൾ പമ്പിലും സൂപ്പർമാർക്കറ്റിൽ പോയി കാർഡ് സ്വയ്പ്പ് ചെയ്യുമ്പോൾ പൈസ പിൻവലിക്കാൻ പറ്റുന്നില്ല ഇങ്ങനെ എന്തെങ്കിലും പ്രശ്നം നിങ്ങളുടെ ഡെബിറ്റ് കാർഡ് ആക്ടിവേഷൻ ചെയ്തതിനുശേഷം ഉണ്ടെങ്കിൽ നിങ്ങൾ പേടിക്കേണ്ട കാര്യമൊന്നുമില്ല അത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഉള്ള പൈസ ATM കാർഡ് വഴിയുള്ള തട്ടിപ്പുകളിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി കാർഡ് ലഭിക്കുമ്പോൾ ലോക്ക് ചെയ്തു വച്ചിട്ടുള്ളതാണ്. 

    മുൻപ് ലഭിച്ചിട്ടുള്ള കാർഡുകൾ പുതുതായി ലഭിക്കുമ്പോൾ ഈ പ്രശ്നം വന്നിട്ടുണ്ടാവില്ല. എന്നാൽ ഇപ്പോൾ ലഭിക്കുന്ന ATM ഡെബിറ്റ് കാർഡുകൾക്കാണ് ഈ പ്രശ്നം ഉള്ളത് അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ ബാങ്കിൻ്റെ മൊബൈൽ ആപ്പിൽ ട്രാൻസാക്ഷൻ കൺട്രോൾ ഉപയോഗിച്ച് നിങ്ങളുടെ ഡെബിറ്റ് കാർഡ് ട്രാൻസാക്ഷൻ എനേബിൾ ചെയ്യാൻ സാധിക്കും. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഏത് ആയിരുന്നാലും ആ ബാങ്കിൻ്റെ മൊബൈൽ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ കാർഡ് ആക്ടിവേഷൻ ചെയ്യാനും , ആവശ്യമില്ലെങ്കിൽ ഡിസേബിൾ ചെയ്യാൻ ഒക്കെ സാധിക്കുന്നതാണ് . ഈ വീഡിയോയിൽ കാണിക്കാൻ പോകുന്നത് എസ്ബിഐയിൽ അക്കൗണ്ട് ഉള്ളവർക്ക് SBI യുടെ ഡെബിറ്റ് കാർഡ് നിങ്ങളുടെ കൈവശമുണ്ടെങ്കിൽ ഇൻ്റർനാഷണൽ ട്രാൻസാക്ഷൻ , അതുപോലെ ഈ കൊമേഴ്സ് വെബ്സൈറ്റുകളിൽ നിന്നും സാധനങ്ങൾ വാങ്ങിയിട്ട് പെയ്മെൻറ് ചെയ്യാൻ പറ്റുന്നില്ല, എടിഎം കാർഡ് ലിമിറ്റേഷൻ, ഗൂഗിൾ പേ പോലുള്ള യുപിഎ ആപ്പുകളിൽ കാർഡ് ആക്ടിവേഷൻ ചെയ്യാൻ സാധിക്കുന്നില്ല തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് ഉള്ളവർക്ക് SBI യുടെ മൊബൈൽ ബാങ്കിംഗ് ആപ്പ് YONO SBI ആപ്പ് ഉപയോഗിച്ച് എനേബിൾ ചെയ്യാൻ സാധിക്കുന്നതാണ്.മാത്രമല്ല ട്രാൻസാക്ഷൻ ലിമിറ്റ് കൂട്ടാനും കുറയ്ക്കാനും സാധിക്കുന്നതാണ്