ആധാർ കാർഡിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ മാറ്റം വരുത്താനോ തിരുത്താനോ ഇനി ഡിസംബർ 14 വരെ ഫീസ് ഈടാക്കില്ല എന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അറിയിച്ചിട്ടുണ്ട്. ഈ കാലയളവിൽ പേര്, വിലാസം, ഫോൺ നമ്പർ, ജനനത്തീയതി, ലിംഗഭേദം, ഇമെയിൽ, എന്നിവയിൽ മാറ്റം വരുത്താനും തിരുത്താനും അവസരമുണ്ട്.
ഫോട്ടോ ഐറിസ് അല്ലെങ്കിൽ ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ട വ്യക്തികൾ ആധാർ ജനസേവന കേന്ദ്രത്തിൽ നേരിട്ട് പോയി ഫീസ് അടയ്ക്കേണ്ടതാണ്. വിരലടയാളം, ഐറിസ് പാറ്റേൺ, മറ്റ് ബയോമെട്രിക് ഡാറ്റകൾ എന്നിവ സ്കാൻ ചെയ്യുന്നതിന് പ്രത്യേക ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതു ഉള്ളതുകൊണ്ടാണ് ഇത്. മാത്രമല്ല ബയോമെട്രിക് അപ്ഡേറ്റ് പ്രക്രിയയിൽ തെറ്റായ പ്രവർത്തനങ്ങൾ തടയുന്നതിനും പരിശോധന നടപടിക്രമം ഉൾപ്പെടുത്തിയിരിക്കുന്നു.
ഓരോ പത്തുവർഷം കൂടുമ്പോഴും ആധാർ കാർഡ് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്ന് ആധാറിന്റെ റഗുലേറ്ററി ബോഡിയായ യു ഐ ഡി എ ഐ നിർബന്ധമാക്കിയിട്ടുണ്ട്. ആധാർ വിവരങ്ങൾ കൃത്യതയുള്ളതാണെന്ന് ഉറപ്പുവരുത്താനാണിത്. ആധാർ കാർഡ് അപ്ഡേറ്റ് ചെയ്ത് തട്ടിപ്പിനെ ചെറുക്കാൻ സർക്കാർ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഓൺലൈനായി എങ്ങനെ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാം
1. uidai.gov.in വെബ്സൈറ്റ് ലോഗിൻ ചെയ്ത ശേഷം ലോഗിൻ ഐഡിയും പാസ്സ്‌വേർഡും ക്രിയേറ്റ് ചെയ്ത് ലോഗിൻ ചെയ്യണം.
2. മൈ ആധാർ ടാബ് ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ആധാർ ഡീറ്റെയിൽസ് എന്നതിൽ ടാപ്പ് ചെയ്യുക.
3. സെന്റ് ഓ ടി പി ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്ത നമ്പറിൽ വന്ന ഓ ടി പി ടൈപ്പ് ചെയ്തു .
4. ലോഗിൻ ചെയ്യുക
5.ലോഗിൻ പൂർത്തിയായ ശേഷം എന്തെല്ലാം കാര്യങ്ങളാണ് അപ്ഡേറ്റ് ചെയ്യേണ്ടതെന്ന് സെലക്ട് ചെയ്യുക.
6.എല്ലാം ചെയ്തു കഴിഞ്ഞാൽ സബ്മിറ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
7. നൽകിയ വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനായി അതുമായി ബന്ധപ്പെട്ട രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.
8.സബ്‌മിറ്റ് അപ്ഡേറ്റ് റിക്വസ്റ്റ്
ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി നിങ്ങളുടെ ആധാർ കാർഡുകൾ എത്രയും വേഗം അപ്ഡേറ്റ് ചെയ്യുക