നിങ്ങളറിഞ്ഞോ വാട്സാപ്പിൽ പുതിയ മാറ്റങ്ങൾ വരുന്നു

Watsup changes updates



അടുത്തിടെയാണ് ഇന്ത്യയിൽ  വാട്സപ്പ് ചാനൽ  ഫീചർ അവതരിപ്പിക്കുന്നത്. പ്രമുഖ വ്യക്തികളെയും താരങ്ങളെയും ഫോളോ ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഈ സംവിധാനം. ഫോൺ നമ്പറിന്റെ സഹായമില്ലാതെ പേര് സെർച്ച് ചെയ്ത് ഫോളോ ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ചാനൽ വന്നതോടെ സ്റ്റാറ്റസ് അപ്ഡേറ്റ്സ് കാണാൻ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ട്.


 ഏതെങ്കിലും ചാനലുമായി കണക്ട് ചെയ്തു കഴിഞ്ഞാലോ, പിന്നെ സ്റ്റാറ്റസ് ടാബിൽ  എല്ലാ സ്റ്റാറ്റസുകളും  തിരശ്ചീനമായാണ് കാണുന്നത്. ഇത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടായി മാറുന്നു. ഏതെല്ലാം സ്റ്റാറ്റസുകൾ കണ്ടു, ഏതെല്ലാം സ്റ്റാറ്റസുകൾ മ്യൂട്ട്  ചെയ്തു, ഏതെല്ലാം സ്റ്റാറ്റസുകളാണ് പുതിയതായി ഷെയർ ചെയ്തിരിക്കുന്നത് എന്നൊക്കെ കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നു. ഇതിന് പരിഹാരം എന്ന നിലയിലാണ് വാട്സ്ആപ്പ് ഫിൽറ്റർ ഓപ്ഷൻ അവതരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.


Recent, Viewed, Muted, ഈ ഓപ്ഷനുകളിൽ ശരിയായത്   തെരഞ്ഞെടുത്ത് സ്റ്റാറ്റസ് ഫിൽറ്റർ ചെയ്യാൻ കഴിയുന്ന വിധത്തിലാണ് പുതിയ ഫീച്ചർ തയ്യാറാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ ഈ ഫീചർ കൊണ്ടു വന്നിട്ടുണ്ട്. ഉടൻ തന്നെ  എല്ലാവരിലേക്കും ഈ ഫീച്ചർ എത്തും എന്നാണ് പ്രതീക്ഷ.