ഇന്ന് ഗൂഗിളിൽ സെർച്ച് ചെയ്യാത്തവർ അപൂർവ്വമാണ്. നമ്മുടെ ഏത് സംശയത്തിനും നാം ആശ്രയിക്കുന്നത് ഗൂഗിളിനെ ആണ്.ഗൂഗിൾ ഇല്ലാതെ കടന്നുപോവുക നമ്മുടെ ഒരു കുറവ് തന്നെയാണ്. എന്നാൽ എല്ലാ ചോദ്യങ്ങൾക്കും ഇങ്ങനെ ഉത്തരങ്ങൾ തരുമ്പോൾ അതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചതിവ് നമ്മൾ മനസ്സിലാക്കണം. നമ്മുടെ ഈ സെർച്ചിംഗ് ശീലം നമ്മുടെ ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാം.
ഇന്റർനെറ്റിലൂടെ എങ്ങനെ ക്യാഷ് ഉണ്ടാക്കാം
വീട്ടിലിരുന്ന് ഇന്റർനെറ്റിലൂടെ എങ്ങനെ പണം സമ്പാദിക്കാം എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. ഒരിക്കൽ എങ്കിലും ഓൺലൈൻ വഴി എങ്ങനെ പണം സമ്പാദിക്കാം എന്ന് സെർച്ച് ചെയ്തിട്ടും ഉണ്ടാവും. എന്നാൽ ഇവിടെയാണ് അപകടം പതിയിരിക്കുന്നത്. നമ്മളെ ഹാക്ക് ചെയ്യാൻ പല സൈറ്റുകളും ഇവിടെ ഉണ്ടാവും. അതിൽ ഏതെങ്കിലും ലിങ്കിൽ നാം ക്ലിക്ക് ചെയ്യുമ്പോൾ നമ്മുടെ എല്ലാ വിവരങ്ങളും ഹാക്കേഴ്സിനു ലഭിക്കും.
ഇതിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാക്കേഴ്സിന് ലഭിക്കാൻ ഇടയാകുന്നു.
കസ്റ്റമർ കെയറിൽ വിളിച്ചാലോ
ഫോൺ വിളിക്കുമ്പോൾ കോൾ പോയില്ലെങ്കിൽ, ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ റേഞ്ച് കിട്ടിയില്ല എങ്കിൽ, അങ്ങനെ സിമ്മിലെ എല്ലാ പ്രശ്നങ്ങൾക്കും കസ്റ്റമർ കെയറിൽ വിളിച്ച് കാര്യം തിരക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഗൂഗിളിൽ സെർച്ച് ചെയ്തിട്ടാണോ നിങ്ങൾ കസ്റ്റമർ കെയറിലെ നമ്പർ എടുത്തു വിളിക്കുന്നത്. എന്നാൽ ഗൂഗിളിലെ എല്ലാ നമ്പറുകളും ശരിയല്ല എന്ന അറിവ് നിങ്ങളിൽ ഉണ്ടായിരിക്കട്ടെ. സംശയപരമായ നമ്പറുകളും ഗൂഗിളിൽ ഉണ്ടാകാം. ഇങ്ങനെയുള്ള നമ്പറുകൾ ഹാക്കേഴ്സ് നിർമ്മിച്ച് നൽകിയിട്ടുള്ളത് ആവാം. ഇതിലൂടെ നിങ്ങളുടെ വിവരങ്ങളും ഹാക്ക് ചെയ്യപ്പെടാം.
ക്രെഡിറ്റ് കാർഡ് റിപ്പോർട്ട് വിവരങ്ങൾ
ക്രെഡിറ്റ് കാർഡ് സംബന്ധമായ വിവരങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്യുന്നത് നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ വളരെ വേഗത്തിൽ ഹാക്ക് ചെയ്യാൻ സാധിക്കും.കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്ന പല ലിങ്കുകളും നിർമ്മിച്ച എടുക്കാൻ ഹാക്കേഴ്സിന് സാധിക്കുന്നു. ഇവയിൽ ക്ലിക്ക് ചെയ്യുന്ന നമ്മളിൽ ഓരോരുത്തരുടെയും മുഴുവൻ അക്കൗണ്ട് വിവരങ്ങളും ഇവർ ചോർത്തിയെടുക്കുന്നു.
എന്തിനും ഏതിനും ഗൂഗിളിനെ ആശ്രയിക്കുന്ന നാം ഓരോരുത്തരും എപ്പോഴും ജാഗ്രതയോടെ ഇരിക്കണം.