ഇന്നത്തെ കാലത്ത് പണമിണപാടുകൾ നടത്തുന്നതിന് വേണ്ടി ഏതെങ്കിലും ഒരു ബാങ്കിലെങ്കിലും ഒരു സേവിങ് അക്കൗണ്ട് ഇല്ലാതെ നമുക്ക് ജീവിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് ആണ് വന്നുകൊണ്ടിരിക്കുന്നത് അതായത് ഇപ്പോൾ നടക്കുന്ന ഒട്ടു മിക്ക പണമിടപാടുകളും മൊബൈൽ ഉപയോഗിച്ചിട്ടാണ് നമ്മൾ ചെയ്യുന്നത്. ഇത്തരത്തിൽ നമ്മുടെ ഫോണിൽ ഏതെങ്കിലും ആപ്പ് ഉപയോഗിച്ച് പണം കൈമാറ്റം നടത്തുന്നതിന് നമുക്ക് ഏതെങ്കിലും ഒരു ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. എന്നാൽ സാധാരണക്കാരെ സംബന്ധിച്ച് ഏതെങ്കിലും ഒരു ബാങ്കിൽ അക്കൗണ്ട് എടുത്തു കഴിഞ്ഞാൽ ബാങ്കിൻ്റെ ചാർജസുകളെ കുറിച്ച് വ്യക്തമായി അറിയാതിരിക്കുകയും നമ്മുടെ അക്കൗണ്ടിൽ ഉള്ള പൈസ ബാങ്കുകൾ പലതരത്തിൽ നമ്മളിൽ നിന്ന് പിടിക്കുകയും ചെയ്യുകയും ഇതുമൂലം നമ്മുടെ പൈസ നഷ്ടപ്പെടുകയും ഒക്കെ ചെയ്യുന്നത് സർവ്വസാധാരണമാണ്. മിനിമം ബാലൻസ് ഇല്ല എന്ന പേരിലും പിന്നീട് പൈസ ഇടുമ്പോൾ ചാർജുകൾ പിടിക്കുന്നുണ്ട്.മാത്രമല്ല എടിഎം കാർഡ് ഉപയോഗിക്കുന്നതിനും ചെക്ക് ബുക്ക് ലഭിക്കുന്നതിനും പാസ്ബുക്കിനും ഒക്കെ നമ്മുടെ അക്കൗണ്ടിലെ പൈസ ഇവർ എടുക്കുന്നതാണ്. എടിഎം കാർഡിന്റെ വാർഷിക ഫീസ് മൊബൈൽ ആപ്പിന്റെ വാർഷിക ചാർജസുകൾ ഇങ്ങനെ നിരവധി ചാർജസുകൾ നമ്മുടെ അക്കൗണ്ടിൽ നിന്നും പിടിക്കും. എന്നാൽ പല ബാങ്കുകളും ഈ ചാർജസുകൾ പിടിക്കുന്നത് പലനിരക്കുകളിലാണ് അതായത് പ്രൈവറ്റ് ബാങ്കുകളിൽ വളരെ വലിയ ചാർജുകൾ ഈടാക്കുന്നുണ്ട് എന്നാൽ പൊതുമേഖല ബാങ്കുകളിൽ ഇത് വളരെ കുറവാണ് ചില ബാങ്കുകളിലെ അക്കൗണ്ടുകളിൽ സർവീസ് ചാർജുകൾ തീരെ ഇല്ല എന്നും പലരും അറിയാതെ, പല അക്കൗണ്ടുകൾ എടുത്ത് പൈസ നഷ്ടപ്പെടുത്തിയവരും ഉണ്ടാകും.
പുതുതായിട്ട് ഒരു അക്കൗണ്ട് ഓപ്പൺ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അല്ലെങ്കിൽ മറ്റേതെങ്കിലും ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് ഒരു പുതിയ അക്കൗണ്ട് കൂടെ തുടങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ വളരെ ചാർജുകൾ കുറഞ്ഞ മികച്ച സേവനം നൽകുന്ന ഒരു ബാങ്ക് ആണ് ബാങ്ക് ഓഫ് ബറോഡ .
ബാങ്ക് ഓഫ് റോഡ് പുതിയ ഒരു സീറോ ബാലൻസ് അക്കൗണ്ട് സാധാരണക്കാർക്ക് വേണ്ടി ആരംഭിച്ചിരിക്കുകയാണ്. 10 വയസിനു മുകളിലുള്ള ഏതൊരാൾക്കും ഈ അക്കൗണ്ട് എടുക്കാവുന്നതാണ്. ഇതൊരു സീറോ ബാലൻസ് അക്കൗണ്ട് ആണ്. ഇൻ്റർനെറ്റ് ബാങ്കിങ്ങും നമുക്ക് ഈ അക്കൗണ്ട് ഓപ്പൺ ചെയ്തതിനുശേഷം ഉപയോഗിക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല സൗജന്യ റുപ്പേ ഡെബിറ്റ് കാർഡും, ലൈഫ് ടൈം ഫ്രീ ആയിട്ടുള്ള ഒരു ക്രെഡിറ്റ് കാർഡും നിങ്ങൾക്ക് ലഭിക്കുന്നതാണ്, ഗൂഗിൾ പേ ,ഫോൺ പേ പോലുള്ള ഏത് യുപിഎ ആപ്പുമായി ലിങ്ക് ചെയ്ത് നമുക്ക് ഈ അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കും.
ഇവിടെ പറയാൻ പോകുന്നത് ബാങ്ക് ഓഫ് ബറോഡയുടെ പുതിയ സീറോ ബാലൻസ് അക്കൗണ്ട് എടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും സവിശേഷതകളും എങ്ങനെ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ്.
Bob കെ സാംങ് ത്യോഹർ കി ഉമംഗ് എന്നാൽ ഫെസ്റ്റിവ് പദ്ധതിക്ക് കീഴിലാണ് ബാങ്ക് ഓഫ് ബറോഡ. bob lite seving അക്കൗണ്ട് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
ഈ അക്കൗണ്ടിന്റെ ഗുണങ്ങൾ സവിശേഷതകൾ
അക്കൗണ്ട് ഓപ്പൺ ചെയ്തു കഴിഞ്ഞാൽ സൗജന്യമായിട്ട് പാസ്സ് ബുക്ക് സൗജന്യമായിട്ട് മുപ്പത് ലീഫ് ഉള്ള ചെക്ക് ബുക്ക്, റുപ്പേ പ്രീമിയം ഡെബിറ്റ് കാർഡ്, മാനദണ്ഡം അനുസരിച്ച് ആ ജീവനാന്ത സൗജന്യമായിട്ടുള്ള റുപ്പേ ക്രെഡിറ്റ് കാർഡ്, തുടങ്ങിയവ നിങ്ങൾക്ക് ലഭിക്കുന്നതാണ്. വിവിധ കമ്പനികളുടെയും ബ്രാന്റുകളുടെയും ഉൽപ്പന്നങ്ങൾ ഓൺലൈനായി വാങ്ങുമ്പോൾ നിങ്ങൾക്ക് ഈ ഡെബിറ്റ് കാർഡ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കഴിഞ്ഞാൽ നിരവധി ആനുകൂല്യങ്ങൾ, ഡിസ്കൗണ്ടുകൾ ലഭിക്കുന്നതാണ്. സീറോ ബാലൻസ് അക്കൗണ്ട് ആയതുകൊണ്ട് അക്കൗണ്ടിൽ കിടക്കുന്ന പണം പൂർണമായും നിങ്ങൾക്ക് പിൻവലിക്കുകയും അതിനുശേഷം അക്കൗണ്ടിൽ പൈസ ഇടുമ്പോൾ ചാർജ്ജുകൾ പിടിക്കുകയും ഇല്ല. അക്കൗണ്ട് ഓപ്പൺ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഗൂഗിൾ പേ ഫോൺ പേ പോലുള്ള യുപിഎ ആപ്പുകളുമായി അക്കൗണ്ട് ലിങ്ക് ചെയ്ത് പണമിണപാടുകൾ നടത്താൻ സാധിക്കുന്നതാണ്. മാത്രമല്ല ഇൻറർനെറ്റ് ബാങ്കിങ്ങും നിങ്ങൾക്ക് സൗജന്യമായിട്ട് ഉപയോഗിക്കാം. ബാങ്കിൽ പോകാതെ തന്നെ നിങ്ങൾക്ക് ഈ അക്കൗണ്ട് ഓപ്പൺ ചെയ്യാനും സാധിക്കുന്നതാണ്.
അക്കൗണ്ട് കൊണ്ടുള്ള ദോഷങ്ങൾ അല്ലെങ്കിൽ പോരായ്മകൾ
അക്കൗണ്ട് ഓപ്പൺ ചെയ്തതിനു ശേഷം നിങ്ങൾക്ക് ATM മിഷനിൽ നിന്നും പൈസ എടുക്കേണ്ട റുപ്പേ ഡെബിറ്റ് കാർഡ് ലഭിക്കണമെങ്കിൽ ഗ്രാമ പ്രദേശത്തിലുള്ളവർ അക്കൗണ്ടിൽ ആയിരം രൂപ നിക്ഷേപിക്കണം, ഇത് മുൻസിപ്പാലിറ്റി മേഖലയിൽ വരുന്നവർക്ക് 2000വും കോർപ്പറേഷൻ മേഖലയിൽ ഉള്ളവർക്ക് 3000 രൂപയും ആണ് വരുന്നത്. ഈ അക്കൗണ്ട് സീറോ ബാലൻസ് അക്കൗണ്ട് ആണെങ്കിലും ആവറേജ് കോർട്ടറിലി മെയിൻറനൻസ് അക്കൗണ്ട് കൂടിയാണ് അതായത്. നാലു മാസത്തിലൊരിക്കൽ നിങ്ങളുടെ അക്കൗണ്ട് ഉപയോഗിച്ച് നഗരപ്രദേശത്തിലുള്ളവർ 3000 രൂപയും അതിനു താഴെയുള്ളവർ 2000 ഗ്രാമപ്രദേശത്തിനുള്ളവർ ആയിരം രൂപയുടെയും ഇടപാട് നടത്തിയിരിക്കണം. അല്ലായെങ്കിൽ നിങ്ങൾക്ക് സീറോ ബാലൻസ് ആനുകൂല്യം ലഭിക്കില്ല ചാർജുകൾ ഈടാക്കുന്നതാണ്. അതുപോലെ ക്രെഡിറ്റ് കാർഡ് ലഭിക്കണമെങ്കിൽ നിങ്ങളുടെ അക്കൗണ്ട് കൃത്യമായി ഇടപാടുകൾ നടത്തുകയും സിബിൽ സ്കോറും ഉള്ളവർക്ക് ആയിരിക്കും അക്കൗണ്ട് തുടങ്ങിയതിനു ശേഷം ക്രെഡിറ്റ് കാർഡ് ലഭിക്കുന്നത്. ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്കും ഇല്ലാത്തവർക്കും അത്യാവശ്യം 700 നു മുകളിൽ സിബിൽ സ്കോർ ഉണ്ടെങ്കിൽ ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഞാൻ ലിങ്ക് കൊടുത്തിട്ടുണ്ട് അതിൽ ക്ലിക്ക് ചെയ്ത് ബറോഡ ബാങ്കിൻറെ ലൈഫ് ടൈം ഫ്രീ ആയിട്ടുള്ള ക്രെഡിറ്റ് കാർഡ് അപ്ലൈ ചെയ്യാവുന്നതാണ്.
ഈ അക്കൗണ്ട് വഴി ലഭിക്കുന്ന ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും വഴി ഉപയോഗിച്ച് നിരവധി ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഈ ഓഫറുകൾ എത്ര കാലം തുടരും എന്ന് കൃത്യമായിട്ട് ബാങ്ക് പറയുന്നില്ല എന്നുള്ളതും ഒരു പോരായ്മയാണ്. ബറോഡ ബാങ്കിൻറെ മൊബൈൽ ആപ്പ് ആയ ബിഒബി വേൾഡ് ആപ്പിന് റിസർവ്ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് കൊണ്ട് പുതുതായി തുടങ്ങുന്നവർക്ക് എന്നുമുതൽ bob world ആപ്പ് ഉപയോഗിക്കാം എന്ന് ബാങ്ക് വ്യക്തമാക്കിയിട്ടില്ല. തുടങ്ങിയവയാണ് ഈ അക്കൗണ്ടിന്റെ പ്രധാനപ്പെട്ട പോരായ്മകൾ എന്നു പറയുന്നത്. എന്നാൽ സാധാരണക്കാരെ സംബന്ധിച്ച അധിക ചാർജ് ഇല്ലാതെ അക്കൗണ്ട് ഉപയോഗിക്കാൻ താല്പര്യമുള്ളവർക്ക് ഈ അക്കൗണ്ട് തീർച്ചയായും തെരഞ്ഞെടുക്കാവുന്നതാണ്.
ആർക്കൊക്കെ അക്കൗണ്ട് തുടങ്ങാം.
10 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യക്കാരനും ഈ അക്കൗണ്ട് തുടങ്ങാൻ സാധിക്കുന്നതാണ്. അതായത് പതിനെട്ട് വയസ്സ് പൂർത്തിയാകണം എന്ന് നിർബന്ധമില്ല. എന്നാൽ പരമാവധി എത്ര വയസ്സുവരെ എന്ന് പറഞ്ഞിട്ടില്ലാത്തതുകൊണ്ട് 10 വയസ്സിനു മുകളിൽ ഏത് പ്രായക്കാർക്കും ഈ അക്കൗണ്ട് തുടങ്ങാം എന്നാണ് കരുതുന്നത്. വിദേശത്തുള്ളവർക്ക് ഇതേ ആനുകൂല്യത്തോടെ എൻആർഐ അക്കൗണ്ട് തുടങ്ങാവുന്ന സൗകര്യവും ബറോഡ ബാങ്കിൻറെ വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. ബാങ്കിൻറെ വിവിധതരത്തിലുള്ള അക്കൗണ്ടുകളെ കുറിച്ച് അറിയുവാൻ ബാങ്കിൻറെ ഒഫീഷ്യൽ വെബ്സൈറ്റിന്റെ ലിങ്കും ഞാൻ ഇവിടെ ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട് ആവശ്യമുള്ളവർക്ക് അത് സന്ദർശിക്കാവുന്നതാണ്.
അക്കൗണ്ട് തുടങ്ങുന്നതിന് ആവശ്യമായ രേഖകൾ
ആധാർ കാർഡ് ,
പാൻ കാർഡ്,
മേൽവിലാസം തെളിയിക്കുന്നതിന് ഐഡന്റിറ്റി കാർഡ് ആധാർ കാർഡ് തുടങ്ങിയവയ്ക്ക് സമാനമായ ഏതെങ്കിലും ഡോക്യുമെൻറും ഉപയോഗിക്കാവുന്നതാണ്.
അക്കൗണ്ട് ഓപ്പൺ ചെയ്യുന്നത് ബാങ്ക് ഓഫ് ബറോഡയുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി വീഡിയോ കെവൈസി വഴി അക്കൗണ്ട് ഓപ്പൺ ചെയ്യാം അല്ലെങ്കിൽ ബാങ്ക് ഓഫ് ബറോഡയുടെ ഏതെങ്കിലും ബ്രാഞ്ചിൽ നേരിട്ട് പോയും ഈ അക്കൗണ്ട് ഓപ്പൺ ചെയ്യാവുന്നതാണ്.