കടവും പരിഹാര മാർഗ്ഗവും

സാമ്പത്തിക വിദ്യാഭ്യാസത്തിൻ്റെ അപര്യാപ്തതയാണ് ഭൂരിഭാഗം ആളുകളെയും കടക്കെണിയിൽ ചാടിക്കുന്നത്.

 നമ്മുടെ എല്ലാം ജീവിതത്തിൽ കടം ഉണ്ടാകുന്നത് പ്രധാനമായും 4 കാര്യങ്ങളിലൂടെയാണ്.

1. വരുമാനത്തേക്കാൾ കൂടുതൽ ചെലവഴിക്കുമ്പോൾ വരുന്ന കടം.

2. സുഹൃത്തുക്കൾക്ക് വേണ്ടിയും മറ്റുള്ളവരെ സഹായിക്കുന്നതിന് വേണ്ടിയും നമ്മൾ എടുക്കുന്നത്.

3. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് വേണ്ടി നമ്മൾ എടുക്കുന്ന കടം.

4.വീട്ടുകാരിൽ നിന്നും നമുക്ക് ലഭിക്കുന്ന കടം 

       വരുമാനത്തേക്കാൾ കൂടുതൽ ചെലവഴിക്കുമ്പോൾ വരുന്ന നിങ്ങളുടെ കടം കുറയ്ക്കുന്നതിന്  പരമാവധി ആഗ്രഹങ്ങൾ കുറയ്ക്കുകയും ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ചെലവുകൾ പരിമിതപ്പെടുത്തുകയും ചെയ്താൽ  കടം ഒഴിവാക്കാൻ സാധിക്കും.

       സുഹൃത്തുക്കൾക്ക് വേണ്ടിയും മറ്റുള്ളവരെ സഹായിക്കുന്നതിന് വേണ്ടി നമ്മൾ കടം വരുത്തുന്നത് നമ്മൾ വരുത്തിവെക്കുന്ന കടമാണ് നമ്മുടെ കയ്യിൽ അനാവശ്യമായിട്ടുള്ള പണമുണ്ടെങ്കിൽ മാത്രം ഒരു സുഹൃത്തിനെയോ മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുക അല്ലാതെ നമ്മുടെ കയ്യിൽ ഇല്ലാത്ത ഒരു ബാധ്യത നമ്മൾ എടുത്ത് മറ്റുള്ളവരെ  സഹായിച്ചു കഴിഞ്ഞാൽ ഒരുപക്ഷേ അവർ തിരിച്ചു തരാതിരുന്നാൽ നമ്മൾ അതിലും വലിയ ബാധ്യതയിലേക്കു പോവുകയും നമ്മൾ സ്വയം കുഴി തോണ്ടുകയുമാണ്. അതുകൊണ്ട് ഇത്തരം കടത്തിലേക്ക് നമ്മൾ വീഴാതിരിക്കാൻ ശ്രമിക്കുക. മൂന്നാമതായി പറഞ്ഞ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനു വേണ്ടിയുള്ള കടം എന്ന് പറയുന്നതും നമ്മൾ വരുത്തി വയ്ക്കുന്ന കടമാണ്. ഇത്തരം കടം ഉണ്ടാവുന്നത് വീട്ടിൽ ആർക്കെങ്കിലും രോഗം വരുമ്പോഴോ പെട്ടെന്നൊരു ആക്സിഡൻറ് എന്തെങ്കിലും വരുമ്പോൾ നമ്മൾ ആശുപത്രി ചെലവുകൾക്ക് വേണ്ടി ആരുടെയെങ്കിലും നിന്ന് കടം വാങ്ങുകയും വലിയ കടക്കാരൻ ആവുകയും ചെയ്യും ഇത്തരമൊരു സാഹചര്യം നമ്മുടെ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും വരാം എന്ന് കരുതി ഒരു ഹെൽത്ത് ഇൻഷുറൻസ് ജീവിതത്തിൽ എപ്പോഴും എടുത്തിട്ടുണ്ടെങ്കിൽ, അതുപോലെ ഒരു എമർജൻസി ഫണ്ടും നമുക്കുണ്ടെങ്കിൽ ഇത്തരം കടം നമ്മുടെ ജീവിതത്തിൽ ഒരിക്കലും വരുന്നതല്ല.   നാലാമത് വീട്ടുകാർ നമുക്ക് സംഭാവന ചെയ്യുന്ന കടമാണ്. മാതാപിതാക്കൾ തീർക്കാൻ പറ്റാത്ത കടം നമ്മുടെ തലയിൽ ഒരുപക്ഷേ വന്നു വീഴാൻ സാധ്യതയുണ്ട് അതുപോലെ സഹോദരിയുടെയും സഹോദരന്റെയോ കല്യാണത്തിന്, വിദ്യാഭ്യാസ ചെലവിനു വേണ്ടി എടുക്കുന്ന കടവും ഒരുപക്ഷേ നമ്മുടെ തലയിൽ വന്നു വീഴാൻ സാധ്യതയുണ്ട് ഇത്തരം കടം നമ്മൾ വരുത്തിവെച്ച കടം അല്ലെങ്കിൽ പോലും ഞാൻ ആദ്യം പറഞ്ഞ മൂന്ന് കാര്യങ്ങൾ വഴി നമ്മൾ സ്വയം കടം വരുത്തി വെച്ചിട്ടില്ല എങ്കിൽ തീർച്ചയായിട്ടും ഈ കടം നമുക്ക് അഞ്ചു ആറു വർഷങ്ങൾ കൊണ്ട് നമ്മുടെ വരുമാനം വർദ്ധിപ്പിച്ചു കൊണ്ടോ ഒരു പാസിവ് വരുമാനം  സൃഷ്ടിച്ചുകൊണ്ട് ഈ കടത്തിൽ നിന്നും രക്ഷപ്പെടുവാൻ സാധിക്കുന്നതും ആണ്.

      എന്നിരുന്നാലും ഒരാളുടെ ജീവിതത്തിൽ പരിപൂർണ്ണമായി കടം മാറ്റുക എന്നുള്ളത് നമ്മുടെ ജീവിതത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് അതുപോലെ നമ്മൾ ഏറ്റവും കൂടുതൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നതും കടം കൊണ്ട് തന്നെയായിരിക്കും. ഒരാൾക്ക് എത്ര വലിയ കടമുണ്ടെങ്കിലും കൃത്യമായ സാമ്പത്തിക അച്ചടക്കം ഉണ്ടെങ്കിൽ കുറച്ചു ബുദ്ധി ഉപയോഗിച്ച് കഠിനാധ്വാനം ചെയ്തു അഞ്ചു മുതൽ പരമാവധി 10 വർഷത്തിനുള്ളിൽ നിങ്ങളുടെ കടം പരിപൂർണ്ണമായി മാറ്റുവാൻ നമുക്ക് സാധിക്കുന്നതാണ്. അതിനെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എനിക്ക് കടം പൂർണമായും തീർക്കണം എന്ന ഉറച്ച മനസ്സാണ് വേണ്ടത്. എനിക്കും തീർക്കാൻ പറ്റാത്ത കടം മുഴുവനും ഞാൻ തീർത്തിട്ട് ഇനി എനിക്കൊരു ജീവിതമുള്ളൂ എന്ന മനസ്സിൽ ധൃഢനിശ്ചയമെടുത്തു കഴിഞ്ഞാൽ ഇവിടെ പറയാൻ പോകുന്ന കാര്യങ്ങൾ മുഴുവൻ നിങ്ങൾ ശ്രദ്ധയോടെ വായിച്ചതിനു ശേഷം നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ അവ ജീവിതത്തിൽ കൊണ്ടുവരാൻ സാധിച്ചാൽ തീർച്ചയായിട്ടും പരമാവധി 7 വർഷത്തിനുള്ളിൽ നിങ്ങളുടെ കടം പൂർണമായും മാറ്റുവാൻ സാധിക്കുന്നതാണ്. 

 കടങ്ങൾ തിരിച്ചറിയുക

        ഒന്നാമതായി നിങ്ങൾ ചെയ്യേണ്ടതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യമാണ് നിങ്ങളുടെ കടങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് അവയുടെ തരം, തുക, പലിശനിരക്ക് എന്നിവ ഒരു ബുക്കിൽ എഴുതി തയ്യാറാക്കുക . ഇത് നിങ്ങളുടെ കടങ്ങൾ എത്രമാത്രം വേഗത്തിൽ മാറ്റാൻ കഴിയുമെന്ന് കണക്കാക്കാൻ സഹായിക്കും. അതായത് ബാങ്കിലുള്ള ലോൺ എത്ര രൂപയാണ് പലിശ ഉൾപ്പെടെ ഞാൻ എത്ര രൂപ തിരിച്ചടയ്ക്കാൻ ഇനി ഉണ്ട്, അതുപോലെ സ്വർണ്ണം പണയം വെച്ചിട്ടുണ്ടെങ്കിൽ അതിൽ പലിശ ഉൾപ്പെടെ ഞാൻ എത്ര രൂപ അടയ്ക്കാൻ ഉണ്ട്,  മറ്റുള്ളവരിൽ നിന്നും പലിശക്ക് കടം വാങ്ങിയിട്ടുണ്ടെങ്കിൽ അത് എത്ര രൂപ അടയ്ക്കാൻ ഉണ്ട്,  പലിശ ഇല്ലാത്ത കടം എത്ര രൂപയാണ് എനിക്ക് ഉള്ളത്, വളരെ ചെറിയ പൈസ കൊടുക്കാനുള്ള കടം ആണെങ്കിൽ പോലും, ഇങ്ങനെ ഓരോരോ കടങ്ങൾ എത്ര രൂപയാണ് ഞാൻ വാങ്ങിയിട്ടുള്ളത് അതിന് എത്ര രൂപയാണ് ഞാൻ തിരിച്ചടയ്ക്കേണ്ടി ഇപ്പോൾ വരുന്നത് എന്നുള്ളത് കൃത്യമായി ഒരു ബുക്കിൽ ഓരോ കടത്തിനും ഓരോ പേജ് എന്ന രീതിയിൽ എഴുതി തയ്യാറാക്കുക. ഇത്രയും   നിങ്ങൾ ഈ വീഡിയോ കണ്ടു ഇപ്പോൾ തന്നെ എഴുതി തയ്യാറാക്കി കഴിഞ്ഞാൽ ടോട്ടൽ കൂട്ടി നോക്കി എനിക്ക് എല്ലാം കൂടെ തീർക്കാനുള്ള കടം ഇരുപതോ ലക്ഷം രൂപ അല്ലെങ്കിൽ 30 ലക്ഷം രൂപ  അല്ലെങ്കിൽ നിങ്ങൾക്കുള്ള കോടികളുടെ കടത്തിന്റെ  കൃത്യമായ ഒരു കണക്ക് നിങ്ങൾക്ക് കിട്ടുന്നതാണ്. അതിനുശേഷം നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾക്ക് തീർക്കാനുള്ള കടം ഉദാഹരണത്തിന് 20 ലക്ഷം രൂപ ആണെങ്കിൽ എനിക്ക് 20 ലക്ഷം രൂപയുടെ കടബാധ്യതയുണ്ട് എന്ന് മനസ്സിൽ അംഗീകരിക്കുക. നിങ്ങൾ വിവാഹിതനായ ഒരാളാണെങ്കിൽ കുടുംബത്തിൽ ഭാര്യയോട് ഭർത്താവിനോട് അച്ഛനോട് അമ്മയോടോ ഈ യഥാർത്ഥ കടം നിങ്ങൾ വെളിപ്പെടുത്തുക. നിങ്ങളുടെ ഏറ്റവും വിശ്വസിക്കാൻ സാധിക്കുന്ന സുഹൃത്തിനോടും നിങ്ങൾക്ക് ഇത് വേണമെങ്കിൽ പറയാം. അടുത്ത ബന്ധുക്കളോട് സുഹൃത്തിനോട് ഇക്കാര്യം പറയുമ്പോൾ നിനക്കെങ്ങനെ ഇത്രയും കടം വന്നു എന്നുള്ള ചോദ്യവും കുറ്റപ്പെടുത്തലും ഒരുപക്ഷേ ഉണ്ടാകും. ആ കുറ്റപ്പെടുത്തലുകൾ മനസ്സുകൊണ്ട് അംഗീകരിച്ച് എൻെറ കുറ്റം കൊണ്ടാണ് ഈ കടം വന്നത് എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയും അവരോട് എതിർക്കാതിരിക്കുകയും ചെയ്തു കഴിഞ്ഞാൽ. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ നിങ്ങളുടെ കടം എന്ന മാനസിക സംഘർഷം കുറയും എന്ന് മാത്രമല്ല നിങ്ങൾ ആരോടൊക്കെ കടത്തിനെ കുറിച്ച് പറഞ്ഞുവോ അവർ പണമായി സഹായിച്ചില്ല എങ്കിൽ പോലും നിങ്ങളുടെ കടം വീട്ടുന്നതിന് നിങ്ങളോടൊപ്പം തീർച്ചയായും ഉണ്ടാകും.

നിങ്ങളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തുക. 

      നിങ്ങളുടെ വരുമാനം, ചെലവുകൾ,  എന്നിവ എത്രമാത്രമുണ്ടെന്ന് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഇത് നിങ്ങളുടെ കടം മാറ്റാനുള്ള സാധ്യതകൾ എത്രമാത്രമുണ്ടെന്ന്, എൻറെ ബാധ്യത പൂർണ്ണമായി തീർക്കാൻ സാധിക്കുമോ എന്ന് മനസ്സിലാക്കാൻ  നിങ്ങളെ സഹായിക്കും.

        നിങ്ങൾ ഒരു ദിവസ ജോലിക്കാരൻ ആണെങ്കിൽ രാവിലെ ജോലിക്ക് പോയി തിരിച്ചു വൈകുന്നേരം വരുമ്പോൾ 1000 രൂപ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെങ്കിൽ അതിൽ ഒരു ദിവസം നിങ്ങൾക്ക് എത്ര രൂപയാണ് ചെലവ് വരുന്നത് അതായത് വാഹനത്തിനുള്ള ചെലവ് , വീട്ടിൽ. അവശ്യവസ്തുക്കൾ വാങ്ങുന്നതിനുള്ള ചെലവ് മദ്യപിക്കുന്നുണ്ടെങ്കിൽ അതിന് എത്ര രൂപ പുകവലിക്കുന്നുണ്ടെങ്കിൽ അതിനത്ര രൂപ വേണം എല്ലാദിവസവും വീട്ടിൽ ബേക്കറി സാധനങ്ങൾ വാങ്ങുന്നുണ്ടെങ്കിൽ അതിന് എത്ര രൂപ ചെലവ് വരും ദിവസം പലിശ കൊടുക്കുന്നുണ്ടെങ്കിൽ അതിന് എത്ര രൂപയാണ് ഞാൻ എല്ലാ ദിവസവും കിട്ടുന്ന പൈസയിൽ നിന്നും മാറ്റിവയ്ക്കുന്നത് ഇങ്ങനെ സകല കാര്യവും എഴുതുക. ചിലർക്ക് ആഴ്ചയിൽ വരുമാനം ലഭിക്കുന്നവരാണ് എങ്കിലും ഒരാഴ്ച നിങ്ങൾക്കുള്ള ചെലവുകൾ പൂർണ്ണമായിട്ടും എഴുതുക. ഇനി സർക്കാർ ജോലിയോ മറ്റേതെങ്കിലും കമ്പനികളിലോ ജോലിചെയ്യുന്നവരാണ് മാസത്തിലായിരിക്കും വരുമാനം ലഭിക്കുന്നത് അങ്ങനെയുള്ളവർ ഒരു മാസത്തിൽ വീട്ടുസാധനങ്ങൾ ഉൾപ്പെടെ ഉള്ള ചെലവുകൾക്ക് എത്ര രൂപയാണ് എന്ന് കൃത്യമായി ഒരു മാസത്തെ ചെലവ് നോക്കി എഴുതി എടുക്കുക എത്ര രൂപ കടം മാറ്റുന്നതിന് വേണ്ടി എനിക്ക് ഒരു മാസം കിട്ടുന്ന ശമ്പളത്തിൽ നിന്നും മാറ്റിവയ്ക്കാൻ സാധിക്കും എന്നും എഴുതി തയ്യാറാക്കുക. ഇനി ബിസിനസ്സിലൂടെയാണ് വരുമാനം ലഭിക്കുന്നത് അല്ലെങ്കിൽ ഓട്ടോറിക്ഷ ടാക്സി പോലെയുള്ളവ നടത്തുന്നവർക്ക് കൃത്യമായിട്ട് ഒരു ദിവസം എത്ര രൂപ വരുമാനം ലഭിക്കുന്നുണ്ട് എന്ന് കണക്കാക്കാൻ സാധിക്കാത്തവർ ആണെങ്കിൽ നിങ്ങൾക്ക് ഓരോ ദിവസം എത്ര രൂപ ചെലവ് വരും എന്നു നിങ്ങൾക്ക് കണക്കാക്കാൻ തീർച്ചയായിട്ടും സാധിക്കും.

       ഇത്രയും നിങ്ങൾ ചെയ്തു കഴിഞ്ഞാൽ അടുത്ത നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾക്ക് ഓരോ മാസവും വരുന്ന ചെലവുകളും വരവും കണക്കാക്കുക. കറണ്ട് ബില്ല് വാട്ടർ ബില്ല് മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നത് , ബ്രോഡ്ബാൻഡ് കണക്ഷൻ ആമസോൺ പോലെയുള്ള പ്രൈം മെമ്പർഷിപ്പ് സബ്സ്ക്രിപ്ഷൻ , വീട്ടിൽ വളർത്തുന്ന വളർത്തുമൃഗങ്ങൾക്ക് വേണ്ടിവരുന്ന ആഹാര ചെലവ്, ഇങ്ങനെയുള്ള കൃത്യമായും മാസം കൊടുക്കേണ്ട ബില്ലുകളുടെ ചെലവുകളും നിങ്ങൾ എഴുതി തയ്യാറാക്കുക. അടുത്ത് നിങ്ങൾ ചെയ്യേണ്ടത് ഒരു വർഷത്തിൽ ഉണ്ടാകുന്ന ചെലവുകൾ കണക്കാക്കുക ഉദാഹരണത്തിന് കാറിൻറെ അല്ലെങ്കിൽ ബൈക്കിന്റെ ഇൻഷുറൻസ് എത്ര രൂപ ചെലവ് വരും വാഹനത്തിൻറെ സർവീസ് ചെയ്യുന്നതിന് ഒരു വർഷമെത്ര രൂപ മാറ്റിവയ്ക്കേണ്ടി വരും ഇനി അധിക പണം വന്നു കഴിഞ്ഞാൽ എത്ര രൂപ വേണ്ടിവരും ഇങ്ങനെ ഒരു ദിവസത്തെയും ആഴ്ചയുടെയും മാസത്തിന്റെയും വർഷത്തിന്റെയും ഏകദേശം ചെലവുകൾ എത്ര രൂപയാണ് എന്ന് കണക്കാക്കി കഴിഞ്ഞാൽ നിങ്ങൾക്ക് എത്ര രൂപ ഒരു മാസം ലഭിക്കുന്നു അതിൽ നിന്നും എത്ര രൂപ നിങ്ങൾക്ക് ചെലവാകുന്നു ബാക്കി എത്ര രൂപ മിച്ചം ഉണ്ട് എന്ന് വ്യക്തമാകും. മുപ്പതിനായിരം രൂപ മാസ വരുമാനമുള്ള ഒരാൾക്ക് ഒരു മാസം 40,000 രൂപ എല്ലാ മാസവും ചെലവ് വരുന്നുണ്ടെങ്കിൽ 10000 രൂപ നിങ്ങളുടെ അധിക കടമായി മാറുന്നുണ്ട് എന്നും കൂടെ കരുതുക. 50000 രൂപ മാസ വരുമാനമുള്ള ഒരാൾക്ക് 40000 രൂപ എല്ലാ മാസവും ചെലവ് വരുന്നുണ്ട് പതിനായിരം രൂപ മിച്ചം വരുന്നുണ്ട് എങ്കിൽ എല്ലാമാസവും പതിനായിരം രൂപ കടം തീർക്കുന്നതിന് വേണ്ടി മാറ്റിവയ്ക്കാൻ സാധിച്ചാൽ 10 ലക്ഷം രൂപ കടം ഉണ്ടെങ്കിൽ ഓരോ മാസവും 10000 രൂപ വച്ച് മാറ്റിവച്ചാൽ എത്ര വർഷം കൊണ്ട് നിങ്ങളുടെ കടം തീർക്കാൻ സാധിക്കും എന്ന് നിങ്ങൾക്ക് കണക്കാക്കാൻ സാധിക്കും. 

 നിങ്ങളുടെ ചെലവുകൾ പരമാവധി നിയന്ത്രിക്കുക. 

         ഇത്രയും ചെയ്തു കഴിയുമ്പോൾ നിങ്ങളുടെ ഒരു ജീവിതകാലം മുഴുവൻ നിങ്ങൾക്ക് കിട്ടുന്ന വരുമാനം മുഴുവൻ മാറ്റിവച്ചാൽ പോലും നിങ്ങളുടെ കടം തീരുന്നില്ല എന്ന് തോന്നുകയാണെങ്കിൽ.  ഇപ്പോൾ നമുക്ക് എത്ര ആസ്തി ഉണ്ട് അതായത് വീട് സ്ഥലം വാഹനം സ്വർണം ഇവ എത്ര ഉണ്ട് എന്ന് കണക്കാക്കുക . അവയുടെ എത്ര ഭാഗം വിറ്റാൽ നമ്മുടെ കടം എല്ലാം പൂർണമായി ഒഴിവാക്കാൻ പറ്റും എന്ന് നോക്കുക. ഒരുപക്ഷേ നമുക്ക് ഒരു ബാധ്യതയായി തോന്നുന്ന ആസ്തികൾ ആയിട്ടുള്ള സ്ഥലമോ വെറുതെ വച്ചിരിക്കുന്ന എന്തെങ്കിലും സാധനങ്ങൾ വിറ്റ് നമ്മുടെ ബാധ്യത ഒഴിവാക്കാൻ പറ്റുമെങ്കിൽ അതിന് ശ്രമിക്കുന്നത് കൊണ്ട് നമുക്ക് യാതൊരു നഷ്ടവും വരാതെ മനസമാധാനമെങ്കിലും ലഭിക്കുന്നതാണ്. ഇവയെല്ലാം എന്നിട്ടും  നമ്മുടെ ബാധ്യത തീർക്കാൻ കഴിയുന്നില്ല എന്ന് കണ്ടു കഴിഞ്ഞാൽ നമ്മൾ സ്വയം പാപ്പനാണ് എന്ന് അംഗീകരിക്കുക. അതിനുശേഷം നമ്മൾ ആർക്കൊക്കെ കടം കൊടുക്കാനുണ്ടോ അവരോട് എൻറെ കയ്യിൽ നിങ്ങൾക്ക് തരാൻ ഒന്നുമില്ല എന്നും നിങ്ങളുടെ കടം എനിക്ക് വെട്ടി തീർക്കുവാൻ കഴിയില്ല എന്നും പറയുക. ഒരുപക്ഷേ നിങ്ങൾക്ക് വീട്ടാൻ പറ്റാത്ത ഒരു ബാധ്യതയാണ് നിങ്ങൾക്കുള്ളത് എന്ന് ബാങ്ക് മനസ്സിലാക്കി കഴിഞ്ഞാൽ. നിങ്ങൾ വീട്ടാനുള്ള കടത്തിൽ നിന്നും പലിശ മുഴുവൻ ഒഴിവാക്കി തരുവാൻ ബാങ്കുകൾക്ക് സാധിക്കും. നിങ്ങളുടെ സ്വത്തുക്കൾ വിറ്റ് കടം തീർത്ത് നിങ്ങൾക്കൊന്നും ഇല്ലാതായാൽ സർക്കാരിൽ നിന്നും നിങ്ങൾക്ക് വീട് വയ്ക്കുന്നതിനു ഒന്നുമില്ലാത്തതുകൊണ്ട് വസ്തു വാങ്ങുന്നതിനോ ജനപ്രതി കൃതികളുമായി സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതുമാണ്. പലരും വളരെ ഉയർന്ന സാഹചര്യത്തിൽ ജീവിക്കുകയും വരുമാനം കുറയുമ്പോഴും കടം വാങ്ങി ഉയർന്ന ജീവിത നിലവാരം തുടരുകയും ചെയ്യുമ്പോഴാണ് കടം കൂടിക്കൂടി ഒരിക്കലും വീട്ടാൻ പറ്റാത്ത ബാധ്യത ഉണ്ടാക്കി തീർക്കുകയും പിന്നെ ആത്മഹത്യയിലേക്ക് പോവുകയും ഒക്കെ ചെയ്യുന്നത്. 

        നമ്മൾ ചിന്തിക്കേണ്ടത് നമ്മളെക്കാളും വരുമാനം കുറഞ്ഞ വരും വീടില്ലാത്ത വരും ഒക്കെ വളരെ സന്തോഷത്തോടെ ജീവിക്കുന്നുണ്ടെങ്കിൽ നമ്മുടെ ജീവിത ചെലവുകൾ കുറച്ച് തീർച്ചയായും നമുക്ക് കട കെണിയിൽ നിന്നും ഒഴിവായി ജീവിക്കുവാനും മാനസിക സന്തോഷത്തോടെ ജീവിക്കാനും സാധിക്കുന്നതാണ്. അടച്ചു തീർക്കാൻ കഴിയുന്ന കടങ്ങൾ നമ്മുടെ വരുമാനത്തിൽ നിന്നും അടച്ചു തീർക്കുക തന്നെ ചെയ്യണം. അല്ലാത്തപക്ഷം അവ എങ്ങനെയെങ്കിലും ഒഴിവാക്കിയതിനു ശേഷം. നമ്മുടെ വരുമാനത്തിൽ നിന്നു കുറച്ചു തുകയെങ്കിലും സേവ് ചെയ്ത് സേവ് ചെയ്തു നമുക്ക് പുതിയൊരു ജീവിതം കെട്ടിപ്പടുക്കുവാൻ തീർച്ചയായും സാധിക്കുന്നതാണ്.

        നമ്മുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും നമ്മൾ ഇതിനോടൊപ്പം ശ്രമിക്കുകയാണെങ്കിൽ ഏഴുവർഷം ഒന്നും വേണ്ട രണ്ടോ മൂന്നോ വർഷം കൊണ്ട് പൂർണ്ണമായും കടം തീർത്തതിനു ശേഷം നിങ്ങൾ എങ്ങനെയാണോ ജീവിച്ചുകൊണ്ടിരുന്നത് അതിനേക്കാളും ഉയർന്ന ഒരു ജീവിത നിലവാരത്തിലേക്ക് എത്തുവാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. പലരും വിചാരിക്കുന്നത് നമ്മുടെ വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കുന്നില്ല സാധിക്കില്ല എന്നാണ്.

          തീർച്ചയായിട്ടും നമ്മുടെ ബുദ്ധി ഉപയോഗിക്കുകയും കഠിനമായി പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നാൽ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള വിവിധതരത്തിലുള്ള വഴികൾ നമ്മുടെ മുൻപിൽ തുറന്നു വരിക തന്നെ ചെയ്യും. കടമുള്ള വിവിധ ആൾക്കാർ ആത്മഹത്യ ചെയ്യുന്നത് ആത്മാഭിമാനം നഷ്ടപ്പെടുമെന്ന് പേടിച്ചിട്ടാണ്. ഇത്തരത്തിൽ ആത്മഹത്യ ചെയ്യുമ്പോൾ തന്നെ നമ്മുടെ ആത്മാഭിമാനവും നഷ്ടപ്പെടും നമ്മുടെ കുടുംബത്തിന്റെ അഭിമാനം നഷ്ടപ്പെടുകയാണ് എന്ന് ആരും ചിന്തിക്കുന്നില്ല. അതുകൊണ്ട് ഒട്ടും മടി വിചാരിക്കാതെ ആത്മാഭിമാനം നഷ്ടപ്പെടുത്തിക്കൊണ്ടുതന്നെ കടങ്ങളെ അംഗീകരിച്ച് തീർക്കുവാനുള്ള വഴികൾ സ്വീകരിക്കുക തന്നെ ചെയ്യുക.